യക്ഷയാമം (ഹൊറർ) – 22 26

മുറ്റത്തേക്കിഇറങ്ങിയ തിരുമേനി വിണ്ണിലേക്കുനോക്കി ഉദയസൂര്യനെ മറച്ചുപിടിച്ചുകൊണ്ട് കാർമേഘം തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു
കിളികളുടെയും ഉരമ്പുന്ന കാറ്റിന്റെ ശബ്ദവും തിരുമേനിയുടെ കർണ്ണപടത്തിൽ ചെന്നു തട്ടി.

പത്തായപ്പുരയുടെ അടുത്തേക്ക് ചെന്ന തിരുമേനി അടഞ്ഞുകിടക്കുന്ന വാതിൽ പതിയെ തുറന്നു.

ദ്രവിച്ച വിജാകിരിയുടെ കരകര ശബ്ദം ആ മുറിയിൽ നിറഞ്ഞൊഴുകി.

വതിൽതുറക്കുന്ന ശബ്ദംകേട്ട് അനി നിലത്തുനിന്നും എഴുന്നേറ്റു.

വെള്ളമുണ്ടിന്റെ തലപ്പുകൊണ്ട് മുഖം തുടച്ച് തിരുമേനിക്ക് നേരെനിന്നു

“എന്നെയെന്തിനാ പിടിച്ചുവച്ചിരിക്കുന്നെ..”
രോഷത്തോടെ അനിചോദിച്ചു.

“അറിഞ്ഞില്ലേ, സീതയുടെ അടുത്ത ഇര നീയാണ്.”

” ഹും, സീത. അവളെന്നെ ഒരു ചുക്കും ചെയ്യില്ല. എനിക്ക് പോണം.”

അനി പുറത്തേക്ക് കടക്കാൻ ശ്രമിച്ചു പക്ഷെ തിരുമേനി തടഞ്ഞു.

“നിന്റെ ജീവന് നിനക്ക് വിലയുണ്ടാകില്ല. പക്ഷെ അറിഞ്ഞുകൊണ്ട് ഇനിയൊരു മരണംകൂടെ സംഭവിക്കാൻ പാടില്ല.
മൂന്ന് ദിവസത്തെ പൂജക്ക് ശേഷം സീതയെ ബന്ധിക്കും.
പക്ഷെ അവളെ ഇവിടെ വരുത്തണമെങ്കിൽ നീയിവിടെ വേണം.
എന്റെ കുട്ടിയുടെ മനസുമാറ്റി മാർത്താണ്ഡന് പൂജചെയ്യാൻ ഒത്താശ ചെയ്തുകൊടുത്തനിന്നെ പെട്ടന്ന് മരണത്തിന് വിട്ടുകൊടിക്കില്ലട നായയെ..”

തിരുമേനി അനിയുടെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി.
ചവിട്ടേറ്റ അനി പിന്നിൽ അടക്കിവച്ച പത്രങ്ങളുടെ മുകളിലേക്ക് മലർന്നുവീണു

” നിനക്കുള്ള ശിക്ഷ കോടതി വിധിക്കും.”

തിരുമേനി വാതിൽ അടച്ച് താഴിട്ടുപൂട്ടി.

“രാമാ, ഒരാളെ ഇവിടെ നിർത്താൻ ഏർപ്പാട് ചെയ്യൂ.”

മറുത്തൊന്നുംപറയാതെ തിരുമേനിനടന്നു.