നീർമിഴിപ്പൂക്കൾ [Malayalam Novel] 6

നീർമിഴിപ്പൂക്കൾ [Malayalam Novel]

നീർമിഴിപ്പൂക്കൾ

Neermizhippokkal | Author : Vinu Vineesh

 

രേഷ്മ തൃത്താല ബസ്സ് സ്റ്റോപ്പിൽ പ്രിയയെ ഇറക്കി

“അപ്പൊ ശരി ചേച്ചി…

“രേഷ്മാ,..ഒരു മിനുട്ട്…മനുവിന്റെ ചികിത്സാരീതികളോക്കെ..?

“വല്ല്യ കഷ്ട്ട ചേച്ചി.. ആ ‘അമ്മയുള്ളത്കൊണ്ട് ജീവിച്ച്പോണു…പിന്നെ ചില സുഹൃത്തുക്കളുള്ളത് കൊണ്ടാണ് മനുവേട്ടൻ ഇത്രക്കും മാറിയത്, ആദ്യം ഓരോടും മിണ്ടില്ലായിരുന്നു, ഒറ്റക്ക് ആ മുറിയിൽ അക്ഷരങ്ങളുമായി ഇരിക്കും”

“ഓ…എന്നാ ശരി.. നീ പൊക്കോ ഞാൻ വിളിക്കാം..”

രേഷ്മയെ പറഞ്ഞുവിട്ട് ബസ്സിന്‌വേണ്ടി കാത്തിരുന്നു
അഞ്ചു മിനിട്ട് കഴിഞ്ഞില്ല ‘സാരഥി’എന്ന പേരുമായി തലയെടുപ്പോടെ ഒരു ബസ്സ്‌ വന്നു
ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത് ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു.
പ്രകൃതിയുടെ മനോഹരിത തുളുമ്പുന്ന ഗ്രാമങ്ങൾ,
ഇളം കാറ്റ് അവളുടെ മുടിയിഴകൾക്ക് കുളിർമ്മയേകി

മനുവിനെ പരിചയപ്പെട്ട അന്നുമുതലുള്ള കാര്യങ്ങൾ അവൾ ഒരു നിമിഷം ഓർത്തെടുത്തു.

‘അതെ… ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി അങ്ങോട്ട് ഞാൻ മനുവിന്റെ സാരഥിയായിരിക്കും’
അവൾ മനസിലുറപ്പുച്ചു.

രേഷ്മ തിരിച്ച് മനുവിന്റെ അടുത്തേക്കാണ് പോയത്
റൂമിലയാൾ ജാലകത്തിനാരികെ വിദൂരതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു

“ട്ടോ…”അവൾ പിന്നിലൂടെവന്നു പേടിപ്പിച്ചു. അവളെകണ്ട ഉടനെ ആയ്യാൾ തന്റെ മിഴികൾ ഇടംകൈകൊണ്ട് തുടച്ചു…

“അയ്യേ… മനുവേട്ടൻ കരയെ…
എടാ പ്രേമദേവാ,നീയാള് കൊള്ളാലോ…
ചെറു പുഞ്ചിരിയോടെ മനുചോദിച്ചു “അവൾ പോയോ..?”

“ഉം..പോയി…അവരൊക്കെ വലിയവീട്ടിലെ കുട്ടികളാണ്..”

“മ്.. പാവം അവൾക്ക് ഒരുപാട് ഇഷ്ട്ടമായുരുന്നു എന്നെ… ഒരുപക്ഷേ എന്റെ….എന്റെ കാലുകളുണ്ടെങ്കിൽ…” മനുവിന് അക്ഷരങ്ങൾ പൂർത്തിയാക്കാൻ വിങ്ങുന്ന ഹൃദയം സമ്മതിച്ചില്ല.

“എന്താ മനുവേട്ടാ ഇത് എന്നോട് പറഞ്ഞിട്ടില്ലേ അക്ഷരങ്ങളെ മാത്രമേ പ്രണയിക്കുകയോള്ളൂന്ന്.. പിന്നെ എന്താ…ഇഷ്ട്ടമാണോ പ്രിയയെ”

“അറിയില്ല..”

പ്രകൃതിയുടെ രൂപമാറ്റം മനു ഒറ്റമുറിയുടെ കിളിവാതിലിലൂടെ വീക്ഷിച്ചു കൊണ്ടിരുന്നു

“എത്ര പെട്ടന്നാണ് പ്രകൃതിക്ക് പോലും മാറ്റങ്ങൾ സംഭവിച്ചത്.”അയ്യാൾ സ്വയം ചിന്തിച്ചു.

നല്ലശബ്ദത്തോട് കൂടി ഇടി വെട്ടിത്തുടങ്ങി പ്രകൃതി മഴയെ വരവേൽക്കാൻ തയ്യാറായി ശക്തമായ കാറ്റ്

“മനുവേട്ടാ ഞാൻ പോവ്വാ ദേ മഴ..”

രേഷ്മ റൂമിൽനിന്നിറങ്ങാൻ തുടങ്ങുമ്പോൾ മനു തിരിച്ചു വിളിച്ചു.

“ഒരു മിനിറ്റ് രേഷ്മാ ഈ ബക്കറ്റ് ദാ ആ കഴുകോലിന്റെ നേർക്ക് വെക്ക് അവിടെ നല്ലോണം ചോരുന്നുണ്ട്…

“ശരി…” അവൾ ബക്കറ്റ് അതിന് നേരെ വച്ചിട്ട് ഇറങ്ങിയോടി..

ഓരോ മഴത്തുള്ളിയും കിളിവാതിലിന്റെ പാളിയിൽ വന്നുപതിക്കുന്നത് ചിറകൊടിഞ്ഞ ശലഭത്തെപോലെ മനു നോക്കിയിരുന്നു.

പ്രിയ ഒറ്റപ്പാലത്ത് വന്നിറങ്ങുമ്പോൾ നല്ല മഴയായിരുന്നു…
ഒരുവിധം തൃശ്ശൂരിലേക്കുള്ള ബസ്സ് കിട്ടി
പുറത്ത് ആഞ്ഞടിക്കുന്ന മഴ അവളിൽ ചെറിയ ഭയം ചൊരിഞ്ഞു
“ഈശ്വരാ… മനുവിന്റെ വീട് ഇപ്പോൾ… അതിന്റെഅറ്റകുറ്റപണികൾ തീർക്കണം ,എങ്ങനെ ചെയ്യും പണം കൊടുത്താൽ സ്വീകരിക്കില്ല,പിന്നെ എന്തുചെയ്യും..?
അവൾ സ്വയം ആലോചിച്ചു..

ഇനിയങ്ങോട്ട് മനുവിന് സംരക്ഷണത്തിന്റെ വലയം തീർക്കാൻ അവനറിയതെ പ്രിയ തയ്യാറായി…….

നല്ല മഴയായത് കൊണ്ട് പ്രിയ തൃശൂർ ശക്തൻ സ്റ്റാന്റിലേക്ക് കടക്കുന്നഭാഗത്തെ ഓട്ടോ സ്റ്റാന്റിൽ ബസ്സിറങ്ങി ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക്പോയി.

കുട കൈയ്യിൽ പിടിക്കാത്തത്കാരണം നനഞ്ഞൊട്ടിയായിരുന്നു വീട്ടിലേക്ക് വന്നുകയറിയത്.
ഉമ്മറത്തെ കാർപോർച്ചിൽ വെളുത്ത ‘മെഴ്‌സിഡസ് ബെൻസ്’ കിടക്കുന്നത് കണ്ട് ആശ്ചര്യത്തോടെ നോക്കി
വാഹന ലോകത്തെ രാജാവിന് ഈ വീട്ടിലെന്താ കാര്യം ചെരുപ്പ് ഊരിവക്കുന്നതിനിടയിൽ പ്രിയചിന്തിച്ചു.

കോളിംഗ് ബെൽ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുമ്പോഴാണ്
‘ഡേവിഡ് ജോൺ’
എന്ന ചെറുപ്പക്കാരൻ വാതിൽ തുറന്നത് .

പ്രിയ പിന്നിലെ ബെൻസിലേക്കും, അയ്യാളുടെ മുഖത്തേക്കും മാറി മാറി നോക്കി,
നനഞ്ഞൊട്ടിയ അവളുടെ ശരീരം കൈകൊണ്ട് മറച്ചു

“നോക്കേണ്ട…ഇത് തന്റെ വീട് തന്നെ..കേറിപ്പോര്” ഒരു പുഞ്ചിരിയോട് കൂടി അയ്യാൾ പറഞ്ഞു

പ്രിയ അകത്തേക്ക് ഓടിക്കയറി..

“എടി കാന്താരി നിക്കവിടെ, ഇത് ആരാ നോക്ക് കളത്തിപറമ്പിൽ…”

“ഇപ്പൊ വരാ പപ്പ ഡ്രസ്സ് ഒന്നുമറിക്കോട്ടെ..” പ്രിയ അതിവേഗം കോണിപ്പാടികൾ കയറി മുകളിലേക്ക് പോയി

“താഴെയുള്ള കൂടിക്കാഴ്ച കണ്ടിട്ട് പെണ്ണുകാണൽ ചടങ്ങ് ആണോന്നൊരു സംശയം “വസ്ത്രം മാറുന്നതിനിടെ
അവൾ കണ്ണിടിക്കു മുൻപിൽ നിന്ന് തന്റെ പ്രതിരൂപത്തോട് ചോദിച്ചു..

“ഇല്ല ,ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് മനുവിനെ ആയിരിക്കും,” അവൾ ഉറച്ച തീരുമാനമെടുത്തു

മൊബൈലുമായി ഇരിക്കുന്ന സമയത്താണ് ആരോ ഡോറിൽ മുട്ടുന്നശബ്ദം കേട്ടത്…

“കമിൻ….”

“ഹായ് പ്രിയ.. ഐ ആം ഡേവിഡ് ,കളത്തിപ്പറമ്പിൽ ഡേവിഡ് ജോൺ”

“ഓ.അറിയാം കേട്ടിട്ടുണ്ട്…,കളത്തിൽപറമ്പിൽ
എക്സ്പോർടെഴ്സ്, ടെക്സ്റ്റൈൽസ്,
മാൾ, ഷോപ്പിങ് കോംപ്ലകസ്..

“ആഹ്…അപ്പോൾ അറിയാം അല്ലെ…
എന്റെ പപ്പയാ, ഇവിടെയോരു കുട്ടിയുണ്ട് വന്നു കണ്ടുനോക്കാൻ പറഞ്ഞത്”

“അപ്പൊ പെണ്ണ് കാണാൻ വന്നതാ..?”

“അതെ… “

Leave a Reply

Your email address will not be published. Required fields are marked *