“ഉണ്ണീ, അതെടുത്തോളൂ..”
തിരുമേനി തന്റെ സഹായിയോട് പറഞ്ഞു.
അയാൾ ചുവന്നപട്ടിൽ പൊതിഞ്ഞ ഒരു പൊതി തിരുമേനിക്കുനേരെനീട്ടി.
ശങ്കരൻതിരുമേനി തന്റെ അരികിലുള്ള തളികയിലേക്ക് ആ പൊതിവച്ചിട്ട് ഹോമകുണ്ഡത്തിനരികിൽ തളികയോടുകൂടി വച്ചു.
“ഓം കാളി ശക്തി ദുർഗ്ഗായ നമഃ”
ശേഷം ആ പൊതി പതിയെ തുറന്നു.
ചരടുകൊണ്ട് കൂട്ടിക്കെട്ടിയ ഇരുമ്പിന്റെ ആണി.
സഹായികൾ പരസ്പ്പരം മുഖത്തേക്കുനോക്കി.
തിരുമേനി ശിരസുകൊണ്ട് ആവാഹനപൂജകുള്ള സമ്മതം കൊടുത്തു.
“ഓം ഭദ്രകാള്യ നമഃ
ഓം രുദ്രസുതായേ നമഃ”
ഭഗവതിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്
ശങ്കരൻതിരുമേനി ആദ്യമായി ഹോമകുണ്ഡത്തിലേക്കു നെയ്യ് അർപ്പിച്ചു.
അഗ്നി ആളിക്കത്താൻതുടങ്ങി.
തിരുമേനി ജപിക്കുന്ന മന്ത്രങ്ങൾ സഹായികളും ഏറ്റു ജപിച്ച് പൂജയെ ശക്തിപ്പെടുത്തി.
ചമ്രം പടിഞ്ഞിരിക്കുന്ന തിരുമേനി വലതുവശത്ത് കിണ്ടിയിലിരിക്കുന്ന തീർത്ഥവും നെയ്യിനോടൊപ്പം അഗ്നിയിലേക്ക് അർപ്പിച്ചു.
മന്ത്രികപ്പുര തികച്ചും മന്ത്രങ്ങളുടെയും കൂട്ട മണിയടിയുടെയും കർപ്പൂരത്തിന്റെഗന്ധവുംകൊണ്ട് നിറഞ്ഞുനിന്നു.
‘യക്ഷയാമ’ത്തിലേക്ക് കടന്നനിമിഷം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന അമ്മു തെറിച്ചുതാഴെവീണു.
അമ്മുവിന്റെ ശരീരത്തിൽ നിന്നും സച്ചിദാനന്ദൻ ഇറങ്ങിവന്ന് തിരുമേനിയുടെ മന്ത്രികപ്പുരക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു.
“സച്ചിദാനന്ദാ… നിനക്കെങ്ങനെ ധൈര്യം വന്നു ന്റെ കുട്ടീടെ ദേഹത്തുപ്രവേശിക്കാൻ.
പറയ്, എവിടന്ന്, എങ്ങനെ.?”
രോഷാകുലനാ തിരുമേനി ചോദിച്ചു.