നിശബ്ദനായി നിൽക്കുന്ന സച്ചിദാനന്ദനെ കണ്ടിട്ട് തിരുമേനി വീണ്ടും ചോദിച്ചു.
എന്നിട്ടും മൗനംപാലിച്ചു നിൽക്കുന്നതുകണ്ട തിരുമേനി ഹോമകുണ്ഡത്തിലേക്ക്.
വീണ്ടും നെയ്യ് അർപ്പിച്ചു.
“ഓം ചാമുണ്ഡായേ നമഃ
ഓം ചണ്ടിയായേ നമഃ”
ശരീരമാസകലം പൊള്ളുന്നപോലെതോന്നിയ സച്ചിദാനന്ദൻ തിരുമേനിയെ ദയനീയതയോടെ നോക്കി.
“ഞാൻ പറയാം, ഞാൻ പറയാം,
തളികയിൽനിന്നും ഭസ്മമെടുത്ത് തിരുമേനി നിലം സ്പർശിക്കാതെ നിൽക്കുന്ന ആത്മാവിനുനേരെ എറിഞ്ഞു.
“അന്ന്, ദീപാരാധന കഴിഞ്ഞുവരികയായിരുന്ന അമ്മുവിനെ ഒരു സർപ്പത്തിന്റെ രൂപത്തിൽ ഞാൻവന്നുപേടിപ്പിച്ചു. ഒരുനിമിഷം ബോധമണ്ഡലം മറഞ്ഞ അമ്മുവിന്റെ ശരീരത്തിൽ കുടിയേറാൻ വളരെ എളുപ്പമായിരുന്നു.
പക്ഷെ അവളെ ഒന്നുവേദനിപ്പിക്കുകകൂടി ഞാൻ ചെയ്തിട്ടില്ല, എന്റെ ലക്ഷ്യത്തിലെത്തുന്നവരെ എനിക്ക് തങ്ങിനിൽക്കാൻ ഒരിടം.”
“ഗോപിയെകൊന്നതുനീയല്ലേ?”
തിരുമേനി ചോദിച്ചു.
“അതെ, ഇനിയുമുണ്ട് രണ്ടുപേർ, അവരെയുംകൂടെ നിക്ക് നിഗ്രഹിക്കണം.”
നിലംസ്പർശിക്കാതെ അയാൾ പറഞ്ഞു
“ഇല്ല സച്ചിദാനന്ദാ, ഒരാളുടെ മരണം നിശ്ചയിക്കുന്നത് നമ്മളല്ല. സാക്ഷാൽ ആദിശങ്കരനാണ്, അതുകൊണ്ട് ഇവിടം കൊണ്ട് അവസാനിപ്പിക്കുക. ഇനിയോരാളുടെ ജീവൻ നീയെടുക്കാൻ പാടില്ല, ഞാൻ സമ്മതിക്കില്ല.”
“പൊയ്കൊളാം തിരുമേനി, എനിക്ക് കുറച്ചുദിവസംകൂടെ വേണം,”
“ഇല്ല, ഇനിയങ്ങോട്ട് ഒരു നാഴികപോലും നിനക്ക് ലഭ്യമല്ല.”
തിരുമേനിയുടെ ശതമായ തീരുമാനം സച്ചിദാനന്ദനിലെ ക്രോധത്തെ തൊട്ടുണർത്തി. അയാൾ അലറിവിളിച്ചു
ശക്തമായ കാറ്റ് മാന്ത്രികപ്പുരയിലേക്ക് ഒഴുകിയെത്തി.