എന്റെ ….എന്റേത് മാത്രേം 22

Ente…. Entethu Mathram by ലിസ് ലോന

പോക്കറ്റിലെ വൈബ്രേറ്റ് മോഡിൽ കിടക്കുന്ന ഫോൺ കുറെ നേരമായി നിർത്താതെ ശല്യം ചെയ്യുന്നു ….
ഹോ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഇതടക്കം പത്തു തവണയായി ശ്രീദേവിയുടെ ഫോൺ.

ഒടുവിൽ കൂടെയുള്ളവരോട് ക്ഷമ പറഞ് ഫോണെടുത്തു പുറത്തേക്ക് നടന്നു …മീറ്റിങ് തീരും മുൻപേ ..

“ന്റെ മണിക്കുട്ടി … നിന്നോട് പറഞ്ഞില്ലേ അങ്ങട് വിളിക്കും ന്ന്…രണ്ടു തവണ പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്”

പരാമാവധി പഞ്ചാര കലക്കി പറഞ്ഞില്ലെങ്കിൽ പിന്നെ ഇതുമതി പിണങ്ങാൻ …മൂക്കത്താണ് ശുണ്ഠി .
കുടുംബക്കാർക്കും നാട്ടുകാർക്കും മുഴുവൻ അറിയാം ജിതേഷിന്റെ പെണ്ണാണ് മണിക്കുട്ടിയെന്ന് ..
അഞ്ചു കൊല്ലമായുള്ള പ്രണയം ..

കല്യാണത്തിനു മാസമൊന്നു തികച്ചില്ല അതിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴായി പലതും മറന്നു പോകുന്നു ..എന്നാലും ഫോൺ എടുക്കാനൊന്ന് വൈകിയാൽ ആദ്യം ചോദിക്ക്യാ എന്നെ ഇഷ്ടമില്ലാലെ എന്നാണ് .

“ജിത്തേട്ടൻ മറന്നു ലെ എന്നോട് ഈ പാർക്കിൽ വന്നിരിക്കാൻ പറഞ്ഞത് …ഒരു മണിക്കൂറാവാൻ പോവാ ഞാനിവിടെ എത്തിയിട്ട് ..”

ഭഗവാനേ!!! ചതിച്ചു ….
വാക്കുകൾ കിട്ടാതെ ഞാൻ തപ്പിത്തടഞ്ഞു നിന്നു … നേരിടാൻ പോകുന്ന പരാതിപെട്ടിയുടെ വലിപ്പം തലയിൽ കത്തി …

പെട്ടെന്ന് എത്തിപ്പെട്ട ഒരു കസ്റ്റമറെ ഒഴിവാക്കാൻ കഴിഞ്ഞില്ല , അതിനിടയിൽ ഇവളോട് പാർക്കിൽ കാത്തിരിക്കാൻ പറഞ്ഞത് വിട്ടുപോയി . ഇനി ഉരുണ്ടുകളി തന്നെ രക്ഷ .

“ഞാൻ വരുന്ന വഴിയാണ് ..ഒരഞ്ചു മിനിറ്റ്‌ ഇപ്പൊ എത്തും, ബൈക്കിൽ ഫോൺ എടുക്കാൻ പറ്റണ്ടേ ന്റെ മോളേ ”

എങ്ങനെയൊക്കെയോ കസ്റ്റമറെ ഒഴിവാക്കി ഞാൻ നൂറിൽ പറന്നു..
പാർക്കിലേക്ക് ഓടിക്കയറുമ്പോൾ ദൂരെ നിന്നേ കാണാം മൊബൈലിൽ തെരുപ്പിടിച്ചു വയലറ്റുപൂക്കൾ നിറഞ്ഞ മന്ദാരമരത്തിനു കീഴെ അപ്പോൾ പൊഴിഞ്ഞൊരു മന്ദാരപ്പൂ പോലെ അവളിരിക്കുന്നത് …

ഇഷ്ടം കൊണ്ടാണ് ശുണ്ഠിയെന്നറിയാം അതിനു പലപ്പോഴും കാരണം എന്റെ ഒടുക്കത്തെ മറവിയും …

1 Comment

Add a Comment
  1. ഉഫ്…. മനസ്സിൽ കൊണ്ടു???

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: