തേടി വന്ന പ്രണയം [പ്രണയരാജ] 269

തേടി വന്ന പ്രണയം 

 

ഞാൻ ആദി ദേവ്, ഇന്നെൻ്റെ വിവാഹമാണ്. അച്ഛൻ്റെ ബിസിനസ്സ് കൊളാബേഷൻ്റെ ആഫ്ടർ ഇഫക്ട്. രണ്ട് കമ്പനികൾ തമ്മിലുള്ള ഉടമ്പടിയുടെ പണയ വസ്തു, നാടിനും നാട്ടാർക്കും വീട്ടുക്കാർക്കും വേണ്ടാത്ത മകനെ പെണ്ണിൻ്റെ വീട്ടിലേക്കു  കെട്ടിച്ചു പറഞ്ഞയച്ച് സ്വന്തം ശല്യമൊഴിവാക്കാനുള്ള അച്ഛൻ്റെ തന്ത്രം.

 

അച്ഛനെ പേടിച്ചിട്ടൊന്നുമല്ല ഈ കല്യാണമണ്ഡപത്തിൽ ഞാൻ ഇരിക്കുന്നത്. എൻ്റെ മനസിൽ അവർക്കൊന്നും ഒരു വിലയുമില്ല. എൻ്റെ അമ്മ, അമ്മയ്ക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്ന് ഈ മണ്ഡപത്തിൽ ഇരിക്കുന്നതു പോലും.

 

എല്ലാവരും കുത്തുവാക്കുകൾ കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ എന്നും സ്നേഹം കൊണ്ട് എന്നെ മൂടിയത് എൻ്റെ അമ്മ മാത്രമാണ്. ഇന്നുവരെ എന്നോട് ഒന്നും ആവിശ്യപ്പെടാത്ത എൻ്റെ അമ്മ ആദ്യമായി ആവശ്യപ്പെട്ടതും ഇതാണ്. മറുത്തൊന്നും പറയാൻ തോന്നിയില്ല അനുസരിച്ചു.

 

ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി മണ്ഡപത്തിൽ ഞാൻ വധുവിൻ്റെ വരവിനായി കാത്തിരുന്നു. മുഹൂർത്ത സമയം അടുക്കാറായിരുന്നു, വധുവിൻ്റെ വരവും പ്രതീക്ഷിച്ച് എല്ലാവരും കാത്തിരിക്കുമ്പോൾ , എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് അവൾ വന്നു ഇഷാനിക.

 

ഞാൻ പ്രേമിക്കുന്ന പെണ്ണാണെന്നൊന്നും തെറ്റിദ്ധരിക്കല്ലേ… ഇതവൾ തന്നെയാണ്, ഇന്നത്തെ എൻ്റെ വധു. കസവു സാരിയും ആടയാഭരണങ്ങളും അണിഞ്ഞു വരേണ്ട നവവധു, ജീൻസും ടോപ്പുമിട്ടു കൊണ്ട് മണ്ഡപത്തിനരികിലേക്കു നടന്നടുത്തു.

 

എല്ലാവരെയും പോലെ നിർവികാരതയോടെ ഞാനവളെ നോക്കുമ്പോൾ ആ മുഖത്തു തെളിഞ്ഞ പുച്ഛഭാവം അതെനിക്കു വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. മണ്ഡപത്തിൽ എനിക്കരികിൽ വന്നു നിന്നു കൊണ്ട് അവൾ എൻ്റെ മുഖത്തിനു നേരെ ഒന്നു നോക്കി. പിന്നെ വേദിയിലിരിക്കുന്നവരെ നോക്കി പറഞ്ഞു.

 

എൻ്റെ വീട്ടിലെ വേലക്കാരനാവാൻ പോലും യോഗ്യതയില്ലാത്ത ഇവനെ ഞാൻ വിവാഹം കഴിക്കാനോ…?

 

എടുത്തടിച്ച പോലെ അവൾ അതു വിളിച്ചു പറഞ്ഞ നിമിഷം എല്ലാവരും ഞെട്ടി. പക്ഷെ ഞാൻ ഞെട്ടിയില്ല. ഇത്തരം അവസരങ്ങൾ എനിക്കു പുത്തരിയല്ലാത്തതു കൊണ്ട്, ഏതു കോപ്പിലെ മെന കെട്ട വർത്തമാനം കേട്ടാലും നമ്മൾ കുലുങ്ങത്തില്ല. എന്തു ചെയ്യാനാ.. മാനുഫാക്ച്വർ ടിഫക്ട് ആയിപ്പോയി.

 

ഇഷാ… എന്താ… ഇത് , നീ പോയി ട്രസ്സ് മാറി വന്നേ….

 

ഇഷയുടെ അച്ഛൻ ഒന്നു ചീറിയതും അവൾ നിർത്താനായി കൈകാട്ടി കൊണ്ടു പറഞ്ഞു.

 

അച്ഛാ… ശബളം ഇല്ലാത്ത പണിക്കാരനു വേണ്ടിയാണേ… വേണ്ട, ഇവൻ നമ്മുടെ വീട്ടിലേക്കു വന്നോട്ടെ, ഏതേലും മൂലേ.. കിടന്നോട്ടെ, എനിക്കൊരു പ്രശ്നവുമില്ല. പക്ഷെ എൻ്റെ കഴുത്തിൽ ഒരു താലി ചാർത്തിച്ച് ഇങ്ങനെ ഒരു വേലക്കാരൻ വേണോ… എൻ്റെ ഭർത്താവാവാൻ എന്തു യോഗ്യതയാണുള്ളത്.

Updated: May 19, 2024 — 10:51 pm

20 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. 😍😍🥰nice

  3. Super story bro. Pls continue

  4. Nice story bro. Pls continue

  5. Super. Good start waiting for the next part, also increase the number of pages

    1. പ്രണയരാജ

      Page increase is not possible

    2. Page number increase is not possible

  6. 👹 ചാത്തൻ 👹

    അയ്യോാ…… നിന്നെ ഇപ്പൊ കയ്യികിട്ടിയാ ഉണ്ടല്ലോ മോനെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മത്തരും. ഒരു പാർട്ട്‌ വായിച്ചപ്പോ തന്നെ ഉണ്ടായ ആ ഫീൽ ഹാ….. ഉമ്മ 😘…

    🫣

    1. പ്രണയരാജ

      Thanku mutheee

    2. Thanku bro next part post chaithittunde

  7. ഒരു കഥ മുഴുവൻ വായിക്കണം എന്ന കൊതി കൊണ്ട് ചോദിക്കുവാ. ഇത് “ഇണക്കുരുവികൾ” എന്ന story എഴുതിയ ആൾ ആണെങ്കിൽ. എവിടെ പോയാൽ ആണ് അണ്ണാ അതിന്റെ complete story വായിക്കാൻ പറ്റുക? കൊതികൊണ്ട് ചോദിക്കുകയാ. ആരെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തെരണേ. Pls

    1. പ്രണയരാജ

      Inakkuruvigal annu kk undaya problethile nirthiyathane pinne thudangiyittilla…ennelum ezhuthanulla mood vannal njan ezhuthan nokka aa time ivide thanne post chaiyam

    2. Sry bro kk undaya chila problem moolam njan aa story stop chaithu ennelum rewrite chaiyuvane njan ivide thanne post chaiyande

  8. Universe, പവിത്രബന്ധം ഉടനെ ഉണ്ടാകും പ്രതീക്ഷിക്കുന്നു.. 👍

    1. പ്രണയരാജ

      Univers and pb njan vaigathe update chaiyande bro

  9. മാസ്സ്..🔥 പക്ഷെ പെട്ടന്ന് തീർന്നപ്പോൾ എന്തോപോലെ.. ഇനി കാത്തിരിപ്പിന്റെ നാളുകൾ, അടുത്ത പാർട്ടിനായി..

    1. പ്രണയരാജ

      Vaigathe thanne varum bro

Leave a Reply

Your email address will not be published. Required fields are marked *