ജിത്തുവിന്‍റെ അഞ്ജലി 66

Views : 86625

“ഇതുതന്നെ ആണെന്നാ തോന്നുന്നത്.. കണ്ടപ്പോള്‍ മുതല്‍ മിണ്ടാട്ടമില്ല… കൊള്ളാല്ലോ നിന്‍റെ മഞ്ഞ കിളി. നാടന്‍ സുന്ദരി… നിനക്ക് പറ്റിയ കക്ഷി തന്നെ..”

“മ്മ്ം… നിന്‍റെ ഒന്നും നോട്ടം തന്നെ ശരിയല്ല” ഞാന്‍ പറഞ്ഞു.

“അയ്യൊ… ഞാനൊന്നും നോക്കുന്നില്ല…. എനിക്ക് കുറച്ച് മോഡേണ്‍ ആവണം”

“ങാ.. അങ്ങനെ ഒന്നിപ്പോ കയ്യില്‍ ഉണ്ടല്ലോ” ഞാന്‍ അവനിട്ട് വെക്കാന്‍ കിട്ടിയ ചാന്‍സ് കളഞ്ഞില്ല.

“ഏയ്… അത് ചുമ്മാ ടൈം പാസ്‌” സുനില്‍ പറഞ്ഞു

“ഇക്കാലത്തെ കോളേജ് പ്രണയങ്ങള്‍ ഒക്കെ ഇങ്ങനെ ആണോ ഭഗവതി… സംശുദ്ധമായ പ്രണയം ഒന്നും ഇല്ല ഇവിടെ..?” ഞാന്‍ ഇത്തിരി ഉറക്കെ സ്വയം ചോദിച്ചു

“അതിനാണല്ലോ ഒരു നാടന്‍ പെണ്‍കൊടി നിനാക്കായ് ഇതാ വന്നിരിക്കുന്നത്.. അങ്ങ് പ്രണയിച്ചോ മോനെ”

അവസാനം അത് എനിക്ക് പാരയായി…

പിന്നത്തെ രണ്ട് ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി.. ദിവസവും രാവിലെ എന്‍റെ രാജകുമാരിയെ കാണാന്‍ ഇരുന്നതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. അവളോട്‌ സംസാരിക്കാന്‍ ഉള്ള ധൈര്യം വന്നതും ഇല്ല… അവളെ കാണുമ്പോള്‍ തന്നെ എന്‍റെ ഹൃദയമിടിപ്പ്‌ കൂടും… ശ്വാസം നിലക്കും… ശബ്ദം പുറത്തു വരാതെ ആവും… അവളാണെങ്കില്‍ മുഖമുയര്‍ത്താതെ നേരെ കോളേജിലേക്കു നടക്കും. ക്ലാസുകള്‍ തുടങ്ങാത്തത് കൊണ്ട് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ച ചില ആഷ്പുഷ് സുന്ദരിമാരുടെ പേരുകള്‍ മാത്രമേ ഇതുവരെ പുറത്തു വന്നിട്ടുള്ളു.

വ്യാഴാഴ്ച കാവിലെ ഉത്സവമായത് കൊണ്ട് ഞാന്‍ കോളേജില്‍ പോയില്ല.. ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഉള്ളത് കൊണ്ട് ആ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് അവധിയായിരുന്നു. അച്ഛന്‍ ക്ഷേത്രസമിതിയിലും ഉത്സവകമ്മിറ്റിയിലും ഉള്ളത് കൊണ്ട് കാറിനും എന്‍റെ ബൈക്കിനും പാസ്സ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല… ചെറിയമ്മയും അനുവും അര്‍ജുനും രാവിലെ തന്നെ എത്തി. മാധവിളയപ്പന്‍റെ രണ്ടു കൊച്ചുകുട്ടികള്‍ – അതിരയും അരുണും അവരുടെ കൂടെ ഉണ്ടായിരുന്നു. . മാധവിളയപ്പന് ജോലി തിരക്ക് കാരണം വാരനാവില്ലത്ര.. ഇളയപ്പന്‍റെ ഭാര്യ രണ്ടു വര്‍ഷം മുന്‍പ് സ്ട്രോക്ക് വന്നു മരിച്ചു. അതിനു ശേഷം . മാധവിളയപ്പന്‍റെ ചിറകെടിഞ്ഞ പോലെ ആയി…

രാവിലെ മുതല്‍ വീട്ടില്‍ പിള്ളേരുടെ ബഹളം ആയിരുന്നു…. അര്‍ജുനും അവരുടെ കൂടെ ഓടികളിയും കസര്‍ത്തും.. അനു പതിവില്ലാതെ ഒതുങ്ങി ഇരുന്നു.. പിള്ളേരു കളിക്കൊന്നും ഇനി താന്നില്ല എന്ന മട്ടില്‍. ഉത്സവം കുട്ടികള്‍ക്കൊരു വിരുന്നു തന്നെയാണ്… വീടിന്‍റെ മുന്‍പിലുടെ ഉത്സവത്തിനായി പോകുന്ന ആനകള്‍… ഉത്സവത്തിന്‍റെ മേളം കൊട്ടി വരുന്ന പൂതനും തെയ്യവും… പഞ്ചവാദ്യത്തോടെ അകമ്പടിയോടെ വരുന്ന പറയെടുപ്പ്… ഉത്സവത്തിനു എഴുന്നള്ളിക്കുന്ന നെറ്റിപട്ടം കെട്ടിയ ആനകള്‍.. ഇതെക്കെ കുടാതെ വര്‍ഷത്തില്‍ ചുരുക്കം ഉണ്ടാവുന്ന ഒത്തുചേരല്‍‍… അവര്‍ക്ക് ഇത് ശരിക്കും ഒരു ഉത്സവം തന്നെയാണ്…

ഉച്ചിക്ക് കാവിലേക്കുള്ള എഴുന്നള്ളിപ്പിന്‍റെ കൂടെ എല്ലാവരും കാവിലേക്കു നടന്നു. ഉത്സവത്തിന്‍റെ സമയത്ത് കാവിനു ചുറ്റുമുള്ള വയല്‍ മുഴുവനും ഉത്സവപ്പറമ്പായി മാറും. ഞാന്‍ കുറച്ച് സമയത്തിനു ശേഷം വീട് പൂട്ടി ബൈക്കും എടുത്ത് വിട്ടു. സുനിലിന് പിന്നെ ഇതിലൊന്നും വലിയ താല്‍പര്യം ഇല്ല.. ഉച്ചവെയിലത്ത് പോയി അനകളെയും വെടിക്കെട്ടും ഒന്നും കണ്ടുനില്‍ക്കാന്‍ വയ്യ എന്നവന്‍ പറയും. എന്നാലും രാത്രി വെടിക്കെട്ടിന് ഞങ്ങള്‍ പതിവായി ഇറങ്ങും.. കാവിലേക്ക് അടുക്കുമ്പോഴേക്കും വഴിയരികിലെ കച്ചവടക്കാരുടെ നിണ്ട നിര കാണാനായി… വള-കമ്മല്‍, ബലൂണ്‍, ഹലുവ, മുറുക്കുകള്‍ പിന്നെ പലതരത്തിലുള്ള മിഠായികളും കളിപ്പാട്ടങ്ങളും മറ്റും വില്‍ക്കുന്ന താല്‍ക്കാലിക കടകള്‍. പിന്നെ മരണകിണര്‍, മാജിക്ക് എന്നിവയുടെ കൂടാരങ്ങളും. സംഭാരവും നാരങ്ങാവെള്ളവും കരിമ്പ്ജൂസ് മുതല്‍ കോള വരെയുള്ള കടകള്‍ വറെയും. സംഭാരമെന്ന് പറഞ്ഞ് നല്ല മുത്ത കള്ള് ഉത്സവപറമ്പിലിരുന്ന് ആദ്യമായി മോന്തിയ കാര്യം ഇപ്പോഴും ഓര്‍മ്മകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.

ബൈക്ക് കമ്മിറ്റി ഓഫിസിനടുത്ത് പാര്‍ക്ക് ചെയ്ത് ഞാന്‍ ഉത്സവ പറമ്പില്‍ ചുറ്റി കറങ്ങി നടന്നു. പഞ്ചവാദ്യക്കാരുടെ അടുത്ത് പോയി ആ വാദ്യമേളം കേട്ടു… പിന്നെ അതേ വാദ്യമേളം കോട്ടു ചവികളാട്ടി ആസ്വദിച്ചു കൊണ്ടു നില്‍ക്കുന്ന ആനകളെ നോക്കി.. ഞാന്‍ കുറച്ചു നേരം ചുറ്റിക്കറങ്ങി.. വായ്നോട്ടവും ഉത്സവം കാണലും എല്ലാം കൂടി ഒരു വെടിക്ക് കിട്ടാവുന്നത്ര പക്ഷികള്‍ എന്ന പോലെ ആയി.. വായ്നോക്കി എന്താണ്ട് അമ്മയുടെ മുമ്പില്‍ പോയി പെട്ടു.. സമയം കളയാതെ ഞാന്‍ നിന്ന നില്‍പ്പില്‍ മുങ്ങി. പിന്നെയും അവിടെയും ഇവിടെയും കറങ്ങി നടന്നു. പഞ്ചവാദ്യം കഴിഞ്ഞ് ആനകളെ മാറ്റി തുടങ്ങി. വെടിക്കെട്ട് തുടങ്ങാന്‍ ഇനി കുറച്ചു സമയം ബാക്കി… ഞാന്‍ അങ്ങനെ നടക്കുമ്പോഴാണ് പിന്നില്‍ നിന്നും ആരേ തോണ്ടിയത്.. നോക്കിയപ്പോള്‍ അര്‍ജുന്‍…

Recent Stories

The Author

ഫൈസല്‍ കണ്ണോരിയില്‍

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com