യക്ഷയാമം (ഹൊറർ) – 18 23

തിരിയിട്ട് കത്തിച്ച നിലവിളക്കുകൾചിന്തി
ആഞ്ഞടിച്ചകാറ്റിൽ നിലവിളക്ക് അണയാതിരിക്കാൻ ഉണ്ണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തിരുമേനി മന്ത്രങ്ങൾ ജപിച്ചുകൊണ്ട് വലതുകൈയിലെ തള്ളവിരൽ ചെറുവിരലിനെയും, മോതിരവിരലിനെയും, നടുവിരലിനെയും ചൂണ്ടുവിരലിനെയും സ്പർച്ചു.
ശേഷം ഉണ്ണിയോട് എന്തോ ആംഗ്യത്തിൽ കാണിച്ചു.

ഉണ്ണിവേഗം തളികയിൽ പട്ടിൽപൊതിഞ്ഞ ആണിയിലേക്ക് തീർത്ഥജലം തെളിച്ചു ശുദ്ധിവരുത്തി.

ഉടൻതന്നെ, സ്തംഭനമന്ത്രം ജപിച്ച് ആവാഹനമുദ്രകൊണ്ട് സച്ചിദാനന്ദനെ ബന്ധിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

പുറത്തെ ശക്തമായ കാറ്റിൽ മന്ത്രികപ്പുരയുടെ ഓടിളകി ഹോമകുണ്ഡത്തിന് അരികിലേക്ക് വീണു.

“മതിനിന്റെ വിളയാട്ടം. അവസാനിച്ചിരിക്കുന്നു സമയം.”

അത്രേയും പറഞ്ഞ് തിരുമേനി കൈകൾ മുകളിലേക്കുയർത്തി നാല് വിരലുകളും മടക്കി.
ശേഷം അഗ്നിയിലേക്ക് വീണ്ടും നെയ്യർപ്പിച്ചു

“ഓം രക്താംഗ്യേ നമഃ
ഓം രക്തനയനായേയ് നമഃ ”

ശരീരം വലിഞ്ഞു മുറുകുന്നപോലെതോന്നിയ സച്ചിദാനന്ദൻ തളികയിലുള്ള ആണിയിലേക്ക് കയറാൻ തയ്യാറായിനിന്നു.

“മ്, പൊയ്ക്കോളൂ, വേഗം,”
ശങ്കരൻതിരുമേനിയും സഹായകളും അഗ്നിയിലേക്ക് ഒരുമിച്ച് നെയ്യർപ്പിച്ചു.

വൈകാതെ സച്ചിദാനന്ദൻ തളികയിലെ ആണിയിലേക്ക് ബന്ധിക്കപ്പെട്ടു.