വേനൽമഴ 17

ഭീതിയോടെ എല്ലാവരും മുഖാമുഖം നോക്കി.

“അവൾ വല്ല കടും കയ്യും…..” മോളിക്കുട്ടി ഭയത്തോടെ സൂചിപ്പിച്ചു.

(വേലക്കാരി ജാനമ്മ പേടിയോടെ സ്റ്റോറൂമിന്റെ ഭിത്തിക്കരുകിൽ നിന്നും എത്തി നോക്കിക്കൊണ്ടിരുന്നു.)

അതു കേട്ട് അമ്മച്ചി കരച്ചിൽ തുടങ്ങി..

“നീ അവൾടെ റൂമിൽ നോക്കിയോ…” സണ്ണി തിരക്കി.

“നോക്കി.. ആ കൊച്ച് മാത്രം അവിടെ കിടന്ന് ഉറങ്ങുന്നുണ്ട്…” മോളിക്കുട്ടി പറഞ്ഞു.

“അവളുടെ റൂമിലൊന്നു കൂടെ നോക്കട്ടെ… വല്ല കത്തോ മറ്റോ എഴുതിവെച്ചിട്ടുണ്ടോന്ന്…”മോളിക്കുട്ടി എല്ലാവരോടുമായി പറഞ്ഞുകൊണ്ട് സ്റ്റയർ കയറി മുകളിലേക്കോടി..

ഡോർ തുറന്നു അകത്തു കയറിയ മോളിക്കുട്ടി എല്ലായിടത്തും കണ്ണോടിച്ചു..

“അയ്യടാ.. സുഖമായിക്കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ.. തള്ള ചത്തോന്നുപോലും നിശ്ചയമില്ല…”

ഉറങ്ങിക്കിടന്ന അല്ലിമോളെ നോക്കി മോളിക്കുട്ടി ഗോഷ്ടി കാണിച്ചു കൊണ്ടു പറഞ്ഞു.

അവർ മുറിയാകെ അരിച്ചു പെറുക്കാൻ തുടങ്ങി..

“മമ്മി പപ്പക്കൊപ്പം പോയി…” ഉറക്കത്തിൽ നിന്നെഴുന്നേറ്റ അല്ലിമോൾ ഒരു കൈകൊണ്ട് കണ്ണു തിരുമ്മിക്കൊണ്ട് മോളിക്കുട്ടിയോട് പറഞ്ഞു.

“ങേ….”

അതു കേട്ട് മോളിക്കുട്ടി അമ്പരന്നു പോയി .
Story by Rajeev.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: