ജിത്തുവിന്‍റെ അഞ്ജലി 45

ജിത്തുവിന്‍റെ അഞ്ജലി

ജിത്തുവിന്‍റെ അഞ്ജലി

Jithuvinte Anjali Malayalam Novel Author : ഫൈസല്‍ കണ്ണോരിയില്‍

www.kadhakal.com

“എടാ… നീ എണ്ണീറ്റിലെ ഇതു വരെ?”

അമ്മയുടെ ചോദ്യം കോട്ടു ഞാന്‍ പതുക്കെ ഒരു കണ്ണ്‌ തുറന്ന് വാച്ചിലെക്ക നോക്കി.

സമയം പുലര്‍ച്ചെ 4.30…. കണ്ണ് തുറയുന്നു പൊലുമില്ല.

“ഇന്ന് അഞ്ജലി വരുന്നതല്ല. നീ വേഗം എയര്‍പോര്‍ട്ടിലെക്ക് ചെല്ലാന്‍നോക്ക്‌”

ഓഹ്!!!! ഇന്നാണ് അമ്മാവന്‍റെ മകള്‍ അഞ്ജലി സ്ര്ടട്സില്‍ നിന്നും വരുന്നത്. രണ്ട് വര്‍ഷമയി അവിടെ എം.എസ്-നു പഠിക്കുന്നു…
.
അമ്മാവന്‍ ദുബായില്‍ ആണ്. അഞ്ജലി പഠിച്ചതും വളര്‍ന്നതും ദുബായില്‍ തന്നെ. അതിന്‍റെതായ ഒരു ഹുങ്ക് അവള്‍ക്കുണ്ട്‌. അത് കൊണ്ടു തന്നെ പണ്ടേ ഞാനുമായി അത്ര രസത്തിലല്ല.

ഡ്രൈവര്‍ ശിവന്‍ ആണെങ്കില്‍ ആ സമയം നോക്കി ഇന്ന് ലീവിലും, ഞാന്‍ തന്നെ പോണം ആ കൊന്തിയെ ഇങ്ങോട്ട് പെറുക്കിക്കൊണ്ട് വരാന്‍‌.

ശിവനെ മനസ്സാ ശപിച്ചു കൊണ്ടു ഞാന്‍ എഴുന്നേറ്റു.

വിട്ടില്‍നിന്നും രണ്ട് മണിക്കൂര്‍ ഉണ്ട് എയര്‍പോര്‍ട്ടിലെക്ക്.

കുളിയും തെവാരവും ഒക്കെ കഴിഞ്ഞ് റെഡി ആയി ഞാന്‍ കാര്‍ എടുത്തിറങ്ങി.

7 മണിക്കാണ് ഫ്ലൈറ്റ്. 7 മണിയോടെ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. ഫ്ലൈറ്റ് വന്ന ഉടനെ അവള്‍ ഇറങ്ങി വരില്ലല്ലൊ. ഒരു ചായ കുടിച്ചു കളയാം എന്നു വിചാരിച്ച് ഞാന്‍ എയര്‍പോര്‍ട്ടിന്‍റെ അടുത്തു കണ്ട ഒരു ഹോട്ടലില്‍ വണ്ടി നിര്‍ത്തി.

കാപ്പിയൊക്കെ കുടിച്ച്‌ ഞാന്‍ വണ്ടി നേരെ എയര്‍പോര്‍ട്ടിലെക്ക് വിട്ടു. വണ്ടി പാര്‍ക്ക് ചെയ്ത് ഞാന്‍ അറൈവല്‍ ഗെയ്റ്റിലെക്ക് നടന്നു. ഫ്ലൈറ്റ് വന്നതായി അവിടെ സ്ക്രീനില്‍ എഴുതിക്കണ്ടു
ആളുകള്‍ ബാഗേജ് ഓക്കെ എടുത്തു ഇറങ്ങി വരുന്നതെയുള്ളു .

വരുന്ന ഓരോരുത്തരും നോക്കി ഞാന്‍ അവിടെ നിന്നു കുറച്ചു കഴിഞ്ഞപ്പേള്‍ അഞ്ജലി ഇറങ്ങി വന്നു..
ഇറുകിപ്പിടിക്കുന്ന ഒരു നീല ജീന്‍സും ഇറക്കാം കുറഞ്ഞ വെള്ള റ്റീഷര്‍ട്ടും റെയ്ബാന്‍ ഗ്ലാസും തോളറ്റം മുറിച്ച മുടിയും ഓക്കെ ആയി ഒരു പച്ചപ്പരിഷ്ക്കാരി…

“ദേണ്ടെ ഒരു കലക്കന്‍‌ ചരക്കു വരുന്നെടാ… എന്‍റെമ്മെ…” 2-3 പിള്ളേരുടെ ഒരു ഗ്രൂപ്പിന്‍റെ ആത്മഗതം.

ഞാന്‍ പതുക്ക ഗെയിറ്റിന്റെ അവിടെക്ക് നടന്ന് അവളെ കൈ കാണിച്ചു വിളിച്ചു. എന്നെ കണ്ടപ്പോ തന്നെ അവളുടെ മുഖം കറുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഒരു ചെറിയ ഇഷ്ടക്കേടുണ്ടെങ്കിലും ആ മുഖത്തെരു ചെറിയ അല്‍ഭുതമോ കൌതുകമോ പുഞ്ചിരിയോ ഇല്ല. ഞാന്‍ നേരെ പോയി ട്രോളി അവളുടെ കയ്യില്‍ നിന്നും എടുത്ത് കാറിനടുത്തെക്ക് നടന്നു.

“ഹൊ… അവന്‍റെ ഓക്കെ ഒരു ടൈമേ…” പിള്ളേരുടെ ആത്മഗതം.

ട്രോളി കൊണ്ടു കാറിന്‍റെ അടുത്തു ചെന്നു സാധനങ്ങള്‍ ഓരോന്നു ഞാന്‍ ഡിക്കിയിലെക്ക് വെച്ചു.

അവള്‍ കൊച്ചമ്മ പോലെ നേരെ കാറിന്‍റെ പിന്നില്‍ കയറി ഇരുന്നു.

“ഞാനെന്താ ഇവളുടെ ഡ്രൈവറൊ… ഇവള്‍ക്ക് ഒന്നു മിണ്ടിയിലൊന്താ വായില്‍നിന്നും മുത്ത് പൊഴിയുമോ? അഹങ്കാരത്തിന്‍റെ ഭാണ്ഡാരം തന്നെ..” ഞാന്‍ മനസ്സില്‍ പറഞ്ഞു.

“പോകുന്ന വഴിക്ക് കാപ്പി വല്ലതും കഴിക്കണോ” കാര്‍ എയര്‍പോര്‍ട്ട് വിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു

“നോ നീഡ്‌..” അഞ്ജലി മൊഴിഞ്ഞു

“ഓ.. അവളൊരു മദാമ്മ.. ഇംഗ്ലീഷ് മാത്രമേ വായില്‍ വരൂ…” എന്ന് പറയണം എന്നുണ്ടായിരുന്നു,
പറഞ്ഞില്ല…

വീട്ടില്‍ എത്തുന്നത് വരെ പിന്നെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല….

വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും നില്‍ക്കുന്നുണ്ടായിരുന്നു. കുശലങ്ങള്‍ ഒക്കെ പറഞ്ഞു അകത്തേക്ക് പോകുമ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു…

“ ജിത്തു… അവളുടെ പെട്ടിയൊക്കെ മുകളിലെ മുറിയിലേക്ക് വച്ചോളൂ”

അമ്മയോട് ദേഷ്യം വന്നെങ്കിലും അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറയാതെ പെട്ടിയെടുത്തു മുകളില്‍ കൊണ്ടുപോയി വച്ചു.
പെട്ടിയൊക്കെ മുകളില്‍ വച്ചു ഞാന്‍ താഴേക്ക് വരുബോള്‍ അമ്മയും അഞ്ജലിയും സംസാരിച്ചുകൊണ്ട് മുളകിലേക്ക് വരുന്നു.

2 Comments

  1. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

  2. ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *