പതിനെട്ടാം 👹 തീയാട്ട് {Sajith} 249

“”അത് കുഞ്ഞൂട്ടാ നിനക്കിപ്പൊ ദൂരയാത്രയ്ക്കൊന്നും പറ്റിയ സമയല്ലാന്നാ ഗോവിന്ദൻ മാമ പറഞ്ഞത്…””,””അതോണ്ട് പിന്നെ ഒരീസം നമ്മക്ക് രണ്ടാക്കും പോയി നോക്കാം…””,

 

“”മ്മം….””,

 

കുഞ്ഞൂട്ടൻ അപ്പൂനെ ചുറ്റിപിടിച്ച കൈകൾ ഒന്നുകൂടി മുറുക്കി. അപ്പു അവൻ്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. 

 

“”അപ്പൂ….””,

 

“”മ്മം….””,

 

“”അപ്പൂസേ….””,

 

“”എന്തോ….””,

 

“”ഞാനേ…””,””കൊറച്ച് കാലം ഇവടെന്ന് മാറി നിന്നാലോന്ന് ആലോയിക്യാണ്….””,

 

“”ങേ…””,””എന്താപ്പോ അങ്ങനൊരാലോചന…””,””ചുങ്കത്തറേന്ന് കൊറച്ച് കാലം മാറാംന്ന് കരുതീട്ടല്ലേ നമ്മള് ഇങ്ങട്ട് വന്നത്….””,””ഇനി ഇപ്പൊ ഇവടെന്ന് നമ്മളെങ്ങട്ട് പോവാനാ….””,

 

“”നമ്മളല്ലടീ കാളീ….””,””ഞാൻ മാത്രം…””,

 

അത്ര നേരം അപ്പു കണ്ണടച്ച് കെടക്കായിരുന്നു. കുഞ്ഞൂട്ടൻ്റെ സംസാരം കേട്ട് അപ്പു കണ്ണ് തുറന്ന് അവനെ തുറിച്ച് നോക്കി. അവൾടെ പുരികങ്ങൾ കൂർത്തു.

 

“”അപ്പൊ ഞങ്ങളോ…””,

 

“”നിങ്ങള്….””,

 

കുഞ്ഞൂട്ടൻ ഒരു നിമിഷം നിർത്തി.

 

“”നിങ്ങക്കിപ്പൊ ഇവിടെ കൂട്ടിന് ആള്ണ്ടല്ലോ…””,””എനിക്ക് ധൈര്യായിട്ട് പൊയ്ക്കൂടേ…””,

 

അവൻ ആഹ് പറഞ്ഞത് അപ്പുൻ്റെ ഉള്ളിൽ തന്നെ തട്ടി. അവള് കുഞ്ഞൂട്ടനെ വിട്ട് എഴുന്നേൽക്കാൻ തുടങ്ങി. പക്ഷെ അവൻ വിട്ടില്ല അപ്പൂനെ നെഞ്ചിലേക്ക് തിരികെ തന്നെ കിടത്തി. 

 

“”മുഴുവൻ കേക്കടി കാളീ….””,

 

“”വേണംന്നില്ല….””,””നീ എന്നെ വിട്ടേ എനിക്ക് പോണം….””,

 

“”എങ്ങട്ട്…””,””നീ എങ്ങട്ടും പോണില്ല…””,””അവടെ കെടക്ക്…””,

 

“”അത് നീ ആണോ തീരുമാനിക്കണെ…””,””ഇപ്പൊ കൊറച്ചായി ചെക്കൻ ഇമ്മാതിരി വർത്താനം പറയ്ണു…””,

 

“”ങാഹാ…””,””ഞാൻ പറഞ്ഞാൽ നീ കേക്കില്ലേ…””,

 

“”നീ പറയണെ അവടെ നിക്കട്ടെ ഞാൻ പറയണത് എന്തേലും നീ കേട്ടിട്ട്ണ്ടോ…””,””ഇപ്പൊ പോവണംന്ന് പറഞ്ഞത് തന്നെ നിൻ്റെ ഇഷ്ട്ടത്തിനല്ലേ…””,””എന്നോട് ചോദിച്ചോ…””,

 

“”അതില്ല…””,

 

“”നിനക്കല്ലേലും സ്വന്തം ഇഷ്ട്ടം…””,””നമ്മളെന്ത് പറയാനാ…””,””ഏതായാലും നീ തീരുമാനിച്ചതല്ലേ…””,””വേഗം തന്നെ പൊയ്ക്കോളൂ…””,””പറ്റാണങ്കി നാളെ തന്നെ…””,

 

അപ്പു കടുപ്പിച്ച് തന്നെ പറഞ്ഞു. അവൾക്ക് ശരിക്ക് ഉള്ളിൽ തട്ടിയെന്ന് കുഞ്ഞൂട്ടന് മനസ്സിലായി. കാര്യങ്ങൾ കൈവിട്ട് പോയത് പോലെ അവൻ അവളുടെ മുഖത്തേക്കൊന്ന് നോക്കി. ചുണ്ട് കൂർപ്പിച്ച് അവനെ തന്നെ തുറിച്ച് നോക്കായിരുന്നു അപ്പു. അത് കണ്ട് കുഞ്ഞൂട്ടൻ ഒന്ന് വെളുക്കെ ചിരിച്ചു. അടുത്ത നിമിഷം അപ്പൂൻ്റെ തല കുഞ്ഞൂട്ടൻ്റെ നെഞ്ചിൽ ഒളിക്കപ്പെട്ടു. 

 

“”ആഹ്………..””,

 

മുഖമൊളിപ്പിച്ചത് മുഖത്ത് വന്ന സങ്കടം അവൻ കാണാതിരിക്കാൻ ആയിരുന്നില്ല. കുഞ്ഞൂട്ടൻ്റെ നെഞ്ചിൽ പല്ലിൻ്റെ അച്ച് പതിപ്പിക്കാനായിരുന്നു. അപ്പു കുഞ്ഞൂട്ടൻ്റെ നെഞ്ചിൽ നല്ലൊരു കടിവച്ച് കൊടുത്തു. അവൻ്റെ കാറിച്ച കേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിക്കാനും അപ്പു മറന്നില്ല. 

 

“”ഇനി ഇങ്ങനെ പറയോ….””,

 

നെഞ്ചിൽ നിന്ന് പല്ലെടുത്ത് കൊണ്ട് അവൾ ചോദിച്ചു. 

 

“”ആഹ്….””,””പാടായീ…..””,

 

നെഞ്ചുഴിഞ്ഞ് കൊണ്ട് ദയനീയമായി കുഞ്ഞൂട്ടൻ പറഞ്ഞു.

 

“”കണക്കായി പോയി…””,””ഇനി പറയോന്ന്….””,

 

കുഞ്ഞൂട്ടൻ ചുണ്ട് കൂർപ്പിച്ച് ഇല്ലെന്ന് തലയാട്ടി. അപ്പു ഒന്ന് പുഞ്ചിരിച്ചു. അടുത്ത നിമിഷം അവളുടെ അധരങ്ങൾ കൂർപ്പിച്ചു പിടിച്ച കുഞ്ഞൂട്ടൻ്റെ അധരങ്ങളെ കവർന്നു. അഗാധമായി തന്നെ അവർ ഇരുവരും പരസ്പരം ചുറ്റിവരിഞ്ഞു. രണ്ടുപേരും കണ്ണുകളടച്ച് അൽപ്പ നേരം അധര പാനത്തിൻ്റെ സ്വാദ് ആസ്വദിച്ച് കിടന്നു. 

 

ചുണ്ടുകളിൽ നിന്ന് പിടിവിട്ടത് അപ്പുവാണ്. അവൾ കുഞ്ഞൂട്ടനെ നോക്കി പുഞ്ചിരിച്ചു. ആഹ് നിമിഷം അവളുടെ അത്ര ഭംഗിയുള്ള ഒന്നും ഈ ലോകത്തില്ലെന്നായിരിക്കാം കുഞ്ഞൂട്ടന് തോന്നിയത്. അത് പോലെയായിരുന്നു രണ്ടുപേരും പരസ്പരം നോക്കി കിടന്നത്. 

 

“”ശ്വാസം മുട്ടിച്ച് കൊല്ല്ണോ പെണ്ണേ…””,

 

കുഞ്ഞൂട്ടൻ അപ്പൂനെ വീണ്ടും ചുറ്റിപ്പിടിച്ചു. തിരിച്ചവളും…

 

“”ഇനി നിനക്ക് പോണോ….””,

 

മുഖമുയർത്തി കുഞ്ഞൂട്ടൻ്റെ കണ്ണിലേക്ക് നോക്കി കൊണ്ടാണ് ചോദിച്ചത്. അപ്പൂൻ്റെ കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ടായിരുന്നു. 

 

“”അങ്ങനെ പോണംന്നൊന്നും ഇല്ല…””,””എടക്കെടക്ക് ഇങ്ങനെ കിട്ടാണങ്കി…””,””ഇവടെ തന്നെ നിക്കാരുന്നുല്ലേ…””,

 

കുഞ്ഞൂട്ടൻ പല്ല് മുപ്പത്തിരണ്ടും കാണിച്ച് നന്നായൊന്ന് ഇളിച്ചു.

 

“”അയ്യടാ…””,””പൊക്കോണം അവിട്ന്ന്…””,

 

കിടന്ന് കൊണ്ട് തന്നെ അപ്പു കുഞ്ഞൂട്ടൻ്റെ വയറ്റത്ത് ഒര് കുത്ത് വച്ച് കൊടുത്തു. 

 

“”അതൊന്നും പറഞ്ഞാൽ പറ്റില്ല…””,””എനിക്കിതിൻ്റെ ടേസ്റ്റ് നല്ലോണം അങ്ങട്ട് പറ്റി…””,””കിട്ടീല്ലെങ്കി ഞാനങ്ങട്ട് പോവും പറഞ്ഞേക്കാം…””,

 

“”പിന്നേ നീ കൊറേ പോവും…””,””വെറും ബിൽഡപ്പ് മാത്രേ ഒള്ളു…””,

 

“”ഉവ്വ…””,

 

കുഞ്ഞൂട്ടൻ അപ്പൂൻ്റെ വയറിനിരുവശവും കൈ വിരലുകൾ വച്ച് ഒന്ന് തടവി വിട്ടു. 

25 Comments

Add a Comment
    1. കുറച്ചൂടെ സമയം എടുക്കും ബ്രോ.

  1. Bro balance story upload cheyyu pleace

    1. ചെയ്യാം ബ്രോ… 🤝

  2. Waiting next part for long time

  3. Next part share cheyyu bro! Arokke poyalum thante ezhuthine isttapedunna kurachu alukalkku vendiyengilum

    1. ❤️❤️❤️
      സത്യം പറയാലോ ബ്രോ… ഞാനൊരു പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തുക്കൊണ്ട്രിക്കുകയാണ്. ഇത് കിട്ടിയിട്ടില്ലങ്കിൽ ഞാൻ എന്നന്നേക്കുമായി എഴുത്ത് നിർത്തണ്ടി വരും…😫 ലൈഫ് അങ്ങനെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. കഥയിൽ ഇനിവരുന്ന ഭാഗങ്ങളെല്ലാം കുറച്ച് വലിയ ഏരിയ കവറ് ചെയ്യുന്നതാണ്. അപ്പൊ അതിലേക്ക് ശ്രദ്ധതിരിച്ചാൽ പിന്നെ എഴുത്തിൽ മാത്രമായിരിക്കും ശ്രദ്ധ.പഠിത്തം നടക്കില്ല… ഇനി പഠിത്തത്തിനിടയിൽ എഴുതാമെന്നുവച്ചാൽ ഒരുപാട് ലാഗ് വരുന്ന എത്ര എഴുതിയാലും വരികളിൽ സംതൃപ്തി വരാത്ത ഒരു അവസ്ഥയും ആയിപോവും. അതോണ്ട് ജസ്റ്റൊന്ന് നിർത്തിയതാണ്. എനിക്കറിയാം എൻ്റെ എല്ലാ പാർട്ടും നല്ല സമയമെടുത്താണ് പബ്ലിഷ് ചെയ്യാറ്. ആറുമാസം വരെയൊക്കെ പോയിട്ടുണ്ട്. കഥയുടെ കംപ്ലീറ്റ്നെസ്സ് നോക്കി പോവുന്നത് കൊണ്ടാണ്. എന്തങ്കിലും എഴുതിയാൽ എനിക്ക് തന്നെ സ്വന്തം വായിക്കുമ്പോൾ മടുപ്പായി തോന്നാറുണ്ട്. അതാണ് പിന്നെയും പിന്നെയും റെഫറ് ചെയ്ത് എഴുതുന്നത്. അത് കൊണ്ട് സമയവും എടുക്കുന്നു. ഇതിൽ എൻ്റെ കഥവായിക്കുന്ന എല്ലാവരും എനിക്ക് സുഹൃത്തുക്കളെ പോലെയാണ്. അൽപ്പം വൈകിയാലും അവരെനിക്ക് വേണ്ടി കത്തിരിക്കുമെന്ന വിശ്വാസമുണ്ട്. തിരക്കുകളൊക്കെ തീർത്തും ഞാൻ വീണ്ടും സജ്ജീവമായി ഇതിലേക്ക് വരും. സൈറ്റിന്റെ അവസ്ഥകണ്ടിട്ട് എനിക്ക് നല്ല വിഷമമുണ്ട്. കൊറോണ കാലത്ത് ഒരുപാട് നല്ല എഴുത്തുകൾ വന്നിരുന്നതാണ്. ഇപ്പൊ ഓരോരുത്തരും അവരവരുടെ തിരക്കുകളിലാണ്. വീണ്ടും ഇത് സജ്ജീവമാവും പഴയത് പോലെ നല്ല നല്ല എഴുത്തുകൾ വരും… ഇത്ര ദിവസത്തിന് ശേഷവും എന്നെ അന്വേഷിച്ച ബ്രോ…❤️ Tnx

  4. അന്ദ്രു

    Nxt part???

  5. മണവാളൻ

    വണക്കം ???

  6. നിധീഷ്

    ♥️♥️♥️

  7. Superb,
    Waiting For next part.
    Please remember that much delay will cause the loosing of reading interest.

  8. Suuuper
    അടുത്ത പാർട്ട് അധികം താമസിപ്പിക്കരുത്

  9. Going Good to much delay. Waiting for next part…

  10. Good waiting

  11. Sajithettan vannu alle

  12. Eni enna next part posta

  13. എന്റെ ആശാനെ കുറെ നാളെയോണ്ട് ഒരു കണക്ഷൻ വിത്യാസം മാത്രം കുറെ ഇങ്ങ് എത്തിയപ്പോൾ പഴയ കഥ ഒകെ തലച്ചോറ് പൊടി തട്ടി തന്നു. ബാക്കി എന്ന് ഇത് പോലെ വൈകുമോ

  14. super, katta waiting

  15. Enna njn second

  16. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ 1st

    1. ത്രിലോക്

      തമാസ് തമാസ് ♥️♥️

Leave a Reply

Your email address will not be published. Required fields are marked *