കു–കു  – അദ്ധ്യായം 02 – ഒരു തേപ്പൊട്ടി കഥ ⚙️📦 ⚙️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 57

Views : 1553

കു::കു  – അദ്ധ്യായം 02 – ഒരു തേപ്പൊട്ടി കഥ ⚙️📦 ⚙️

          Author : 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷

                       [Previous Part]

 

ഡിയർ ഗയ്‌സ്….✨️

കു:കുവിന്റെ അടുത്ത അധ്യായം കാത്തിരുന്നു മുഷിഞ്ഞുവല്ലേ…Don’t Worry വഴിയുണ്ടാക്കാം…🙂

Welcome to Next Episode of Ku::ku 💙

ഒരു അനുഭവകഥ.. 🥲

കുമാരേട്ടന്റെ കുമ്പസാരം…

 

ഗയ്‌സ്… ✨️

ആദ്യമെനിക്ക് നിങ്ങോളോടൊരു ചോദ്യം ചോദിക്കാനുണ്ട്… ആ ചോദ്യമിതാണ്…

“ജീവിതത്തിലിന്നെ വരെ തേപ്പിന്റെ ചുഖം പ്രേമത്തിന്റെ അനന്തരഫലമായിട്ടല്ലാതെ നിങ്ങളാരെങ്കിലും വേറെ ഏതെങ്കിലും സന്ദർഭത്തിൽ അനുഭവിച്ചിട്ടുണ്ടോ…?” 🙊

ഇല്ല എന്നാണ് ഉത്തരമെങ്കിൽ എത്രയും പെട്ടന്ന് ആ രണ്ടുതരം സുഖാനുഭവങ്ങൾ അനുഭവിക്കാൻ ശ്രമിക്കുക…😌

(കാരണം നെല്ല രെസമാണത്…✨️)

ഇത്തവണ കുമാരേട്ടന് പറയാനുള്ളത്, അത്തരത്തിലുള്ള ഒരു കഥയാണ്… ജീവിതത്തിൽ എന്നെന്നേക്കുമായി എന്റെ ഇടതു കർണത്തിന്റെ പുറകുവശത്ത് ഒരു കറുത്ത പാട് വീണതിന്റെ കഥ…!

ഇനി കഥയിലേക്ക് വരാം…

സംഭവമിതാണ്, പണ്ട്.. പണ്ടെന്നു വെച്ചാൽ ഈയുള്ളവനൊരു നാലോ അഞ്ചോ വയസ്സ് പ്രായമുള്ളപ്പോൾ നടന്ന സംഭവമാണ്…

അന്ന് ഈ കഥ നടക്കുമ്പോൾ കുമാരേട്ടന്റെ ഫാമിലിയൊരു കൂട്ടിയാൽ കൂട്ടാത്തൊരു കൂട്ടുകുടുംബമായിരുന്നു… അതായത് ഒരു ടിപ്പിക്കൽ ജോയിന്റ് ഫാമിലി.

ആ ജോയിന്റ് അക്കൗണ്ടഡ് ഫാമിലിയിലെ ഒരു മെമ്പറായിരുന്നു എന്റെ മ്യാമൻ. മ്യാമൻ എന്ന് വെച്ചാൽ അമ്മയുടെ തൊട്ടുമുകളിലുള്ള മൂത്ത സഹോദരൻ…

എല്ലായിടത്തും ഉള്ള മ്യാമൻമാരെ പോലെ ഈ പറഞ്ഞ പുള്ളിയും നാട്ടിൽ അൽപ്പം അല്ലറചില്ലറ തരികിടയുമായി നടക്കുമായിരുന്നെങ്കിലും ഈയുള്ളവനെ പോലെ ആളൊരു പാവമായിരുന്നു.

പക്ഷേ ഇനി പറയുന്ന കാര്യം പുള്ളിക്ക് സഹകരണബാങ്കിൽ ജോലികിട്ടിയതിനു ശേഷമുള്ള ഒരു സംഭവമാണ്…

അന്നൊക്കെ മ്യാമൻ രാവിലെ ജോലിക്ക് പോകുന്നത് നന്നായി അലക്കിതേച്ച ഷർട്ടും ഇട്ടോണ്ടായിരുന്നു. ജോലിക്ക് കേറിയ ടൈമിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു മ്യാമന് ഓഫ്‌ ഡേയ്‌സ്.. (പിന്നെ ജോലി സ്ഥിരമായതോടെ അവധി ഞായറാഴ്ച മാത്രമായി ചുരുങ്ങി.)

കുട്ടിയായിരിക്കുമ്പോൾ അന്നൊക്കെ എനിക്കൊരു വളരെ മോശം സ്വഭാവമുണ്ടായിരുന്നു…🙈 മേശമേലിരിക്കുന്ന അയൺബോക്സ് പൊക്കിയെടുത്ത് അതിന്റെ തണുത്ത ലോഹഭാഗം മുഖത്ത് വെക്കുന്നതാണ് ആ മോശം സ്വഭാവം. 😁 ഹൊ എന്നാ ..ചുഗം.ആണെന്നറിയാമോ…

അതിന്റെ ഫീലിംഗ്.. Uff…😌🧊 അതൊരു വേറെ ലെവൽ തന്നെയാണ്. അതിന് പകരം ചൂടായ തേപ്പൊട്ടിയാണ് മുഖത്ത് വെയ്ക്കുന്നതെങ്കിൽ സ്വൽപ്പം വിവരമറിയും…😂🔥

അങ്ങനെ ഞാൻ ഒരുതവണ വിവരം അറിഞ്ഞിട്ടുണ്ട്…🥺

Recent Stories

The Author

അശ്വിനി കുമാരൻ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com