യക്ഷയാമം (ഹൊറർ) – 18 23

ശങ്കരൻതിരുമേനി തളികയോടെയെടുത്ത് വടക്കേകണ്ടത്തിലെ ചെമ്പകമരത്തിന്റെ അടുത്തെത്തി നെറ്റികൊണ്ട് തളികയിലെ ആണി ആ മരത്തിലേക്ക് അടിച്ചുകയറ്റി

ശേഷം വന്നവഴി തിരിഞ്ഞു നടന്നു.

തന്റെ പിന്നിലേക്കുതിരിഞ്ഞുനോക്കാതെയുള്ള മടക്കയാത്രയിൽ തന്നെയാരോ പിന്തുടരുന്നതായി തോന്നിയ തിരുമേനി ഒരുനിമിഷം അവിടെ നിന്നു.
പിന്നിൽ കരിയിലകൾ ഞെരിയുന്ന ശബ്ദം.
തൊട്ടമുൻപിലെ മരത്തിലിരുന്ന് ഒരു മൂങ്ങ അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് രാത്രിസഞ്ചാരിയായ വവ്വാൽ തിരുമേനിയുടെ മുൻപിലൂടെ പറന്നുപോയി.

“ആരാ പിന്നിൽ, ?”

തിരിഞ്ഞുനോക്കാൻകഴിയാതെ തിരുമേനി നിന്നു

തുടരും…