പോലീസ് ഡയറി 6

പോലീസ് ഡയറി

അങ്ങനെ പറഞ്ഞിട്ട് അദ്ദേഹം നേരെ പിന്‍വാതില്‍ക്കലെത്തി പരിശോധന നടത്തി. അത് അകത്ത് നിന്നും പുറത്ത് നിന്നും അടച്ചിട്ട് വെളിയില്‍ നിന്നും തുറക്കാന്‍ പറ്റുമോ എന്ന് പരിശോധിച്ച ശേഷം അനിലിനെ അദ്ദേഹം അരികിലേക്ക് വിളിപ്പിച്ച് എന്തോ സംസാരിച്ചു. അയാള്‍ പറഞ്ഞത് കുറിച്ചെടുത്ത ശേഷം സി ഐ വീണ്ടും എത്തി മൊന്തയില്‍ കിട്ടിയ ചായ കുടിച്ചു.

“അപ്പോള്‍ ശരി മിസ്റ്റര്‍ അനില്‍..ഞാന്‍ വിളിക്കാം..ഒന്ന് അന്വേഷിക്കട്ടെ…”

“ശരി സര്‍”

തൊമ്മി ഒരു ഏമ്പക്കം വിട്ടുകൊണ്ട് പുറത്തേക്കിറങ്ങി. പിന്നെ ജീപ്പിലെക്ക് കയറി. ജീപ്പ് റോഡിലേക്ക് ഇറങ്ങി പോകുന്നത് അനിലും കുടുംബവും നോക്കി നിന്നു.

“അങ്ങേരെക്കൊണ്ട് വല്ലതും നടക്കുമോ ചേട്ടാ..തീറ്റീം കുടീം മാത്രമാ അങ്ങേര്‍ക്ക് ജോലി എന്ന് തോന്നുന്നു..ഭഗവാനെ എന്റെ അച്ഛന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വര്‍ണ്ണം ആണ്. അതെടുത്തവന്‍ മുടിഞ്ഞു പോകത്തെ ഉള്ളു” അനിലിന്റെ ഭാര്യ രണ്ടു കൈകളും തലയില്‍ വച്ചു പ്രാകി.

“തോമസ്‌ സാറ് ആളു മിടുക്കനാ..നീ വിഷമിക്കാതെ..അങ്ങേരു കള്ളനെ കണ്ടുപിടിക്കുക തന്നെ ചെയ്യും..” പ്രതീക്ഷയോടെ അനില്‍ പറഞ്ഞു…

“എടൊ ആ അര്‍ജുനനെ വിളി”

സ്റ്റേഷനില്‍ എത്തിയ തൊമ്മി പഴംപൊരിയുടെ പൊതി എടുത്ത് തുറന്നിട്ട്‌ അടുത്തുണ്ടായിരുന്ന പോലീസുകാരനോട്‌ പറഞ്ഞു.

“സര്‍”

അല്പം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരനും കരുത്തനുമായ ഒരു പോലീസുകാരന്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി.

“സര്‍” അര്‍ജുനന്‍ പറഞ്ഞു. തൊമ്മി പഴംപൊരി ഒരെണ്ണം അയാള്‍ക്ക് നേരെ നീട്ടി.

“ഇന്നാടോ കഴിച്ചോ”

“വേണ്ട”

“ഉം എന്താ തനിക്കു ഷുഗര്‍ ഉണ്ടോ?”

“ഷുഗര്‍ ഒന്നുമില്ല. പക്ഷെ സാറ് ഈ ഒരെണ്ണം എനിക്ക് തന്നിട്ട് എന്റെ ചിലവില്‍ പത്തെണ്ണം കഴിക്കാനുള്ള വേലയല്ലേ..വേണ്ട..ഞാന്‍ വേറെ വാങ്ങിച്ചു തിന്നോളാം”

അര്‍ജുനന്റെ മറുപടി കേട്ട തൊമ്മി ചിരിച്ചു. ചിരിക്കൊടുവില്‍ അയാള്‍ ഇങ്ങനെ പറഞ്ഞു:

“അതിനു താന്‍ എനിക്ക് എന്നാ വല്ലോം വാങ്ങിച്ചു തന്നിട്ടുള്ളത്? ങേ?”

“സാറിനു തിന്നാന്‍ വാങ്ങിച്ചു തരണേല്‍ എന്റെ ഒരു മാസത്തെ ശമ്പളം തികയത്തില്ല”
തൊമ്മി ദേഹം മൊത്തത്തില്‍ കുലുക്കി ചിരിച്ചു.

“ഏതായാലും താനിത് കഴി..എന്നിട്ടിരി..ഇച്ചിരെ സംസാരിക്കാന്‍ ഉണ്ട്” അര്‍ജുനന്‍ പഴംപൊരി വാങ്ങിയിട്ട് ഇരുന്നു.

“ഓരോ ചായ ആയാലോ” തൊമ്മി ചോദിച്ചു.

‘ആകാം”

തൊമ്മി ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി.

“എടൊ ഓരോ ചായ പറ..”

“ശരി സര്‍”

അയാള്‍ പോയപ്പോള്‍ തൊമ്മി അര്‍ജുനെ നോക്കി. പിന്നെ രാവിലെ നടന്ന മോഷണക്കേസ് അയാളെ വിസ്തരിച്ചു കേള്‍പ്പിച്ചു.

“തനിക്കെന്ത് തോന്നുന്നു? എനിക്ക് ചിലതൊക്കെ തോന്നി..പക്ഷെ തന്റെയും കൂടെ നിഗമനം അറിഞ്ഞ ശേഷം അത് ശരിയോന്നു നോക്കാമെന്ന് കരുതിയാ തന്നെ വിളിപ്പിച്ചത്. ഈ സ്റ്റേഷനില്‍ തലയ്ക്കകത്ത് ശകലമെങ്കിലും ബുദ്ധി എന്ന സാധനം തനിക്കല്ലെ ഉള്ളു; ഒരു എസ് ഐ ഉണ്ണാക്കാന്‍ ഉണ്ട്..ഇവനെ ഒക്കെ ആരാണോ എസ് ഐ ആക്കിയതെന്നാ ഞാന്‍ ആലോചിക്കുന്നെ..”

പറഞ്ഞിട്ട് അടുത്ത പഴംപൊരി മൂടോടെ വായിലേക്ക് തൊമ്മി വച്ചു. അര്‍ജുനന്‍ പഴംപൊരി കഴിച്ചുകൊണ്ട് ആലോചന തുടങ്ങി. അയാള്‍ ഹരിക്കലും കൂട്ടലും നടത്തവേ തൊമ്മി അഞ്ചു പഴംപൊരികളും അകത്താക്കി. അതോടെ ചായയും മേശപ്പുറത്ത് എത്തി. തൊമ്മി ചൂടുചായ മെല്ലെ ഊതിക്കുടിച്ചു.

“ചായ കുടി..തണുപ്പിക്കണ്ട” അയാള്‍ അര്‍ജുനനോടു പറഞ്ഞു. അര്‍ജുനനും ഗ്ലാസ് എടുത്ത് ചുണ്ടോടു ചേര്‍ത്തു. ചായ കുടിച്ച ശേഷമാണ് അര്‍ജ്ജുനന്‍ സംസാരിച്ചത്.

“സാറേ എനിക്ക് തോന്നുന്നത് രണ്ടു കാര്യങ്ങളാണ്‌. ഒന്ന്, അവര്‍ പാര്‍ട്ടി നടത്തുന്ന സമയത്ത് ആരോ ഉള്ളില്‍ കയറി ഒളിച്ചിരുന്ന് വീട്ടുകാര്‍ ഉറക്കം ആയപ്പോള്‍ മോഷണം നടത്തി എന്നതാണ്. രണ്ട്, ആ വീട്ടിലെ ആരുടെയോ അറിവും സഹകരണവും ഉപയോഗിച്ച് നടന്ന മോഷണം ആകാം എന്നാണ്..ആദ്യത്തെ കേസ് ആണെങ്കില്‍ നമുക്ക് സമാന രീതിയില്‍ മോഷണം നടത്തുന്നവന്മാരെ ഒന്ന് പൊക്കേണ്ടി വരും. രണ്ടാമത്തെ സാധ്യത ആണെങ്കില്‍ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്യണം..സാറിനെന്ത് തോന്നുന്നു?” അര്‍ജുനന്‍ ചോദിച്ചു.

“താന്‍ പറഞ്ഞത് തന്നെയാണ് എനിക്കും തോന്നുന്നത്. പക്ഷെ അതില്‍ ഒന്നാമത്തെ സാധ്യത എനിക്ക് തൃപ്തികരമല്ല. കാരണം അത്രയും ആളുകള്‍ ഉള്ള സമയത്ത് ഒരുത്തനും ഉള്ളില്‍ കയറി ഒളിക്കാന്‍ ചാന്‍സില്ല. കാരണം വന്നവരില്‍ ആരെങ്കിലും അവിടെ തങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ലല്ലോ; അത് ലേശം മൂളയുള്ള ഏതു കള്ളനും അനുമാനിക്കാന്‍ പറ്റും. തന്നെയുമല്ല, ആ സൈക്കിള്‍ അവിടെ വന്നു പോയതും നമ്മള്‍ കണക്കിലെടുക്കണം. പാര്‍ട്ടി നടന്ന സമയത്ത് ആരും സൈക്കിളില്‍ അവിടെ വന്നിട്ടില്ല” തൊമ്മി പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ രണ്ടാമത്തെ പോസിബിളിറ്റി വച്ച് നമുക്ക് അന്വേഷണം നടത്തണം”

“അതെ..എങ്കിലും ഒന്നാം സാധ്യതയും കളയണ്ട. കാരണം മോഷ്ടാവിന് ഒരു സഹായി ഉണ്ടെങ്കില്‍ അവന്‍ രാത്രി സൈക്കിളുമായി വന്നതാകാന്‍ ഇടയുണ്ട്.”

“അങ്ങനെയും ആകാം..എങ്കിലും സാറ് പറഞ്ഞത് പോലെ ഇത്രയും ആളുകള്‍ ഉള്ള സമയത്ത് സാമാന്യ ബോധമുള്ള ഒരു കള്ളനും അകത്ത് കയറാന്‍

Leave a Reply

Your email address will not be published. Required fields are marked *