അർജുനചരിതം [Dark Angel] 105

Views : 4724

അർജുനചരിതം

Author :Dark Angel

ഹെലോ ഫ്രണ്ട്‌സ് ഒരുപാട് നാളുകളായി എന്റെ മനസ്സിൽ ഉള്ള കഥ ഇവിടെ എഴുതി പോസ്റ്റ്‌ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആണ് ഞാൻ….. ഒരു തുടർകഥയായി എഴുതാൻ ആണ് പ്ലാൻ “കഥ നല്ലതാണെങ്കിലും മോശം ആണെങ്കിലും തീർച്ചയായും അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തുക… നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകുമെന്ന പ്രദീക്ഷയോടെ തുടങ്ങുന്നു….!!

 

അർജുനചരിതം
___________________

ഡിസംബർ മാസത്തത്തിലെ കുളിരുള്ള രാത്രി ട്രെയിൻ അതിവേഗം നീങ്ങുകയാണ്…സൈഡ് സീറ്റിൽ ജാലകത്തോട് ചേർന്ന് തല ചാരി കിടക്കുമ്പോൾ തന്റെ കണ്ണുകൾ പതിയേ അടയുന്നത് പോലെ അവന് തോന്നി… ജനാലയിലൂടെ വരുന്ന തണുത്ത കാറ്റിൽ അവന്റെ ശരീരം പതിയേ വിറയാർന്നു കൊണ്ടിരുന്നു… ഉറങ്ങണമെന്നുണ്ട് പക്ഷെ ഉറക്കം വരുന്നില്ല മനസാകെ ഓർമകളുടെ തീ ചൂളയിൽ പെട്ട് സ്വയം ഉരുകുകയാണ്….മിഴികൾ അവൻ പോലും അറിയാതെ നിറഞ്ഞ് കൊണ്ടിരുന്നു പതിയേ അവൻ തന്റെ ഓർമകളിലേക്ക് തിരിച്ച് പോയി…. ഒരിക്കലും മറക്കാനാവാത്ത തന്റെ ആ കുറച്ച് നാളുകളിലേക്ക്…..!!

സിറ്റിയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയുന്ന രാമ കൃഷ്ണന്റെയും സൗദാമിനിയുടേയും രണ്ട് സന്താനങ്ങളിൽ മൂത്ത ആളാണ് അർജുൻ എന്ന അജു ഇപ്പൊ ഡിഗ്രി ഒക്കെ കഴിഞ്ഞു ചുമ്മാ തേരാ പാരാ നടപ്പാണ് ജോലി…..രണ്ടാമത്തെ സന്തതി അഞ്ചു എന്ന അഞ്ജലി…. കണ്ടാൽ രണ്ടുപേരും കടിച്ച് കീറാൻ വരുമെങ്കിലും ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ രണ്ടുപേർക്കും പറ്റില്ല…

അങ്ങനെ ഒരു ദിവസം രാവിലെ നല്ല സുഖ സുന്ദരമായ സ്വപ്നം കണ്ട് കൊണ്ട് കിടന്ന് ഉറങ്ങുന്ന നായകൻ…. തുറന്നിട്ട ജനാലയിലൂടെ സൂര്യ കിരണങ്ങൾ മുഖത്തേക്ക് അടിക്കുന്നുണ്ടെങ്കിലും അതൊന്നും ഞാൻ അറിഞ്ഞിട്ടില്ല എന്ന രീതിയിൽ ഒരു ചെറു പുഞ്ചിരിയോടെ സ്വപ്നലോകത്ത് വിഹരിക്കുകയാണ്

അപ്പോഴാണ് പെട്ടന്ന് പുറകിൽ എന്തോ വന്നിടിച്ചത്…

“എന്റമ്മച്ചിയേ…”

ഇപ്പൊ എന്താ സംഭവിച്ചതെന്ന് മനസിലാക്കാൻ കുറച്ച് നിമിഷം വേണ്ടി വന്നു അജുവിന്… അപ്പോഴാണ് അടുക്കളയിൽ നിന്നും അവന്റെ അമ്മ കാര്യം തിരക്കിയത്

“എന്താടാ അവിടെ…”

“ഒന്നും ഇല്ല അമ്മേ ഏട്ടൻ രാവിലെ തന്നെ സൂര്യ നമസ്കാരം ചെയ്തതാ…”

“ഈ ഉച്ച സമയം ആണോടി രാവിലെ അവനോട് പോയി കുളിച്ച് വരാൻ പറ.പോത്തിനെ പോലെ ഉറങ്ങിക്കോളും…”

ഇതൊക്കെ കേട്ട് കട്ടിലിന്റെ അപ്പുറം ഇരുന്ന് പൊട്ടി ചിരികുകയാണ് അഞ്ചു…. അപ്പോഴാണ് തനിക്ക് എന്താ പറ്റിയതെന്ന് അജുവിന് മനസിലായത്…. അവൻ ദേഷ്യത്തോടെ ലൂസ് ആയ മുണ്ട് നേരെ ഉടുത്ത് കലിപ്പോടെ അവളെ നോക്കി

“ഡി…..ശൂർപ്പണക്കേ നീ എന്നെ ചവിട്ടി അല്ലെ… നിന്നെ ഞാൻ ഇന്ന്…”

“നീ പോടാ പട്ടി….നീ എന്നെ ഒന്നും ആക്കില്ല…”

“ഓഹോ രാവിലെ തന്നെ എന്നെ ചവിട്ടി എഴുനേൽപ്പിച്ചതും പോരാ എന്നെ തെറി വിളിക്കുന്നോ….”

Recent Stories

The Author

Dark Angel

10 Comments

Add a Comment
  1. തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌👍❤️❤️👍👍👍👍❤️👍👍👍👍❤️❤️👍

    Waiting for next part

  2. °~💞അശ്വിൻ💞~°

    ❤️

    1. ♥️♥️

  3. തുടക്കം കൊള്ളാം . തെറി വിളി കുറച്ചൊന്നു മയപെടുത്താം 😁 ❤️💙

    1. ഇനിയുള്ള ഭാഗങ്ങളിൽ കുറക്കാം…. ❤

  4. Kadha kollam but aa thudakkamulla theri ichiri uncomfortable aayi thonni nth paranjalum theri. Ezhhuthum kollam

    Apo next part varumbo kanam

    1. താങ്ക് യു ബ്രോ… ♥️

  5. സൂര്യൻ

    സംഭവം കൊള്ളാം. പല കഥകളുടെയു൦ പേര് ഒരുപോലെ ആയി.

    1. താങ്ക് യു നെക്സ്റ്റ് പാർട്ട്‌ ഉടനെ ഇടുന്നതായിരിക്കും ❤❤

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com