രക്തരക്ഷസ്സ് 18 36

കൃഷ്ണ മേനോൻ കൊണ്ട് വന്ന സാരി ഉപയോഗിച്ച് യശോദയുടെ ശരീരം അവർ ഉത്തരത്തിൽ കെട്ടിത്തൂക്കി.

കെട്ടിത്തൂക്കും മുൻപ് ആ ശരീരം തുടച്ച് വൃത്തിയാക്കാനും നല്ല വസ്ത്രം ധരിപ്പിക്കാനും അവർ മറന്നില്ല.എല്ലാത്തിനും മുൻപിൽ നിന്നത് ദേവകിയാണ്.

തന്ത്രിയുടെ വാക്കുകൾ കേട്ട് തരിച്ചിരിക്കുകയായിരുന്നു അഭിമന്യു.

മാനത്തിന് വേണ്ടി യാചിക്കുന്ന യശോദയുടെ ദയനീയ മുഖം അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.

ഹാ.അഭി കണ്ണുകൾ ഇറുക്കിയടച്ച് തല കുടഞ്ഞു.അടച്ച കണ്ണുകൾക്കിടയിൽ നിന്നും കണ്ണു നീർത്തുള്ളികൾ ഒഴുകിയിറങ്ങി.

വല്ല്യച്ഛന്റെ,രാഘവൻ,കുമാരേട്ടൻ എല്ലാരേം കൊല്ലണം അവൻ പിറുപിറുത്തു.
**********************************
സ്വാമി സിദ്ധവേധപരമേശിനെ തേടിയിറങ്ങിയ രുദ്ര ശങ്കരന്റെ യാത്ര അവസാനിച്ചത് വള്ളക്കടത്ത് പുഴയുടെ കടത്ത് കടവിലാണ്.

എനിക്കറിയാമായിരുന്നു നീ എന്നെ തേടി വരുമെന്ന്.സ്വാമി അയാളെ നോക്കി പുഞ്ചിരി തൂകി.

സ്വാമി തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം.അങ്ങേക്ക് മാത്രമേ ഇനി എന്നെ സഹായിക്കാൻ സാധിക്കൂ.കൈ വിടരുത്.രുദ്രൻ ആ അഘോരിയുടെ കാൽക്കൽ വീണു.

ശംഭോ മഹാദേവാ.എഴുന്നേൽക്കൂ കുട്ടീ.ഇതിങ്ങനെ വരണമെന്നത് വിധിയാണ്.

എല്ലാം അവന്റെ അറിവോടെ നടക്കുന്നു.എല്ലാം ആ കൈലാസവാസന്റെ നിർണ്ണയം.

അവന്റെ ഇച്ഛയ്ക്കനുസരിച്ചേ ഒരില പോലും കൊഴിയൂ.അയാൾ മുകളിലേക്ക് നോക്കി കൈ കൂപ്പി.

സ്വാമീ എന്നെ സഹായിക്കാൻ അങ്ങേക്ക് കഴിയും.ഇനി ഏഴ് നാൾ കൂടിയേ ബാക്കിയുള്ളൂ.എട്ടാം നാൾ അവളെ ബന്ധിക്കണം.

മ്മ്മ്.എനിക്കെല്ലാം അറിയാം ഉണ്ണീ.പക്ഷേ വിധിയെ മാറ്റുക അസാധ്യം.

പക്ഷേ സ്വാമി.മേനോനെയും കൂട്ടരേയും രക്ഷിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു.
കാളകെട്ടിയിലെ മാന്ത്രികർ കൊടുത്ത വാക്ക് തെറ്റിച്ച പതിവില്ല്യ.

രക്ഷിക്കാനും ശിക്ഷിക്കാനും എനിക്കോ നിനക്കോ അവകാശമില്ല.

നാമെല്ലാം അവന്റെ വിധി നടപ്പിലാക്കാൻ ഉള്ള ചില ഇടനിലങ്ങൾ മാത്രം.അന്തിമ വിധി ആ സംഹാരമൂർത്തിയുടേതാണ്.

2 Comments

  1. അടുത്ത പാർട്ടും വേഗം വരട്ടെ

  2. Plz continue……

Comments are closed.