യക്ഷയാമം (ഹൊറർ) – 18 23

കുറച്ചുദിവസങ്ങൾക്കുമുൻപ് ഞാൻ നിന്നോടുപറഞ്ഞത് ഓർക്കുന്നുണ്ടോ ?
ഇവിടെ നമ്മളെകൂടാതെ മറ്റൊരാളുടെ സാനിധ്യം കാണുന്നുണ്ടെന്ന്.

“ഉവ്വ്.”

“മ്, ചിലപ്പോൾ അതയാളകും സച്ചിദാനന്ദൻ.
മോള് കിടന്നോ, പിന്നെ മറ്റാരോടും ഇക്കാര്യം പറയേണ്ട.”

“ഇല്ല മുത്തശ്ശാ, ”

ഗൗരി തിരിഞ്ഞുനടന്നയുടനെ തിരുമേനി പൂജാമുറിയിൽ നിന്നും പുറത്തേക്കുകടന്ന് കൃഷ്ണമൂർത്തിതിരുമേനിയെ ഫോണിൽ ബന്ധപ്പെട്ടു.

“നമ്മുടെ സംശയം ശരിയാണ്. ഇവിടെയുണ്ട് തിരുമേനി, എന്റെ കണ്മുൻപിൽ.”

” ശങ്കരാ പെട്ടന്ന് ഒരു ഹോമകുണ്ഡം തയ്യാറാക്കി താൽക്കാലികമായി ആ ആത്മാവിനെ ബന്ധിപ്പിക്കൂ.
ശേഷം അമാവാസികഴിഞ്ഞ് മഹാസുദർശനഹോമം നടത്തി അവളെയും ആവാഹിക്കാം.
പിന്നെ പ്രത്യേകം ശ്രദ്ധിക്കണം
ഇളംമരത്തിൽ വേണം ആണിയടിച്ച് ബന്ധിക്കാൻ
നമ്മുടെ വടക്കേകണ്ടത്തെ ചെമ്പകമരത്തിലാകും നല്ലത്.”

“ഉവ്വ് തിരുമേനി, ഇന്ന് സന്ധ്യകഴിഞ്ഞുള്ള
‘യക്ഷയാമ’ത്തിൽ മന്ത്രികപ്പുരയിലേക്ക് ഞാനാആത്മാവിനെ വിളിക്കും.”

“ശങ്കരാ, ഒരുകാര്യംകൂടെ. ബന്ധനമന്ത്രമോ, അല്ലങ്കിൽ സ്തംഭനമന്ത്രമോ ആയിരിക്കണം ഉപയോഗിക്കാൻ. കാരണം ആത്മാവിന്റെ കോപം അടക്കി താൽക്കാലികമായിട്ടാണ് ബന്ധിക്കുന്നത്.
അമാവാസികഴിഞ്ഞ് ബന്ധനം വേർപെടുത്തി സുദർശനഹോമത്തിലൂടെ വീണ്ടും ബന്ധിക്കേണ്ടതുണ്ട്.”

“ഉവ്വ് തിരുമേനി അറിയാം..”

“എന്നാ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ. ”

ഫോൺ കട്ട് ചെയ്ത് ശങ്കരൻതിരുമേനി ദീർഘശ്വാസമെടുത്തു.