ഉമ്മയും മ്മദും -3 [Divz] 32

Views : 970

ഉമ്മയേയും മ്മദും 3

Author :Divz

ഉമ്മായും  മ്മദും (ലോക്ക്ഡൌൺ  അപാരത)
xxxxxxxxxxxxxxxx
ഉമ്മാ ……ഉമ്മാ…..
– ഓഹ് ചെവിന്ന് ആ കുന്തം ഒന്ന് മാറ്റുന്നുണ്ടാ ഇങ്ങള് …
– എന്താ മ്മദേ …. നീ എപ്പ ബന്നു .
– ന്റെ മുണ്ടൊന്നും അലക്കീല്ലേ ഇങ്ങള് ?എല്ലാം മുഷിഞ്ഞു കിടക്കുവാണല്ലോ ?
– നല്ല ബെയിലാർന്നില്ലേ രണ്ടീസായിട്ട് അതുകൊണ്ട് അലക്കീല്ല.
– ന്റെ പടച്ചോനെ , പള്ളിപോകാനുള്ളതാണല്ലോ.
– എപ്പ നോക്കിയാലും ഇതും കുത്തി ഇരുന്നോ?ഒരു പണീം ചെയ്യണ്ട..ഇങ്ങളെ ഇന്ന് ഞാൻ …..
– ഡാ പിള്ളേരെ ഇത് നോക്കിക്കേ ഇവൻ എന്നെ കൊല്ലൻ വന്നേ…..
– ഇങ്ങളെന്തു പരിപാടിയാ  ഉമ്മ ഈ കാണിക്കുന്നേ..അത് ഓഫ് ആക്ക് ….
– ഓന്റെ മുണ്ട് ഞാൻ അലക്കീല്ലന്ന് പറഞ്ഞു കലി തുള്ളി വരുവാ….എനിക്ക് എന്ത് വന്നാലും അതിനു കാരണക്കാരൻ ഈ നിക്കണ മ്മദാ ..
– ന്റുമ്മ ഇങ്ങളിത് എന്തൊക്കെയാ പറേണേ.
– ഇയ്യ്‌  പേടിച്ചാ മ്മദേ ..ഉമ്മ തമാശ കാണിച്ചതല്ലേ ..പക്ഷേങ്കി ഇജ്ജിനി എന്തേലും പറഞ്ഞ ഞാൻ ഡീൽസിൽ   ലൈബിടും നോക്കിക്കോ . എല്ലാരും കാണട്ടെ ഇയ്യ്  ന്നെ പീഡിപ്പിക്കുന്നത്.
–  റീൽസോ ? ലൈവ് ഓ ?ന്റുപ്പാ ന്നോടിത് ബേണ്ടായിരുന്നു .
*****
– അടീമില്ല തളീമില്ല ….ബല്ല പാമ്പു കേറി കിടക്കും വീട്ടിൽ. ന്തെലും മുണ്ടിയാ നുമ്മ പ്രമുഖനാകും അതുകൊണ്ട് മുണ്ടാനും ബയ്യ.
– അതുങ്ങൾക്കും ജീവിക്കണ്ടേ മ്മദേ!
– ഓഹ് എന്നാൽ ഇങ്ങള് ഒരു കാര്യം ചെയ്യിൻ , ആ കട്ടിലിൽ നിന്നറങ്ങി കൊടുക്ക് നേരത്തെ മുറ്റത്തൊരു കരിമൂർഖൻ ഇങ്ങളെ അന്നെഷിച്ചു വന്നായിരുന്നു ഞാൻ പോയി ഇങ്ങോട്ട് പറഞ്ഞു വിടാം .
– മ്മദേ …ഇയ്യ്‌  ചായെന്റെ ബെള്ളം കുടിച്ചാ ?
– ഇല്ലുമ്മ , ഇപ്പഴേലും ചോയിക്കാൻ തോന്നിയല്ലോ. ഞാൻ കുളിച്ചേച്ചു ബരാ  ..ഇങ്ങള് ചായെണ്ടാക്കി ബെക്കിന്.
– അയ്യാ അതെങ്ങനെ ശെരിയാകും മ്മദേ ?
– അതെന്ന ശെരിയവത്തെ ? നിക്ക് മീറ്റ് ഇണ്ട്  മ്മദേ …

Recent Stories

The Author

Divz

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com