എരിയുന്ന കനൽ 13

Views : 1597

കാർമേഘം ഇരുണ്ടുകൂടി നിന്ന ആകാശത്തു നിന്നും ശക്തമായിപെയ്യുന്ന തോരാമഴ പോലെ അതുവരെ അടക്കിവെച്ചിരുന്നകണ്ണുനീർ തുള്ളികൾ ഏട്ടത്തിയമ്മയെ പുണർന്നു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഏട്ടത്തിയമ്മ തുടർന്നു”അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം.ഞാൻ വരില്ല ഇവിടംവിട്ടു എങ്ങോട്ടും..അവിടെ എന്നെ കാണുന്ന എല്ലാവര്ക്കുംഭർത്താവു മരിച്ച ഒരു വിധവയോടുള്ള സഹതാപം മാത്രമേ കാണാൻകഴിയൂ.പക്ഷെ ഞാൻ ഒരു വിധവ അല്ല വീരമൃത്യു വരിച്ച ഒരുസൈനികന്റെ ധർമ്മപത്നിയാണ്‌.ഇനിയുള്ള കാലം അങ്ങനെജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം.അതിനു ഒരാളുടെ അനുവാദംമാത്രം വേണം എനിക്ക്”.

പറഞ്ഞു നിർത്തി മൗനമായിരിക്കുന്ന അമ്മയുടെ അരികിലേക്ക്നടന്നു അമ്മയുടെ കൈപിടിച്ച് ചോദിച്ചു “ഞാൻ..ഞാനും ഇവിടെനിന്നോട്ടെ അമ്മെ”..വാക്കുകളെ മുറിച്ചു കൊണ്ട് ‘അമ്മ ഏട്ടത്തിയെമാറോടു ചേർത്തു.

എന്തു പറയണമെന്ന് അറിയാതെ ഏടത്തിയുടെ വീട്ടുകാർമൗനമായി പടിയിറങ്ങി.ആ നിമിഷം എന്റെ മനസ്സിൽ നിറഞ്ഞുനിന്നതു എപ്പോഴും ചേട്ടൻ പറയാറുള്ള വാക്കുകൾ ആണ് ” അവൾഎന്റെ ഭാഗ്യമാണെടാ..എന്റെ പുണ്യം”. ശരിയാണ് എന്റെഏട്ടത്തിയമ്മ ചേട്ടന്റെ മാത്രമല്ല ഈ വീടിന്റെ പുണ്യമാണ്.

മാസങ്ങൾക്കു ഇപ്പുറത്തു എന്റെ ചേട്ടനും ഏട്ടത്തിയമ്മക്കും ഒരുആൺകുഞ്ഞു പിറന്നു.അധികം ആകും മുമ്പ് തന്നെ എനിക്ക്പോസ്റ്റിങ്ങ് ഓർഡർ വന്നു.അന്ന് ഉമ്മറപ്പടി കടന്നു നടന്നുനീങ്ങുമ്പോൾ ഇടതു കൈയിൽ ഏട്ടത്തിയമ്മ തന്ന ഒരു സമ്മാനംഞാൻ ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്നു..എന്റെ ചേട്ടന്റെ വാച്ച്..അത്എന്നെ ഏൽപ്പിക്കുമ്പോൾ ഏട്ടത്തിയമ്മയുടെ കണ്ണ്നിറഞ്ഞിരുന്നു..’എന്റെ ജീവനാണ് നിന്റെ കൈയിൽ ഏല്പിക്കുന്നത്’ എന്ന് ഏട്ടത്തിയമ്മയുടെ കണ്ണുകൾ പറയാതെ പറഞ്ഞു.യാത്രപറഞ്ഞു ഇറങ്ങുമ്പോൾ വാവയുടെ ‘ചിറ്റപ്പ’ എന്നുള്ള വിളികേൾക്കാനായി ഞാൻ വേഗം വരാട്ടോ എന്ന് പറഞ്ഞു തിരിഞ്ഞുനോക്കാതെ നടന്നു അകന്നു രാഷ്ട്രസേവനത്തിനായി വീരമൃത്യുവരിച്ച ചേട്ടന്റെ അനുജനായി..

സമർപ്പണം : വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിനായിഈ ചെറുകഥ സമർപ്പിക്കുന്നു

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com