നീർമിഴിപ്പൂക്കൾ [Malayalam Novel] 35

Views : 19999

“അളിയാ… ഞാൻ ഡ്രസ് മറിയിരിക്കാൻ തുടങ്ങിട്ട് ഒരു മണിക്കൂറായി…”

“നീ ടെൻഷൻ അടിക്കാതെ… അര മണിക്കൂറിനുള്ളിൽ ഞാൻ വരാം…”

“പോയി പോയി അരമണിക്കൂറായി ലേ…
നീ വാ നിനക്ക് ഞാൻ അമ്പിളിമാമ്മനെ കാണിച്ചുതരാ ട്ടാ…”
അതും പറഞ്ഞത് മനു ഫോൺ കട്ട് ചെയ്തു.

കിരൺ..
കുഞ്ഞുന്നാൾ മുതൽ മനുവിന്റെ കൂടെയായിരുന്നു കളിച്ചതും പഠിച്ചതും വളർന്നതും… പിന്നീട് കിരണിന്റെ അച്ഛന് സ്ഥലംമാറ്റം കിട്ടിയപ്പോൾ മനുവിൽ നിന്ന് അവനെ പറിച്ചുനട്ടു..അച്ഛന്റെ മരണശേഷം കിരണും അമ്മയും സഹോദരിയും വീണ്ടു ജന്മസ്ഥലത്തേക്ക് കുടിയേറി..
ഇപ്പോൾ ഒരു ടാക്സിയെടുത്ത്‌ നാട്ടിൽ സ്ഥിരതമാസമാണ്.

കിരണിന്റെ ഓർമ്മകൾ അയവിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് ദൂരെനിന്നും കാറിന്റെ ഹോൺ മുഴക്കം കേട്ടത്,

വളരെ വേഗത്തിൽ ഹെഡ്‌ലൈറ്റ് പാസ്സ് ചെയ്ത് മനുവിന്റെ വീടിന്റെ മുൻപിലെ കനാലിന്റെ അപ്പുറത്ത് സഡൻ ബ്രേക്ക് ഇട്ട് വന്നുനിന്നു.

‘കൈലാസം’ എന്നെഴുതിയ മാരുതി സ്വിഫ്റ്റ്, വെള്ള പെയ്ന്റടിച്ച കാറിന്റെ പുറത്ത് ചില കൊറലും, ചതവും ഉണ്ടായിരുന്നു.
അരുണിന്റെ മികച്ച ഡ്രൈവിംഗ് ന് ആരോ കൊടുത്ത ഉപഹാരമായിരിക്കണം അത്.
എങ്കിലും രാജാവിനെപ്പോലെയവൻ ഞെളിഞ്ഞു നിന്നു.

കിരൺ മനുവിനെ എടുത്ത് കാറിന്റെ മുൻസീറ്റിലിരുത്തി.

“എടാ കിണ്ണാ..എന്റെ വീൽചെയർ എടുത്തില്ല..”

“ഓ.. നിന്റെ ഒരു ചക്കട വണ്ടി..”

“മ്.., നിനക്ക് അത് ചക്കട വണ്ടി.. എനിക്ക് എന്റെ ലോകമാണ്… ” മനുവിന്റെ ശബ്ദം ഇടറുന്നത് കിരൺ കേട്ടു.

“അച്ചോടാ കണ്ണാ… ഞാൻ തമാശ പറഞ്ഞതല്ലേ..,” കിരൺ മനുവിന്റെ വീൽചെയർ എടുത്ത് കാറിന്റെ ഡിക്കിൽ മടക്കിവച്ചു,
ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നുകൊണ്ടു അയ്യാൾ ഡാഷ് ബോർഡിൽ വച്ച കൃഷ്ണന്റെ കുഞ്ഞു വിഗ്രഹത്തോട് ചോദിച്ചു..

“എന്നാ മ്മക്ക് വിട്ടലോ…” കൃഷ്ണനെ തൊട്ട് വന്ദിച്ച് കിരൺ കാർ സ്റ്റാർട്ട് ചെയ്ത് പതിയെ മുന്നോട്ട് നീങ്ങി.

പാലക്കാടിന്റെ ശ്യാമഭംഗി കാറിന്റെ മുൻസീറ്റിലിരുന്ന് മനു ആസ്വദിച്ചു…

ഓരോ മുക്കും മൂലയും കിരൺ മനുവിന് വിവരിച്ചു കൊടുത്തു.

നെന്മാറ എത്താറായപ്പോൾ വഴിയിൽ ഒരു വണ്ടിക്കിടക്കുന്നത് കണ്ടത്
അതിലൊരാൾ ഇറങ്ങി വണ്ടിക്ക് കൈകാണിക്കുന്നുണ്ട് അയ്യാളെ വകവെക്കാതെ കിരൺ വണ്ടി മുന്നോട്ട് എടുത്തു…ഓവർ ടൈക് ചെയ്യുമ്പോഴായിരുന്നു മനു
ആ കാറിൽ ഒരു പെണ്കുട്ടിയെ കണ്ടത്..

“പ്രിയ” മനുവിന്റെ ചുണ്ടുകൾ അയ്യാളറിയാതെ ചലിച്ചു…

“എടാ…കിണ്ണാ വണ്ടി നിറുത്ത്, നിർത്താൻ.”

“എന്താ… എന്താടാ…” കിരൺ ഇടതുഭാഗത്തെ ഇൻഡിക്കേറ്റർ ഇട്ട് അടുത്തുള്ള മരത്തിനോട് ചാരി നിറുത്തി.

“പ്രിയ… പ്രിയ ദാ ആ കാറിൽ…”

“ഏത് പ്രിയ.. ” കിരണിന് ആകാംക്ഷയായി..

“അതൊക്കെ പിന്നെപറയാം നീ വണ്ടി പുറകിലോട്ടെടുക്കു..”

“ഉവ്വ് ..ഉവ്വേ… ന്റെ കൃഷ്ണാ…
നീ തന്നെ രക്ഷ…”

കിരൺ ഫസ്റ്റിൽ നിന്നും റിവേഴ്സിലേക്ക് ഗിയർ മാറ്റി പുറകോട്ട് പതിയെ വണ്ടിയെടുത്തു..
അപ്പോഴേക്കും കൈകാണിച്ച ഡ്രൈവർ കിരണിന്റെ അടുത്തേക്ക് ഓടിവന്നു

അവൻ പുറത്തേക്കിറങ്ങി അയ്യളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, അപ്പോഴെല്ലാം മനു കാറിലുള്ള ആ പെണ്കുട്ടിയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു

“അല്ല..! പ്രിയ അല്ല അത്…ഈശ്വരാ.. എനിക്കെന്തു പറ്റി.. ദിവസം കൂടുംതോറും അവളോടുള്ള പ്രണയത്തിന് തീവ്രത കൂടുകയാണല്ലോ… എവിടെ നോക്കിയാലും അതേ രൂപം, അതേ ശബ്ദം…”

“ഏതടാ… ആ കിളി… ” ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നുകൊണ്ട് കിരൺ ചോദിച്ചു

“ആള് മാറിയതാ.. ” ഒരു ചമ്മലോടെ മനു പറഞ്ഞു

കിരൺ കാർ സ്റ്റാർട്ട് ചെയ്തുപതിയ മുന്നോട്ട് എടുത്തു

“ഉം.. ഉവ്വ് ..എനിക്ക് മനസിലാകുന്നുണ്ട് ചിലതൊക്കെ…”

“എന്ത് …”അത്ഭുതത്തോടെ മനു ചോദിച്ചു

“നിന്റെ യാത്രകൾ, എഴുത്ത്, കളി ,ചിരി, പഴയ ആളെ അല്ല നീ. നല്ലോണം മാറിയിരിക്കുന്നു… കാരണക്കാരൻ, അല്ലങ്കിൽ കാരണക്കാരി ,ആരാലും അവരെ ദൈവം അനുഗ്രഹിക്കും…” കിരൺ നാലിൽ നിന്നും അഞ്ചിലേക്ക് ഗിയർ മാറ്റി കാറിന്റെ വേഗത കൂട്ടികൊണ്ട് പറഞ്ഞു.

************
സ്നേഹസദൻ എന്ന വലിയ ബോർഡ് വച്ച കവാടത്തിലൂടെ അവർ കാറുമായി അകത്തേക്ക് കടന്നു, ചുറ്റിലുമുള്ള കാഴ്ചകൾ കണ്ട് മനുവിന്റെ ഉള്ളൊന്ന് തണുത്തു.
പൂക്കളും, ചെടികളും,മരങ്ങളും ഒപ്പം കിളികളുടെ കളനാദങ്ങളും ചുറ്റിലും വട്ടംച്ചുറ്റികളിക്കുന്ന കുട്ടികളും, മനുവിനെ വല്ലാതെ ആകർഷിച്ചു…

കാർ ഓഫീസിനു സമാന്തരമായി പാർക്ക് ചെയ്തു. കിരൺ ഇറങ്ങി മനുവിനെ വീൽചെയറിൽ ഇരുത്തി ഓഫീസിനു നേരെ ഉന്തികൊണ്ടുപോയി..

വെളുത്ത ലോഹയിട്ട് അകത്ത് ആരോടോ സംസാരിക്കുകയായിരുന്നഅച്ഛന്റെ ഇടയിൽ കയറി മനു തനിക്ക് പോസ്റ്റിൽ വന്ന ആ കുറിപ്പ് കാണിച്ചു കൊടുത്തു… ഉടനെ അച്ഛന്റെ മറുപടിയും വന്നു…

“തങ്കളാണോ മനു കൃഷ്ണൻ…”

“അതെ ഫാദർ..”

അച്ഛൻ അടിമുടി മനുവിനെനോക്കി വീൽചെയറിൽ ഇരിക്കുന്ന സുന്ദരനായ ചെറുപ്പക്കാരൻ

“എന്താ ഫാദർ…” നോട്ടത്തിന്റെ കാരണം തിരക്കി മനുചോദിച്ചു

“തന്നെ ഫോട്ടോയിൽ കണ്ടപ്പോൾ ഇങ്ങനെ വീൽചെയറിൽ ആണെന്ന് കരുതിയില്ല…

“ഫോട്ടോ കണ്ടുന്നോ ആര് കാണിച്ചു…”

“തന്റെ സ്പോണ്സർ…”

“ഫാദർ അത് ആരാണെന്നറിയാൻ കൂടിയാണ് ഞാൻവന്നത്…”

“ഇടക്ക് ഇവിടെ വരും..
മാസാമാസം ഇവിടെ ഒരുതുക
എത്തിക്കുന്നുണ്ട്, അതിന്റെ ഒരു വീതമാണ് താങ്കളും കൈപ്പറ്റുന്നത്..”

മറുചോദ്യമില്ലാതെ അൽപ്പനേരം മനു മിണ്ടാതെ ഇരുന്നു.. അച്ഛൻ ടേബിൾ ബെൽ അടിച്ചപ്പോൾ മധ്യവയസ്‌കൻ എന്ന് തോന്നിക്കുന്ന ഒരാൾ ഹാഫ്ഡോർ തുറന്ന് വന്നു

“ജോർജേ ഇവരെ ഗസ്റ്റ് റൂമിലേക്ക് കൊണ്ടുപോയിക്കോളൂ ഞാൻ ഉടനെ വരാം..” അച്ഛൻ മനുകൊടുത്ത കുറിപ്പ് അയ്യാളുടെ
കൈകയിൽ കൊടുത്തിട്ട് പറഞ്ഞു.

ജോർജ് അവരെയും കൂട്ടി ആളൊഴിഞ്ഞ വരാന്തയിലൂടെനടന്നു.

ചുമരുകളിലുടനീളം ക്രിസ്തുവചങ്ങൾ എഴുതി വച്ചിട്ടുണ്ടായിരുന്നു ,
അവ ഒരൊന്നായി മനു വായിച്ചെടുത്തു

“സാർ.. ഇവിടെ ഇരുന്നോളൂ… അച്ഛൻ ഇപ്പൊ വരും…” ജോർജ് പറഞ്ഞു

എന്നിട്ടയാൾ ആ വരാന്തയിലൂടെ നടന്നകന്നു…

“ഡേയ്…. എന്തുവടെ ഇത്.. എനിക്ക് ഉച്ചക്ക് മുൻപേ പോണം… ഒരു ട്രിപ്പ് ണ്ട്.വല്ലതും നടക്കോ.”
തലച്ചോറിഞ്ഞുകൊണ്ടു കിരൺ ചോദിച്ചു..

“എടാ..കിണ്ണാ എന്നെ നീയാ വരാന്തയുടെ മുൻപിലേകൊന്ന് കേറ്റി ഇരുത്തോ…

“പിന്നെന്താ. ” കിരൺ വീൽചെയർ പതിയെ കുട്ടികൾ കളിക്കുന്നതിന് നേർക്ക് തിരിച്ചിരുത്തി…

മുന്ന് വയസ് തോന്നിക്കുന്ന കുട്ടികൾ മുതൽ പതിനേഴും, പതിനെട്ടും വയസ്
വരെയുള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു,
അച്ഛനാര്,അമ്മയാര്, എന്നറിയാതെ, ഒരുകുടകീഴിൽ കളിയും ചിരിയുംമാത്രമായി അവർ പാറിനടക്കുന്നത് സ്വർഗ്ഗത്തിലിരുന്ന് കാണുന്നപോലെ മനുവിന് തോന്നി..

Recent Stories

The Author

Vinu Vineesh

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com