ആണായി പിറന്നവൻ 58

Views : 47084

ആ പൂക്കളുടെ പൈസ ഉണ്ടെങ്കിൽ ഒരു വർഷം നമുക്ക് പട്ടിണിയില്ലാതെ കഴിയാം മോളേ ……
മണ്ഡപത്തിൽ നല്ല തിരക്ക് “നമുക്ക് അങ്ങോട്ട് പോകണ്ടേ ” ഞാൻ സുനിതയോട് ചോദിച്ചു “ഉം മുഹൂർത്തമായെന്ന് തോന്നുന്നു ഇനി വിവാഹം കഴിയട്ടെ എന്നിട്ട് ചെന്ന് കാണാം.”
നമുക്കിവിടെ ഇരിക്കാം ഹാളിന്റെ മധ്യഭാഗത്തായി ഞങ്ങൾ ഇരുന്നു. ചുറ്റുമിരിക്കുന്നവരെ ഒന്ന് നോക്കി ആരെയും പരിചയമില്ല. എല്ലാപേരും വിലകൂടിയ ഫാഷൻ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. ഞങ്ങളുടെ വേഷം കണ്ടാൽ ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാം തനി നാട്ടിൻ പുറത്ത് കാരാണെന്ന്.
ആഡിറ്റോറിയത്തിൽ വന്നു പോകുന്ന ചിലരെയൊക്കെ ചൂണ്ടിക്കാണിച്ച് അവൾ ആരൊക്കെയോ ആണെന്ന് പറയുന്നുണ്ട്. യാന്ത്രികമായി ഞാനതെല്ലാം മൂളി കേട്ടു . എന്റെ ചിന്ത ഞങ്ങൾ കൊണ്ട് വന്ന വിവാഹ സമ്മാനത്തെക്കുറിച്ചായിരുന്നു. ഈ സാരി അവൾ ഉപയോഗിക്കുമോ? അവൾക്ക് കിട്ടുന്ന ഏറ്റവും വിലക്കുറഞ്ഞ സമ്മാനം ഇതാകും…..
കതിർമണ്ഡപത്തിലേക്ക് വരൻ നടന്നു വന്നു . നന്നേ ചെറുപ്പക്കാരൻ ,സുന്ദരൻ കറുത്ത പാന്റും ,ഷർട്ടും ,കോട്ടും, ടൈയും വേഷം മണ്ഡപത്തിലേക്ക് കയറിയ വരൻ മുതിർന്നവരുടെ അനുഗ്രഹാശിസുകളോടെ മണ്ഡപത്തിൽ നിന്നു. ബാലിക മാരുടെ താലപ്പൊലിയുടെ അകമ്പടിയോടെ വധുവും മണ്ഡപത്തിലേക്കെത്തി. ഉടുത്തിരുന്ന സാരിയും അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും പെണ്ണിനെയും പൊന്നാക്കും എന്ന് തോന്നി.
“നൂറ് പവനിൽ കൂടുതൽ കാണും ഇല്ലേ ” സുനിത എന്നോട് ചോദിച്ചു. “ഉം “ഞാൻ വീണ്ടും ഒന്ന് മൂളി
ഇതു പോലെയൊക്കെ അണിഞ്ഞൊരുങ്ങാൻ അവളും ആഗ്രഹിക്കുന്നുണ്ടാകുമോ. കേട്ടോ പയ്യനെ കണ്ടോ മനോജ് ഞങ്ങളെല്ലാം ഒരുമിച്ച് പഠിച്ചതാ. ക്ലാസ്സിൽ ഫസ്റ്റ് ഞാനായിരുന്നു. എന്നെയും തുടർന്ന് പഠിപ്പിച്ചിരുന്നെങ്കിൽ …… അവൾ പറഞ്ഞ് നിർത്തി.
പക്കമേളത്തിന്റെയും, മൊബൈൽ ഫ്ലാഷുകളുടേയും അകമ്പടിയിൽ വരൻ വധുവിന് താലിചാർത്തി. വായ്ക്കുരവയ്ക്ക് പകരം സദസ്സ് ഒന്നടങ്കം കയ്യടിക്കുന്നത് ഞങ്ങൾക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു. ഫോട്ടോ വീഡിയോ ഷൂട്ടുകളുടെ തിരക്കിലായിരുന്നു പിന്നെ അവിടം ഞങ്ങൾ എഴുന്നേറ്റു ആഡിറ്റോറിയത്തിലേക്ക് നടന്നു. പടവുകൾ കയറി വധൂ വരൻ മാരുടെ അടുത്തേക്ക്. സുധയെ കണ്ടതും വധു ഓടി വന്ന് അവളുടെ കയ്യിൽ പിടിച്ചു.
“ടീ എന്താ ഇത്ര വൈകിയത് ‘, നേരുത്തേ വരാൻ പറഞ്ഞിരുന്നതല്ലെ ”
“നേരുത്തേ വന്നു അവിടെ ഇരിക്കുക ആയിരുന്നു. തിരക്ക് അൽപ്പം കഴിയട്ടെ എന്നു കരുതി. കയ്യിലിരുന്ന വിവാഹ സമ്മാനം അവൾക്ക് കൊടുത്തു. അത് വാങ്ങിയ കൂട്ടത്തിൽ അവൾ ചോദിച്ചു.

Recent Stories

The Author

kadhakal.com

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….😍😍😍😍😍 ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com