തിരുമേനി സീതക്കുനേരെ വിരൽ ചൂണ്ടി.
“അത് ഞങ്ങൾ നിശ്ചയിക്കും”
“ഹ ഹ ഹ.. ഇല്ല തിരുമേനി എന്റെ ലക്ഷ്യം പൂർത്തികരിക്കാതെ എനിക്ക് മടക്കമില്ല.
അനി, അവന്റെ രക്തത്തിൽ എനിക്ക് നീരാടണം. തടയാൻ പറ്റുമെങ്കിൽ തടഞ്ഞോളൂ”
ആർത്തട്ടഹസിച്ചുകൊണ്ട് സീത പറഞ്ഞു.
പതിയെ അവൾ അന്തരീക്ഷത്തിലേക്ക് ലയിച്ചുചേർന്ന് അവിടെനിന്നും വിടവാങ്ങി.
അവർക്കുചുറ്റുമുണ്ടായിരുന്ന അഗ്നിപിടിച്ച വടം നിലത്തുനിന്നും അന്തരീക്ഷത്തിലേക്ക് ഉയർന്നു വന്നു.
“ഓം ഹ്രീം രോഹിണി രോഹിണി
ദുർഗ്ഗേശ്വരി ദുർഗ്ഗേശ്വരി…”
തിരുമേനി അന്തരീക്ഷത്തിൽ പാറിനടക്കുന്ന ഒരിലയെ കൈക്കുളിലാക്കി.
ശേഷം നിലത്തുകിടന്ന ഉണങ്ങിയ ചുള്ളികമ്പെടുത്തുനടുമുറിച്ച് ഇലയുടെ മധ്യഭാഗത്തുവച്ചുകൊണ്ട് മണ്ണിലേക്ക് ആഴ്ന്നിറക്കി.
നിമിഷനേരംകൊണ്ട് ആളിക്കത്തുന്ന അഗ്നിയും, പൊടിപടലങ്ങളും, ശക്തമായ കാറ്റും അപ്രത്യക്ഷമതോടെ
പ്രകൃതി ശാന്തമായി.
ദീർഘശ്വാസമെടുത്ത തിരുമേനി കാറിലേക്കുകയറ്റി.
എൻജിൻ സ്റ്റാർട്ട് ചെയ്ത് രാമൻ കാർ കീഴ്ശ്ശേരിയിലേക്കുവിട്ടു.
ഉറക്കമൊഴിച്ച് ഉമ്മറത്ത് തിരുമേനിയേയും കത്തുനിൽക്കുകയായിരുന്നു അംബികചിറ്റ.
കാറിൽനിന്നും തിരുമേനി ഗൗരിയെ എടുത്ത് പുറത്തേക്കു വന്നതും നിലവിളിച്ചുകൊണ്ട് ചിറ്റ ഓടിവന്നു.
“അംബികേ, വേണ്ടാ. ഒരു വിരിപ്പ് ശരിയാക്കൂ പെട്ടന്ന്.”
കണ്ണുതുടച്ചുകൊണ്ട് ചിറ്റ വന്നവഴി തിരിച്ചു നടന്നു.
മുറിയിൽ കൊണ്ടുകിടത്തിയ ഗൗരിയുടെ അരികിൽ ഇരുന്നുകൊണ്ട് തെളിനീരൊഴിച്ച് തിരുമേനി തട്ടിവിളിച്ചു.
പതിയെ മിഴികൾ തുറന്ന അവൾ പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു.
“വേണ്ടാ, മോള് കിടന്നോ,”
തിരുമേനി അവളെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു.