നീർമിഴിപ്പൂക്കൾ [Malayalam Novel] 35

Views : 20000

നിനക്ക് ഇഷ്ട്ടമുള്ള ആരെ വേണമെങ്കിലും കല്യാണം കഴിക്കാ ന്ന്…
ന്നിട്ട് … ന്നിട്ട് ആ പപ്പാ തന്നെ.. ”
പ്രിയയുടെ വാക്കുകൾ മുറിഞ്ഞുവീണു.
അവൾ തേങ്ങി കരഞ്ഞു.

രേഷ്മ നിലത്തിരിക്കുന്ന പ്രിയയെ പിടിച്ചെഴുന്നേല്പിച്ചു.

“എടൊ… താനിങ്ങു വന്നേ..” രാമേട്ടൻ ബിനോയ്യെ കൂട്ടി കുറച്ചപ്പുറത്തേക്ക് മാറിനിന്നു.

“പിള്ളേരുടെ ഇഷ്ടമല്ലേ അതങ്ങു സാധിച്ചു കൊടുത്തേക്ക്, മ്മടെ മോൾടെ സന്തോഷമല്ലേ വലുത്.. ചിലപ്പോൾ ഈ കാരണം മതിയാകും മാനസികമായി അവളെ തളർത്താൻ, പിന്നീട് ആ പഴയ പ്രിയയെ കാണാൻ കഴിഞ്ഞില്ലെന്ന് വരാം.
കളിയും ചിരിയും,കുസൃതിയും നിറഞ്ഞ അവൾടെ കുഞ്ഞു മുഖം അതല്ലേ വലുത്, നിനക്ക് കാര്യങ്ങൾ ഗ്രഹിക്കാനാകും എന്ന് ഞാൻ വിശ്വസിക്കുന്നു..”
ബിനോയുടെ തോളിൽ തട്ടി രാമേട്ടൻ പറഞ്ഞു.

“നിക്ക് ഒരു സ്വപ്നണ്ടായിരുന്നു രാമേട്ടാ…. അതാണവൾ തച്ചുടച്ചത്..”

“അവൻ നല്ല പയ്യനാ.. നടക്കാൻ കഴിയില്ലന്നല്ലേ ഒള്ളു… അതൊക്കെ അറിഞ്ഞിട്ടും അവൾ സ്നേഹിച്ചില്ലേ…
ഒരു വലിയ മനസുണ്ടടോ അവൾക്ക്…
ഉം.. ചെല്ലു..

മിഴിയിൽ നിന്ന് പൊടിയുന്ന കണ്ണുനീർത്തുള്ളികൾ ആരും കണത്തെ ബിനോയ് തുടച്ചു നീക്കി.

“അവൾ പറഞ്ഞത് ശരിയാ,അവൾക്ക് വേണ്ടിയായിരുന്നു ഞാൻ ജീവിച്ചത്. അവളുടെ ഇഷ്ട്ടങ്ങളൊക്കെ ഞാൻ സാധിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ… ഇത് , ഇതെന്നോട് മുൻപേ പറയാമായിരുന്നു..”

“പേടിച്ചിട്ടാകും… സരല്ല്യാ , ചെന്ന് വിളിക്ക്..’
രാമേട്ടൻ നിർബന്ധിച്ചു.

ബിനോയ് പ്രിയയുടെ അടുത്തേക്ക് ചെന്നു.
രേഷ്മയോട് ചേർന്ന് കിടന്ന് കരയുകയായിരുന്നു അവൾ.
ബിനോയ് പതിയെ അവളുടെ ശിരസിൽ തലോടി..

പതിയെ തിരിഞ്ഞു നോക്കിയ പ്രിയ ബിനോയ്‌യെ കണ്ടപ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ അയ്യാളുടെ നെഞ്ചിലേക്ക് ചാഞ്ഞുവീണു.
ബിനോയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ക്ഷമിക്കടാ… പപ്പ അപ്പഴത്തെ ദേഷ്യത്തിന് ചെയ്തതല്ലേ… നിനക്ക് എന്നോട് മുൻപേ പറയായിരുന്നു..ഇതാണ് മനു ന്ന്”

ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കണ്ണുനീരുകൊണ്ടായിരുന്നു പ്രിയ മറുപടി പറഞ്ഞത്.

“നിനക്കെങ്കിലും എന്നോട് പറയാമായിരുന്നു..”
തിരിഞ്ഞു നിന്ന് മനുവിനോട് ചോദിച്ചു.

“സർ ഞാൻ…. എനിക്കറിയില്ലായിരുന്നു..
അറിയാമായിരുന്നെങ്കിൽ
ഞാൻ….ഞാൻ…” അവൻ സ്വന്തം ശിരസിൽ ആഞ്ഞടിച്ചു.

അതുകണ്ട് കിരൺ അവനെ തടഞ്ഞു.

“ബിനോയ്,അന്യ മതക്കാരനാണ് അവൻ.. ഇത് നമ്മുടെ സമുദായത്തിന് എതിരാണ്..
എനിക്ക് അംഗീകരിക്കാനാവില്ല…”
സേവ്യർ ഒറ്റവാക്കിൽ പറഞ്ഞു.

“താൻ പോടോ… ആദ്യം ബൈബിൾ എടുത്തൊന്ന് വായിക്ക് ,എന്നിട്ട്. മനുഷ്യനായി ജീവിക്ക്..”
രാമേട്ടൻ അവനെ തള്ളിപ്പറഞ്ഞു. സേവ്യർ അവിടെനിന്നും ഇറങ്ങിപ്പോയി.

“വാ..”
ബിനോയ് പ്രിയയുടെ കൈപിടിച്ചു നടന്നു.

ബിനോയ് പിടിച്ച കൈ അവൾ വേർപ്പെടുത്തിയിട്ട് മനുവിന്റെ വീൽചെയറിൽ പിടിയുറപ്പിച്ചു. എന്നിട്ട് പതിയെ മുന്നോട്ട് നടന്നു.

പ്രിയയുടെ തണുത്തുറഞ്ഞ കലങ്ങിയ കണ്ണുകളിൽ നിന്നും ചുടുമിഴിനീർക്കണങ്ങൾ പൊഴിഞ്ഞ് പൂക്കളയ് മനുവിന്റെ കഴുത്തിൽ വന്നുപതിച്ചു.
അവൻ മെല്ലെ തിരിഞ്ഞുനോക്കി..
അപ്പോഴും അവളുടെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു.
മനു മൃദുവായി അവളുടെ കയ്യിൽ തലോടി..

അക്ഷരങ്ങളുടെലോകത്തേക്ക് മനുവിനെയും കൊണ്ട് പ്രിയ നടന്നകന്നു…
ആർദ്രമായ പ്രണയം കൈവരിച്ച നിർവൃതിയിൽ.

അവസാനിച്ചു…

Recent Stories

The Author

Vinu Vineesh

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com