ഉമ്മയും മ്മദും -3 [Divz] 34

Views : 1595

– ഈ വീട്ടിൽ ബെർതെ കുതിരിക്കണ  ഇങ്ങൾക്ക്  ന്തു  മീറ്റ്..
–  ഇന്ന് അയക്കൂട്ടത്തിന്റെ മീറ്റിങ് ഇണ്ട് . നുമ്മളോരു കലക്ക് കലക്കും  ഇയ്യ്  നോക്കിക്കോ .  ഒരു ഗ്ലാസ്‌ ചായന്റെ ബെള്ളം ബെച്ചു താ മ്മദേ .. ഉമ്മാക്ക്  പ്രസംഗിക്കാനുള്ളതാ ….
-ആഹ് ..ഇനി അതിന്റെ കുറവ് കൂടെ ഉള്ളൂ …
– മ്മദേ …ലിങ്ക് വന്നു ….ഇയ്യ്യിബിടെ കിടന്ന് ഒച്ചെണ്ടാക്കല്ലേ  …ന്റെ കോൺട്രേഷൻ പോകും .
– ഓഹ്‌ ….
(കുറച്ചു സമയത്തിനു ശേഷം )
-ഉമ്മാ  ഇങ്ങളൊന്ന് പുറത്തേക്ക്  ബന്നേ..
– ന്താണ്ട്ര ….
– ഇത് നോക്കിന് .
– ഏന്തുട്ടാ ഇത്?
– ഇതാണ് ഗ്രോ ബാഗ്.
– എന്തുട്ട് സായനം ആണേലും ഇതൊന്നും വലിച്ചു വാരി ഇട്ട് ഇബിടെ  മോശക്കാന് ഞമ്മള് സമ്മയ്ക്കൂല്ല.
-ഓഹ്  ഇത് പിന്നെ താജ് മഹാലല്ലേ പണിഞ്ഞു വെച്ചേക്കുന്നേ
-ഇയെന്നത്തിനാ?
– പുഴുങ്ങി തിന്നാൻ , ഇങ്ങളെനിക്കൊന്നും നേരാംവണ്ണം വെച്ചുണ്ടാക്കി തന്നില്ലല്ലോ.
– എന്നാൽ പിന്നെ രണ്ടെണ്ണം ഉമ്മാക്ക്  കൂടെ പുഴുങ്ങിക്കോ മ്മദേ.നുമ്മ  പോയി ഒരു ഡ്യൂയറ്റ് ചെയ്തേച്ചു  വരാ.
-ന്റെ റബ്ബേ . ഇത് ഈ പോക്ക് പോയാൽ നാട്ടാരുടെ തല്ലു ഞാൻ കൊള്ളേണ്ടി വരുല്ലോ. ബയസാംകാലത്തു  ചീത്തപ്പേര് കേൾപ്പിക്കോ ന്തോ ?
– ഉമ്മാ  ഇങ്ങളിതിൽ മണ്ണ് നിറയ്ക്കാനെകൊണ്ട് സഹായിക്കുന്നുണ്ടാ ?
– മ്മക്ക് നേരമില്ല മ്മദേ . അനക്കതറിഞ്ഞൂടെ ?
– ഉവ്വ്.ന്നെ പറഞ്ഞാൽ മതീല്ലോ ..
– ദേ , ഉമ്മ ഇയെന്നാണന്ന് നോക്കിക്കേ ?
– അയ്യേ കുരുവോ  ?
– അതേ .
-തിന്നാൻ ബാല്ലോം ആണെന്നോർത്..ഇയെനിക്കൊന്നും ബേണ്ട കൊണ്ടേ ദൂരെക്കള. ആ മുറ്റത്തൊന്നു ഇട്ടേക്കല്ലേ ആടെ കിടന്നു മുളയ്ക്കും ..

Recent Stories

The Author

Divz

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com