കോളേജ് ഹീറോ 28

Views : 3088

 

കോളേജിൽ എത്തിയ ആദ്യ ദിവസം ഞാൻ കേട്ടതെല്ലാം ഒരാളെ പറ്റിയായിരുന്നു. അത് വേറെയാരുമല്ല, കോളേജ് ഹീറോയായ ഹേമന്ത് ചേട്ടനെ പറ്റിയായിരുന്നു. ഭയങ്കര സംഭവം പോലെയാണ് എല്ലാവരും ആ ചേട്ടനെ പറ്റി പറഞ്ഞ് നടന്നിരുന്നത്. എനിക്ക് ആ ചേട്ടനെ പറ്റി കൂടുതലറിയാൻ കഴിഞ്ഞത് ശ്വേതയിലുടെയാണ്. ശ്വേത എന്റെ ക്ലാസ്സ്‌മേറ്റാണ്. അവളുടെ കസിൻ, ഹേമന്ത് ചേട്ടന്റെ കൂടെയാണ് പഠിക്കുന്നത്.

കോളേജിൽ വന്ന ആദ്യ ദിവസം തന്നെയാണ് ഞാനും ശ്വേതയും കൂട്ടായത്. പുസ്തകപുഴു ആയതുകൊണ്ട് ഞാനും എപ്പോഴും ലൈബ്രറിയിൽ തന്നെയായിരിക്കും. അന്നൊരു ദിവസം കോളേജിൽ അടിയുണ്ടായതും കോളേജ് പിരിഞ്ഞതും ഞാനറിഞ്ഞില്ല. അന്ന് മുഴുവൻ ഹേമന്ത് ചേട്ടനെ പറ്റി ശ്വേത പറയുന്നത് കേട്ടു കൊണ്ടിരുന്നു.

എല്ലാവരും ഒരു വീരപുരുഷന്റെ പരിവേഷമാണ് ചേട്ടന് നൽകിയത്. പ്രിൻസിപ്പലിനെ തല്ലിയവൻ, ഒരു പാർട്ടിക്കും വേണ്ടിയല്ലാതെ സമരം ചെയ്തവൻ, കോളേജിൽ റാഗിംങിന്റെ പേരിൽ നടന്ന പീഡനം നിർത്തലാക്കിയവൻ, അങ്ങനെ പട്ടങ്ങൾ ഒരുപാടുണ്ട്.

ആരാധന മൂത്ത് പുള്ളിക്കാരനെ കാണാൻ വേണ്ടി ബി എസ് സി കെമിസ്ട്രികാരിയായ ഞാൻ അങ്ങ് എം കോമ് ഡിപ്പാർട്മെന്റിൽ ചെന്നു. അടുത്തുള്ള കെട്ടിടമായതുകൊണ്ട് അധികം കഷ്ടപെടേണ്ടി വന്നില്ല. അങ്ങനെ ഞാൻ എന്റെ നായകനെ കണ്ടു. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു. എന്താ ഒരു ഐശ്വര്യം! കട്ടി പുരികവും താടിയും പിരിച്ചു വച്ച മീശയും ഉറച്ച ശരീരവുമുള്ള ഒരു അജാനുബാഹു. എന്തായാലും പുള്ളിക്കാരനെ ദിവസവും വായിനോക്കാൻ തുടങ്ങി. ഒറ്റ മോളായതു കൊണ്ട് എല്ലാം കുരുത്തകേടും കൈയ്യിലുണ്ടെനിക്ക്. എല്ലാത്തിനും കൂട്ടായി ശ്വേതയുമുണ്ട്. അവളാണ് എനിക്കുവേണ്ട വിവരങ്ങൾ ശേഖരിച്ചു തരുന്നത്. ചേട്ടന് ഇതുവരെ ഒരു പ്രേമമില്ലെന്നറിഞ്ഞത് എനിക്ക് വലിയൊരാശ്വാസമായിരുന്നു.

ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഞാൻ മനസ്സിലാക്കി. പുള്ളിക്കാരന് എന്നെ പോലെ തന്നെ വായന ഭയങ്കര ഹരമാണ്. അപ്പോഴാണ് ശ്വേത പറഞ്ഞത്.

“നീ ഇത്രയും വായിക്കുന്നതല്ലേ ? ഒന്നെഴുതി കൂടെ ? അങ്ങനെ ആ ചേട്ടനെ ഇമ്പ്രെസ്സ് ചെയ്യാം.”

അവൾ പറഞ്ഞത് ശരിയാണെന്ന് തോന്നി. അങ്ങനെ ഊണും ഉറക്കവും ഉപേക്ഷിച്ചു കാലാലോകത്തേക്ക് പോയി. എന്നിലെ എഴുത്തുകാരി പിറന്നു. മോശമല്ലാത്ത പ്രകടനമായത് കൊണ്ട് കോളേജ് മാഗസിൻ ടീമിൽ എന്നെ എടുത്തു. അതിന്റെ എഡിറ്റർ ഹേമന്തേട്ടൻ ആയിരുന്നു. അങ്ങനെ നേരിട്ട് പരിചയപെടാനും സംസാരിക്കാനും അവസരം കിട്ടി. പിന്നെ എപ്പോ കണ്ടാലും ഞാൻ ഇടിച്ചു കേറി കുശലം അന്വേഷണം തുടങ്ങി. ഒരു നിഴലായി നടന്ന എന്റെ മനസ്സ് ചേട്ടൻ അറിയുന്നുണ്ടായിരുന്നില്ല.

Recent Stories

The Author

2 Comments

  1. നന്നായിട്ടുണ്ട്..
    ഒറ്റ പേജിൽ ഒരു ക്യാംപസ് പ്രണയം..😍
    കൂടെ പഠിച്ച ലെറ്റ് ബ്രോക്ക് വേണ്ടി സീനിയർ ചേച്ചിയെ എല്ലാരും കൂടെ സെറ്റ് ആക്കിക്കൊടുത്തിട്ടുണ്ട്😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com