Yakshayamam Part 18 by Vinu Vineesh
Previous Parts
വിജനമായ പാടവരമ്പിലൂടെ നടന്നുവരികയായിരുന്ന ഗോപിയുടെ അവസാന രാത്രിയിലേക്കായിരുന്നു ഗൗരിയുടെ മനസുമായി സ്വപ്നത്തിൽ ഏതോശക്തിഎത്തിച്ചേർന്നത്.
നെൽവയലിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പടുകൂറ്റൻ അരയാലിന്റെ ചുവട്ടിൽ സുന്ദരിയായ ഒരു പെൺകുട്ടി നിൽക്കുന്നതുകണ്ട ഗോപി കൈയ്യിലുള്ള ടോർച്ച് അവളുടെ മുഖത്തേക്കടിച്ചു.
മഞ്ഞനിറമുള്ള ടോർച്ചിന്റെ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം ഗൗരിയുടെ മനസിലേക്ക് പതിഞ്ഞു
അമ്മു…
ഉറക്കത്തിൽ ഗൗരി മുഖം ഇടത്തോട്ടും വലത്തോട്ടുംവെട്ടിച്ചു.
“ആരാ, ന്താ ഈ അസമയത്ത്.”
ഗോപിയുടെ ചോദ്യംകേട്ട അമ്മു. തലതാഴ്‍ത്തി നിന്നു.
“കുട്ടീ, ചോദിച്ചത് കിട്ടില്ല്യേ,”
ഗോപി വീണ്ടും ചോദിച്ചു.
അമ്മു വിണ്ണിലേക്കുനോക്കിയ ഉടനെ പൂർണചന്ദ്രൻ മേഘങ്ങളുടെ ഇടയിലേക്ക് ഒളിച്ചു.
ചുറ്റിലും അന്ധകാരം പരന്നു.
“അസമയത്ത് ഇവിടെ നിൽക്കേണ്ട വര്യാ..
അപ്പുറത്തേക്ക് ആക്കിത്തരാം.”
ടോർച്ചുമായി ഗോപി മുൻപേ നടന്നു.
ദൂരെ ചാവലിപ്പട്ടികൾ കൂട്ടംകൂട്ടമായി ഓരിയിടാൻ തുടങ്ങി.
ഇളംങ്കാറ്റിൽ പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പരന്നു.
“നിക്ക് ഇവിടെ ക്ഷേത്രത്തിലാണ് ജോലി. നല്ല കണ്ടുപരിജയം ണ്ടല്ലോ കുട്ടിയെവിടന്നാ.?”
പിന്നിലേക്കു തിരിഞ്ഞുനോക്കാതെ ഗോപി ചോദിച്ചു.
പിന്നിൽനിന്നും മറുപടികേൾക്കാൻ തമാസിക്കുന്നതുകൊണ്ട് ഗോപി തിരിഞ്ഞുനോക്കിയതും കാലുവഴുതി ചെളിലേക്ക് മലന്നടിച്ചു വീണു.