യക്ഷയാമം (ഹൊറർ) – 18 23

പതിവുപോലെ രാവിലെ അമ്മുവും ഗൗരിയുംകൂടെ കുളിച്ച് അമ്പലത്തിലേക്ക് പോയി.
പോകുന്നവഴിയിലൊക്കെയും അമ്മുവിനെ ശ്രദ്ധിച്ചുകൊണ്ടായിരുന്നു ഗൗരി നടന്നത്.

“പഴയപോലെത്തന്നെ ഒരുമാറ്റവുമില്ല, പക്ഷെ ഇന്നലെ ഞാൻകണ്ട കാഴ്ച്ച.
ഞാൻകണ്ട സ്വപങ്ങൾ, സത്യമാണോ അതൊക്കെ..”

“എന്താ ഗൗര്യേച്ചി, ന്തേലും പറഞ്ഞോ?”
തിരിഞ്ഞുനിന്ന് അമ്മുചോദിച്ചു.

“ഏയ്‌ ഇല്ല്യാ,..”

“മ്, ഞാൻ രാവിലെമുതൽ ശ്രദ്ധിക്കുന്നുണ്ട് ഗൗര്യേച്ചിയെ,”

“ഒന്നുല്ല നീ വന്നേ,”
രണ്ടുപേരും പടിഞ്ഞാറെ ഗേറ്റ് വഴി അമ്പലത്തിനുള്ളിലേക്കുകടന്നു.
രസീത് കൗണ്ടറിൽ നിന്നും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അനിയെ കണ്ടപ്പോൾ ഗൗരി അങ്ങോട്ട് ചെന്നുചോദിച്ചു.

“ഏട്ടാ, എന്റെ മുൻജന്മം ആരാണെന്ന് ആ ആളോട് ചോദിക്കാൻ പറ്റോ, അല്ല ഒന്നുല്ല ചുമ്മാ അറിയാനായിരുന്നു.”

തേടിയവള്ളി കാളിൽചുറ്റി.
അനി അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിപൊഴിച്ചു.

“അടുത്ത അമാവാസിൽ അറിയാൻ പറ്റും. അന്നുപോകാം. പക്ഷെ രാത്രിയിലെ പോകാൻ പറ്റൂ..”

“അയ്യോ എന്നാ വേണ്ട, ”
ഗൗരി പിന്നിൽനിന്നും മുടിയിഴകളെ കോരിയെടുത്ത് മുൻപിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു

അനിയുടെ കാമംനിറഞ്ഞ കണ്ണുകൾ ഗൗരിയെ അടിമുടിനോക്കി.

“അങ്ങനെയാണെകിൽ നമുക്ക് രാവിലെ പോയാലോ?..”
തോളിൽ കിടക്കുന്ന ഷർട്ട് അയാളെടുത്തുധരിച്ചു.