വൈകാതെ മുറ്റത്തേക്ക് കൃഷ്ണമൂർത്തിതിരുമേനിയുടെ നീല നിറമുള്ള മെഴ്‌സിഡസ് ബെൻസ് ഒരു രാജാവിനെപ്പോലെ കടന്നുവന്നു.
ശങ്കരൻതിരുമേനി വേഗം മുറ്റത്തേക്കിറങ്ങി
കാറിന്റെ ഡോർ തുറന്ന് തിരുമേനിയുടെ കൈപിടിച്ചുകൊണ്ട് ആനയിച്ചു.
ശങ്കൻതിരുമേനിയും, ഉണ്ണിയുമടക്കം 3 സഹായികളും, കൃഷ്ണമൂർത്തി തിരുമേനിയും 2 സഹായികളും അങ്ങനെ7 പേര് മഹാസുദർശനഹോമം നടത്തുവാൻ തയ്യാറായി നിന്നു.
9 കിണ്ടിയും, 9 പീഠവും,9 നിലവിളക്കും
കളഭവും,വെള്ളിത്തകിടിൽ നിർമ്മിച്ച സ്ത്രീരൂപവും പുരുഷ രൂപവും.
ഒരു തളികയിൽ പകുതി തെച്ചിപ്പൂവും, മറ്റൊരു തളിക മുഴുവൻ അരളിപ്പൂവും തയ്യാറാക്കി വച്ചു.
സീതയുടെ അച്ഛനും അമ്മയും, സച്ചിദാനന്ദന്റെ അമ്മയും പൂജയിൽ പങ്കെടുക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു.
അപ്പോഴേക്കും ഗൗരി കുളികഴിഞ്ഞ് ഈറനോടെ വന്ന് നിലവിളക്കിനു തിരി കൊളുത്തി.
‘ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാംതയേ ”
വിഘ്‌നേശ്വനെ മനസിൽ ധ്യാനിച്ചുകൊണ്ട്.
കൃഷ്ണമൂർത്തിതിരുമേനി ഹോമകുണ്ഡത്തിന് അഗ്നി ചൊരിഞ്ഞുതും
ബ്രഹ്മപുരം ശിവക്ഷേത്രത്തിനടുത്തുള്ള അരയാലിൽ പറ്റിപിടിച്ചിരുന്ന വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പറന്നുയർന്നതും ഒരുമിച്ചായിരുന്നു.
കണ്ണുകളടച്ചുപിടിച്ചുകൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം സീതയുടെ
മുഖം മനസിൽ സങ്കൽപ്പിച്ചു.
അന്ധകാരം നിറഞ്ഞ അദ്ദേഹത്തിന്റെ മിഴിയിൽ മുഖം മുഴുവനും രക്തംപടർന്ന്
രണ്ടു ദ്രംഷ്ഠകളും വളർന്ന്, വായയിൽ നിന്നും ചുടു രക്തമൊലിച്ച് വികൃതരൂപമായി നിൽക്കുന്ന സീതയുടെ രൂപം തെളിഞ്ഞുവന്നു.
തുടരും…