പ്രേതം 37

Views : 5670

“ടാ….”

പുറകിൽ നിന്നും റാഫിയുടെ ശബ്ദം..ഞാൻ തിരഞ്ഞതും ശക്തമായ പ്രകാശം കണ്ണിൽ അടിച്ചതും ഒരുമിച്ച്….

……………………………………………………………………..

“എടാ…എഴുന്നേൽക്കെടാ..എന്തൊരു ഉറക്കമാണ് …രാത്രി വല്ലോടത്തും ചുറ്റി തിരിഞ്ഞ് വന്നോളും മറ്റുള്ളവരുടെ ഉറക്കം കളയാനായിട്ട്..”

അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണു തുറന്നത്…ഇത് എവിടെയാണ്, ഒന്നും മനസ്സിലാകാതെ ഞാൻ കണ്ണു തിരുമ്മി…തറവാടാണ്‌..അപ്പൊ ഞാൻ തരവാട്ടിലെത്തിയോ? എപ്പോഴാ ഞാൻ വന്നത്? എപ്പോഴാ ഞാൻ കിടന്നത്…?

ഒന്നും മനസിലാകാതെ കണ്ണുമിഴിച്ചിരുന്നു…

“അമ്മേ ഞാൻ എപ്പോഴാ വന്നത്…?”

“വന്നതോ? കൊണ്ടവന്നതല്ലേ…!”

“ആര്??!!!!”

“ആവോ..ഒരാൾ നീ അമ്പലത്തിനടുത്ത് ബോധം കെട്ടു കെടക്കുവായിരുന്നെന്നാണ് അയാൾ പറഞ്ഞത്…”

“റാഫിയാണോ??!!”

“അവനൊന്നും അല്ല”

“പിന്നെ ആരാ?”

“ആ എനിക്കറിയില്ല ഞാൻ ഇവിടെ എങ്ങും മുൻപ് കണ്ടിട്ടില്ല….”

അപ്പൊ റാഫി അവൻ ഇവിടെ ഞങ്ങൾ രണ്ടും ഒരുമിച്ചാണല്ലോ വന്നത് അവൻ ഇവിടെ പോയി..അപ്പോഴാണ് ഇന്നലത്തെ പ്രേതത്തിന്റെ കാര്യം ഓർമ വന്നത്..ദൈവമേ ഇനി അവനെ പ്രേതം പിടിച്ചോ… മനസ്സിൽ വീണ്ടും ഭയം ഇരുണ്ടു കൂടാൻ തുടങ്ങി..

“ആഹാ…നീ മുറുക്കാൻ തുടങ്ങിയോ നല്ല പഴുത്ത അടക്കയുടെ മണം.. വെറുതെയല്ല ബോധം പോയത് തലകറങ്ങിയത് ആയിരിക്കും….”

ശെരിയാണ് നല്ല പഴുത്ത അടക്കയുടെ മണം.. ഇന്നലെയും ഉണ്ടായിരുന്നെല്ലോ…എന്തോ ഒന്നും ഓർത്തെടുക്കാൻ പറ്റാത്ത പോലെ…
ഫോൺ ബെല്ലടിച്ചു..

“അമ്മേ ആ ഫോൺ ഒന്ന് ഇങ്ങെടുത്തെ…”

“ഇന്നാ പിടി…നേരം വെളുത്തുപ്പോൾ തുടങ്ങിയതാണ് ചിലക്കാൻ…”

Recent Stories

The Author

1 Comment

  1. 🐘ന്ദ്‌

    😘🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com