ചില്ലു പോലൊരു പ്രണയം 51

Views : 25371

“ഹും പൊയ്ക്കോ,
എല്ലാവരും ഓഫീസ് റൂമിൽ നിന്നും പുറത്തേക്ക് വന്നു
…………….
മൊയ്തു സർ ഒരു മിനിട്ട്
“Mm പറ”
“സോറി സർ”
“എന്തിന്”
“സാർ കണ്ടത് തന്നെയാ സത്യം”
“അത് ഇവടയാണോ പറയേണ്ടത്, പറയാൻ ഒരു ചാൻസ് തന്നില്ലേ”
“?തന്നിന് സർ, പക്ഷെ ഞാൻ ഒന്ന് പറഞ്ഞോട്ടെ, അപ്പൊ അവിടെ സത്യം പറഞ്ഞാൽ ചിലപ്പോ അവർക്ക് പ്രിൻസി സസ്പെന്ഷനോ ഡിസ്മിൻഷനോ കൊടുക്കും, അവർക്ക് അതൊന്നും പുത്തരിയല്ല,
പക്ഷെ ഞാൻ ഈ കോളേജിൽ വന്നിട്ടെ ഉള്ളു, എനിക്ക് മനസ്സമാധാനത്തോടെ ഇതൊന്ന് കംപ്ലീറ്റ് ആക്കണം എന്നുണ്ട്, അത് കൊണ്ടാണ് സർ, please understand me”
“you are right തന്റെ തീരുമാനം തനയാ ശരി, ഹും കറങ്ങി നടക്കാതെ ക്ലാസ്സിൽ പോകാൻ നോക്ക്”
?????????

“അമ്മു…….
ഡീ ഒന്ന് നിന്നെ…..
നിന്നെയാണ് വിളിക്കുന്നെ…..
നിനക്ക് ചെവി കേൾക്കില്ല….”

റാസിയുടെ വിളി കേൾക്കാതെ അമാന girls റൂമിലേക്ക് പോയി
ഈ കോളേജിൽ പെൺകുട്ടികൾക്ക് ഏറ്റവും സുരക്ഷിതം അവിടെയാണ്, ബോയ്സിന്. നോ എൻട്രി
പക്ഷെ ന്ത് പറയാനാ. എല്ലാ കൊള്ളാറുതായ്മയും നടക്കുന്നത് അവിടെയാണ്, സീനിയേർസിന്റ കൊട്ടക, ജൂനിയർ അവിടെ പോവാറില്ല
പക്ഷെ ഭാഗ്യം അമാനക്കൊപ്പമായിരുന്നു , 1st പീരീഡ് കഴിയുന്ന വരെ അവൾ അവിടെ ഇരുന്നു, ശേഷം ക്ലാസ്സിലേക്ക് പോകാനായി ഗേൾസ് റൂമിൽ നിന്നും പുറത്തു വന്ന അവൾ ആദ്യം കണ്ടത് റാസിഖ് നെ ആണ്
ന്റെ റബ്ബേ ഇവൻ ഇത്ര നേരം ഇവിടെ എനിക്ക് വേണ്ടി കാതിരുന്നോ???
അവൾ മനസ്സാലെ പറഞ്ഞു,
പക്ഷേ അവളുടെ മനസ്സ് തണുത്തിലായിരുന്നു, റാസിക്കിനെ കണ്ടതായി ഭാവിക്കാതെ അവൾ ക്ലസ്സിലേക്ക് നടന്നു, റാസി എത്ര പറഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല, ക്ലാസ്സിൽ എത്തുമ്പോയേക്കും മിസ്സ് വന്നിരുന്നു, അത് കൊണ്ട് അവൾ രക്ഷപ്പെട്ടു, പക്ഷെ റാസിഖ് അങ്ങനെ വിട്ട് കൊടുക്കാൻ ഉദ്ദേശിച്ചില്ല,
അവൾ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോയൊക്കെ അവന് ഒരു പുഞ്ചിരിയുമായി അവിടെ ഉണ്ടായിരുന്നു, ക്ലാസ് കഴിഞ്ഞു മിസ്സ് പോകുമ്പോൾ ഡൌട്ട് ചോദിക്കാൻ എന്ന പോലെ അവൾ മിസ്സിന്റെ കൂടെ സ്റ്റാഫ് റൂമിലേക്ക് പോയി.
ഉച്ചയൂണിന്റെ സമയമായി എന്നിട്ടും അമാന രക്ഷപെട്ടു നടക്കുകയാണ്, അവൾക്ക് അവരെ ആരേം ഫേസ് ചെയ്യാനുള്ള ധൈര്യമില്ല, ഉച്ചക്ക് ബെല്ലടിച്ചു ക്ലാസ്സിലേക്ക് വരുമ്പോൾ എല്ലാവരും അവളെ ഒരു മാതിരി ആക്കി ചിരിക്കുന്നു, കാര്യമെന്തെന്നു അവൾക് ആണേൽ മനസ്സിലാവുന്നുമില്ല,
“ഡീ അങ്ങോട്ട് നോക്കിയേ”
നാജിയുടെ ശബ്ദം കേട്ട് അവൾ
നോക്കി
സങ്കടവും ദേഷ്യവും സന്തോഷവും കൊണ്ട് അവൾ തല താഴ്ത്തി ..

സങ്കടവും ദേഷ്യവും സന്തോഷവും കൊണ്ട് അവൾ തല താഴ്ത്തി ..
ബോർഡിൽ വെണ്ടക്ക അക്ഷരത്തിൽ
*iam sorry…. AMANA ഒരു കൈയബദ്ധം പറ്റിയതാ
Razi*
………………….
ദിവസങ്ങളും ആഴ്ചകളും കടന്നു പോയി, കണ്ടാൽ ചിരിക്കുമെന്നല്ലാതെ പയെ പോലെ അവൾ അവനോട് കമ്പനി ആവലില്ല,
ആ സമയത്താണ് യൂണിവേഴ്സിറ്റി കലോത്സവം വരുന്നത്, അമാനക്ക് 2 പാട്ട് ഉണ്ട്, ഹിന്ദിയും ഉറുദുവും
അവൾ നല്ലോണം തന്നെ പ്രാക്ടീസ് ചെയ്തിരുന്നു..
പക്ഷെ ഉറുദു കവിത ശനിയായിച്ച രാത്രിയും ഹിന്ദി ഞായറാഴ്ച 10 മണിക്കും ആണ്, അത് കൊണ്ട് തന്നെ വീട്ടിൽ പോയി വരാനുള്ള സമയം ഇല്ലായിരുന്നു, ഇക്കാരണത്താൽ വീട്ടുകാർ പരിപാടിക്ക് പങ്കെടുക്കാൻ എതിർത്തെങ്കിലും റാസിഖ് ഇടപെട്ട് അത് സോൾവ് ചെയ്തിരുന്നു.
……………
അമാന വളരെ സന്തോഷത്തിലാണ്, ആദ്യമായാണ് അവൾ മറ്റൊരു കോളേജിലേക് പോകുന്നത്, ഈ അവസരത്തിൽ നാജി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു, സാരില്ല 2 ദിവസത്തെ കാര്യല്ലേ, എന്നാലും ഒറ്റക് ബോറവും, ???

അവർ രാവിലെ തന്നെ എത്തി ചേർന്നു, വൈകിട്ട് പരിപാടി ആയതിനാൽ അവൾ കോളേജ് മൊത്തം കറങ്ങി നാടക്കാണ്,

“ഡീ പോത്തെ പോയി കോഡ് വാങ്ങൂ, ഞാൻ പേര് കോടത്തിട്ടുണ്ട്”
അവൾ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി റാസിഖ് ആണ്, അവന് പ്രോഗ്രാം ഒന്നും ഇല്ലെങ്കിലും ഫൈൻ ആർട്സ് സെക്രട്ടറി ആയത് കൊണ്ട് സജീവമാണ്.
എട്ടാമതായാണ് അമാനക്ക് അവസരം ലഭിച്ചത് കഷ്ടപ്പെട്ടതോന്നും വെറുതെ ആയില്ല, നിറഞ്ഞ കയ്യടിയോടെയാണ് അവൾ വേദി വിട്ടിറങ്ങിയത്.
“അമാന പാട്ട് അടിപൊളി ആയിരുന്നു”

Recent Stories

The Author

സന റാസ്‌

1 Comment

  1. മിഡ്‌നൈറ്റ് വെറ്റ്നെസ്സ്

    ഹലോ സന
    താങ്കളുടെ ഈ കഥ ഇയ്യാളുടെ പേര് വെച്ചുതന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വിരോധം ഉണ്ടോ?
    മറുപടി പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com