ശങ്കരനാ പറയുന്നേ..”
തുറന്ന് കിടന്ന ഡോർ ആഞ്ഞടച്ചിട്ട് തിരുമേനി മുന്നിലേക്ക് രണ്ടടിവച്ചുനിന്നു.
“എന്റെ ലക്ഷ്യങ്ങളെ തടയാനുള്ള ശ്രമമാണെങ്കിൽ ശേഷിക്കുന്ന ദിനങ്ങളിൽ തിരുമേനി നന്നേ കഷ്ടപ്പെടും.”
“ഭീക്ഷണിയാണോ, നിനക്ക് തെറ്റി സീതേ, ഒരാളുടെ ജീവനെടുത്തിട്ടാകരുത് നിന്റെ പ്രതികാരം തീർക്കൽ
മരണം ദൈവനിശ്ചയമാണ്. നീ കുറിച്ചുവച്ചോ ഇന്നേക്ക് മൂന്നാം നാൾ ഞാൻ നിന്നെ പിതൃലോകത്തേക്ക് എത്തിച്ചിരിക്കും.”
തിരുമേനിയുടെ വാക്കുകൾകേട്ട സീത കോപംകൊണ്ട് ജ്വലിച്ചു.
കണ്ണുകളിൽനിന്നും രക്തം ഒഴുകാൻ തുടങ്ങി. അപ്പൂപ്പൻക്കാവിലേക്ക് ശക്തമായ കാറ്റ് ഒഴുകിയെത്തി.
ഘോരമായ ഇടിയും മിന്നലും ഒരുമിച്ച് ഭൂമിയിലേക്ക് പതിച്ചു.
അവൾ കൈകൾ എടുത്തുയർത്തിയതും. നിലത്തുകിടന്ന കരിയിലകൾ കാറ്റിൽ ഉയർന്നുപൊങ്ങി.
ഉണങ്ങികിടന്ന വൃക്ഷത്തിന്റെ ശിഖരത്തിന് അഗ്നിയേറ്റു.
അവൾക്ക് ചുറ്റും ഫണമുയർത്തി നൂറ്റാന്ന് നാഗങ്ങൾ ശിൽക്കാരം മീട്ടി വന്നുനിന്നു.
വൈകാതെ ആ നാഗങ്ങൾ അവർക്കുചുറ്റും വൃത്താകൃതിയിൽ വലയം വച്ചു.
നിമിഷനേരം കൊണ്ട് നാഗങ്ങൾ വലിയൊരു വടമായിമാറി ശേഷം വടം അഗ്നിക്കിരയായി.
അത് ആളിക്കത്തി.
“ഹഹഹ, ”
സീത ആർത്തുചിരിച്ചു
ഡോർ തുറന്ന് രാമൻ പുറത്തേക്കിറങ്ങിയതും തിരുമേനി തീക്ഷണതയോടെ അയാളെ നോക്കി.
“രാമാ, വേണ്ടാ..”
രാമൻ കാറിനുള്ളിലേക്കുതന്നെ കയറി.
“ഹും, സർവ്വവും നിന്റെ കീഴിലാണെന്ന അഹങ്കാരമാണ് നിനക്ക്. എന്നിട്ടോ
മാർത്താണ്ഡന് ശിക്ഷ നൽകാൻ നിനക്ക് കഴിഞ്ഞോ,?
അവിടെയും ആദിപരാശക്തിതന്നെ വേണ്ടിവന്നു.
അതവന്റെ വിധി. നിന്റെ വിധി”