അച്ഛൻ ഭാഗം – 1 8

അച്ഛൻ ഭാഗം – 1
Achan Part 1 by Muhammed Rafi

അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ

പോവാൻ ടൈം ആയോ മോളെ….

ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് !

മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !!

എന്താ അച്ഛാ കാര്യം ?

അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ !

അത്… പിന്നെ….. എന്താ അച്ഛാ..?

ഇന്നലെ ആ ബ്രോക്കർ ഇവിടെ വന്നിരുന്നു !

ഓഹോ….. അതാണോ കാര്യം ഞാൻ അച്ഛനോട് പറഞ്ഞതല്ലേ എനിക്കി ഇപ്പോയൊന്നും വിവാഹം വേണ്ടാന്ന്….. !

അയാൾ കൊണ്ടു വന്ന ആലോചന മോൾക്ക്‌ ഉള്ളതല്ല .

പിന്നെ…… ഇവിടെ ഇപ്പോ ഞാനല്ലാതെ വേറെ ആരാ വിവാഹം കഴിക്കാൻ ഉള്ളത് !

അത് മോളെ…….. എന്താ അച്ഛാ…..

ആ ആലോചന അച്ഛന് വേണ്ടി കൊണ്ടു വന്നതാണ് !!

അച്ഛൻ രാവിലത്തെന്നെ തമാശ പറയാണോ?

മോളെ അച്ഛൻ പറഞ്ഞത് സത്യമാണ് !

അച്ഛാ….. അത് ഒരു അലർച്ചയായിരുന്നു ആ വിളി…

അച്ഛൻ എന്താ തലക്ക് വെളിവ് ഇല്ലാതെ ആയോ…?

പെണ്ണ് കെട്ടാൻ നടക്കുന്നു ഈ വയസ്സാ കാലത്ത് !

അമ്മ മരിച്ചിട്ട് ഇന്നേക്ക് പതിമൂന്ന്‌ വർഷം കഴിഞ്ഞു അന്ന് ഒന്നും തോന്നാത്ത ആഗ്രഹം ഇപ്പോ എവിടുന്ന് പൊങ്ങി വന്നു

ദേ എന്നെ നാറ്റിക്കാൻ ആണ് അച്ഛന്റെ പരിപാടിയെങ്കിൽ ഈ വീടിന്റെ ഉത്തരത്തിൽ എന്റെ ജീവിതം ഞാനങ്ങു അവസാനിപ്പിക്കു !

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: