കൈകൾളിൽ ഏൽക്കാൻ [കുട്ടേട്ടൻ] 53

കൈകളിൽ ഏൽക്കാൻ……..

 

നാൻസിയുടെ മൃതദേഹത്തിന് മുൻപിൽ എല്ലാവരും പൊട്ടിക്കരഞ്ഞപ്പോഴും.. നന്ദന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലുംപൊഴിഞ്ഞില്ല….. മൃതദേഹത്തിന്റെ അരികിൽ നിശ്ചലനായി നിൽക്കുന്നതല്ലാതെ ആരോടൊന്നും അവൻ പ്രതികരിച്ചില്ല, മിണ്ടിയില്ല… എല്ലാവരും ഭയന്നത് അവനെയാണ്. കാരണം നാൻസിയെ അവന് ജീവനായിരുന്നു… വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന്. രണ്ടുപേരും ഒന്നായി. അന്ന് കൂടെ ഉണ്ടായിരുന്നത് ഉറ്റ സുഹൃത്തുക്കളായിരുന്നു… അന്ന് അവളുടെ അപ്പൻ ജോർജ് പറഞ്ഞു. ജോലിയും കൂലിയും ഇല്ലാത്തവൻ നിന്നെ എങ്ങനെ നോക്കാനാ… തെണ്ടി തിരിഞ്ഞ് അവസാനം എന്റെ അടുത്ത് തന്നെ വരും… പിന്നെ ഈ സ്വത്തിലോ, ഇവിടെയുള്ളവരുമായിട്ടോ നിനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമുണ്ടാവില്ല… പക്ഷേ അതൊന്നും അവളെ തളർത്തിയില്ല. അവരുടെ പ്രണയം സത്യമായിരുന്നു. അന്ന് വീട് വിട്ട് ഇറങ്ങിയതാ അവന്റെ ഒപ്പം. വരുംവരായികളെ കുറിച്ച് ഒന്നും ചിന്തിച്ചില്ല.

 

“അതെ പെണ്ണെ എന്ത് ധൈര്യത്തിലാ ഇറങ്ങി പോന്നേ”

” നീ എന്തായാലും എന്നെ പട്ടിണി കിടത്തിയില്ലെന്ന് എനിക്കറിയാം ”

“അപ്പോൾ ഇനി ഒരു ജോലി കണ്ടെത്തണം അല്ലേ”

” തീർച്ചയായും കണ്ടെത്തണം”

“നന്ദ, നാൻസി Wish you married life… തൽക്കാലം നിങ്ങൾ ഇവിടെ താമസിക്ക്. സാവകാശം നമുക്കൊരു വാടകവീട് എടുക്കാം..”

“ഹരി അപ്പോൾ നിങ്ങൾ..”

” ഞങ്ങൾ തൽക്കാലം ഹോസ്റ്റലിൽ നിൽക്കാം…. അത് സാരമില്ലടാ നമ്മൾ സുഹൃത്തുക്കളല്ലേ.. ഇപ്പോൾ അല്ലാതെ പിന്നെ എപ്പോഴാ നിങ്ങൾ ഒന്ന് സഹായിക്ക. അപ്പോൾ ശരി പിന്നെ കാണാം…ഓക്കേ ഡാ ”

“മ്മ്… ഡാ ഹരി താങ്ക്സ്ഡാ ”

“ഒന്ന് പോടാ ”

ആ ഒരു മാസം ഉന്തിയും തള്ളിപ്പോയി… ഹരിയുടെ തന്നെ ഒരു കസിന്റെ കമ്പനിയിൽ. നന്ദന് ജോലി ശരിയാക്കി കൊടുത്തു.

അങ്ങനെ സന്തോഷകരമായ നിമിഷങ്ങൾ.. അധികം വൈകാതെ തന്നെ. നാൻസി പ്രഗ്നന്റ്ആയി…

“ആരുമില്ലാത്ത നമുക്ക്. ഇനി ഒരു അവകാശി ഉണ്ടാവാൻ പോകുകയാണ് അല്ലേ… മോളായിരിക്കും അല്ലേടി”

” മോനായാലും മോളായാലും നമ്മുടെ കുഞ്ഞല്ലേ….”

“ആണ് പക്ഷേ ആദ്യത്തെ മോളായിരിക്കും. എനിക്ക് ഉറപ്പാ…”

“ഞാനൊരു കാര്യം ചോദിക്കട്ടെ നന്ദ ”

“മ്മ് ”

“മോളാണെങ്കിൽ അവൾ വളർന്നു കഴിഞ്ഞാൽ . അവളുടെ ഇഷ്ടങ്ങൾക്ക് നന്ദൻ എതിര് പറയൂമോ?

” ഒരിക്കലുമില്ല….. മ്മ് എന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം ”

” ഒന്നുമില്ല എന്റെ പൊന്നേ”

നാൻസി നന്ദന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു. എന്നിട്ട് അവന്റെ മാറിലേക്ക് ചാഞ്ഞു….

ആറാം മാസത്തിൽ ചെക്കപ്പിന് ചെന്നപ്പോൾ ഡോക്ടർ പ്രത്യേകം പറഞ്ഞു… നാൻസിയോട് ശ്രദ്ധിക്കണമെന്ന്.. കുറച്ചു കോംപ്ലിക്കേറ്റഡ് ആണ്.. പിന്നെ അങ്ങോട്ട് ടെൻഷനായിരുന്നു രണ്ടാൾക്കും… എട്ടുമാസം കഴിഞ്ഞ ഒരു ദിവസം നാൻസിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടായി… അവൾ അപ്പത്തന്നെ നന്ദനെ ഫോൺ വിളിച്ചു… അന്നാ ആ ദിവസമാണെങ്കിൽ ഒടുക്കത്തെ തിരക്കും.. സാധാരണ പതിവില്ലാത്തതാ. തിരക്കിനിടെ അവനത് മറന്ന് ഫോൺ സൈലന്റ് ആക്കി വെച്ചു. സമയം പോകുന്നതോറും അവൾ അവശയായി കൊണ്ടിരിക്കുന്നു…. നന്ദനെ വിളിച്ചിട്ട് കിട്ടാണ്ട് ആയപ്പോൾ. അവൾ

അപ്പനെ വിളിച്ചു.

” പപ്പാ ഞാൻ നാൻസിയാ.. എനിക്ക് തീരെ വയ്യ. നന്ദനെ വിളിച്ചിട്ട് കിട്ടുന്നില്ല… പപ്പാ എന്നെ ഒന്ന് രക്ഷിക്ക് ”

കാര്യം എന്തൊക്കെ പറഞ്ഞാലും സ്വന്തം ചോരയല്ലേ ജോർജ് വണ്ടിയെടുത്ത് നേരെ പോയി… അവളെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു… അപ്പോഴേക്കും വിവരമറിഞ്ഞ് നന്ദൻ ഓടിയെത്തി….

” സിസ്റ്റർ എന്റെ നാൻസി…..

” ഐസിയുവിലാണ് വേണെങ്കിൽ ഒന്ന് കണ്ടോളൂ.”

Updated: May 24, 2023 — 10:37 pm

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. തൃശ്ശൂർക്കാരൻ

    ❣️❣️❣️

Comments are closed.