കന്യകയായ അഭിസാരിക 10

Kanyakayaya Abhisarika by Akila Regunath

പേര് പോലെ തന്നെ അവളുടെ കന്യകത്വം എന്നുമൊരു വിസ്മയമായിരുന്നു… കാരണം ഓരോ രാവിലും …വരുന്ന അതിഥികൾക്ക് മുൻപിൽ യൗവനം തുളുമ്പുന്ന നിത്യ കന്യക ആയിരുന്നു അവൾ…ശിവകാമി

ഇന്ദ്രസദസ്സിലെ….അപ്സരസ്സുകളെ വെല്ലുന്ന….അവളുടെ വശ്യമായ സൗന്ദര്യത്തിൽ മയങ്ങാത്ത ആരുമുണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം…..

കരിമഷിയാൽ വാലിട്ടെഴുതിയ..
കുസൃതി തുളുമ്പുന്ന …പാതി കൂമ്പിയ മാൻമിഴികളും… ഇളംകാറ്റിന്റെ ആലാപനത്തിൽ…. മനോഹരമായി നൃത്തം ചെയ്യുന്ന സമൃദ്ധമായ മുടിയിഴകളും….. നീർമാതളത്തിൻ നിറമാർന്ന തേനൂറും അധരങ്ങളും…. വെണ്ണക്കൽ ശില്പം പോലെ കടഞ്ഞെടുത്ത മൃതുമേനിയും…. തുടങ്ങി അഷ്‌ട സൗന്ദര്യങ്ങളും തികഞ്ഞ അവൾ ഒരു പഞ്ചവർണ്ണകിളിയെ പോലെ അവിടമാകെ പാറി പറന്നു നടന്നു

എങ്കിലും ഇന്നേവരെ ഒരാള് പോലും…വാക്കു കൊണ്ടോ നോക്കു കൊണ്ടോ…അവൾ മോശക്കാരി ആണെന്ന് പറഞ്ഞ് ഞാൻ കേട്ടില്ല…

**

പലപ്പോഴും എന്റെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്നായിരുന്നു.. ഒറ്റയ്ക്ക് യാത്രയുടെ കൊടുമുടികൾ കയറി..ലോകം കീഴടക്കുക എന്നത്…
മഴയുള്ള അത്പോലൊരു യാത്രയിൽ ആയിരുന്നു അവളെ ആദ്യമായി കണ്ടതും .

രാത്രിയിൽ വിജനമായ വഴിയിൽ… പുഞ്ചിരി തൂക്കി എനിക്ക് വഴി തെളിയിക്കുന്ന പൂർണ്ണ ചന്ദ്രനുമായി കൈ കോർത്തു ….ഇരു വശങ്ങളിലും സമൃദ്ധമായ ഇലകളാൽ കുടചൂടി നിൽക്കുന്ന വന്മരങ്ങളുടെ….ഇടയിലൂടെ അരിച്ചിറങ്ങുന്ന…നീർതുള്ളികളാൽ കുതിർന്നുളള അന്നത്തെ യാത്ര ഇന്നും എനിക്ക് മറക്കാൻ കഴിയുന്നില്ല ….

അതിനിടയിൽ എന്റെ ഏകാഗ്രത നഷ്ടപ്പെടുത്തി.. പിറകിലൂടെ വന്ന അവളുടെ വണ്ടിയെ തെല്ലു ദേഷ്യത്തോടെയാണ് ഞാൻ നോക്കിയത് ……

മഴത്തുള്ളികൾ അവയുടെ ആദ്യചുംബനം നൽകുമ്പോൾ…. കുളിരണിയുന്ന പുതുമണ്ണുപോലെ…… ആദ്യ കാഴച്ചയിൽ തന്നെ …എന്റെ ദേഷ്യതാപത്തെ അലിയിച്ചു കളയുന്നൊരു കാന്തിക വലയം അവൾക്കുളള തായി.. എനിക്ക് തോന്നി…..

മഴയിൽ നനഞ്ഞോട്ടിയ…അവളുടെ ശരീരത്തിൽ …അലക്ഷ്യമായി തെന്നി മാറിയ ഉടയാടകൾ …തണുത്ത തെന്നലിൽ ആടി ഉലയുന്നത്.. നിലാവിൽ കൂടുതൽ വ്യക്തമായി എനിക്ക് കാണാമായിരുന്നു …

കാലിന്റെ പെരുവിരലിൽ നിന്നും അരിച്ചു വന്ന ആ തരിപ്പിൽ ഞാൻ തിരിച്ചറിഞ്ഞു..എന്റെ മനസിന്റെ കടിഞ്ഞാൺ അപ്പോളേക്കും അവൾ സ്വന്തമാക്കി കഴിഞ്ഞെന്ന്.

ഇതിനിടയിലാണ്….അപ്രതീക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച.. ഒരു കൊച്ചു മാൻ കുട്ടിയെ എന്റെ വണ്ടി തട്ടിയത് .

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: