“ഇതന്റെ കുർത്തയാണ്. പിന്നെ മുണ്ട് മുത്തശ്ശന്റെ, ഹി ഹി ഹി..”
“നീയെന്തിനാ ഇപ്പോൾ ഇതിട്ട് നടക്കുന്നെ?
നിനക്ക് വേറെയൊന്നുമില്ലേ മ് .”
“ഞാൻ ചുമ്മാ ഇട്ടതാ, ഒരാഗ്രഹം ഒരാണായി നടക്കാൻ.”
“അങ്ങനെയിപ്പ ന്റെ മോള് ആണാകേണ്ട.
പോയി ഡ്രെസ്സ് മാറ്റിവാ..”
“ഗൗര്യേച്ചി… ”
അമ്മു കുണുങ്ങി നിന്നു.
“ചെല്ലമ്മൂ..” ഗൗരി അവളെ തീക്ഷ്ണമായി നോക്കി
അമ്മു തിരിഞ്ഞുനടന്നു.
കുളികഴിഞ്ഞ് ഗൗരി ചന്ദനകളർ ദവാണിയുടുത്ത് ബ്രഹ്മപുരം ശിവക്ഷേത്രത്തിലേക്കുപോയി.
പടിഞ്ഞാറെ നടയിലൂടെ കടന്ന് ബലിക്കലിനെ വലതുവശത്താക്കി അവൾ ശ്രീകോവിലിനുള്ളിലേക്കുകടന്ന് മഹാദേവനെ തൊഴുത് ഗണപതിക്ക് തേങ്ങയുടച്ച് പുറത്തുവന്നു.
കാൽകഴുകാൻ അമ്പലകുളത്തിലേക്ക് ഇറങ്ങിയ ഗൗരി കൽപ്പടവിലിരിക്കുന്ന അനിയെ കണ്ടതും പെട്ടന്ന് പിന്തിരിഞ്ഞു നടന്നു.
“ഏയ്, ഒന്നുനിൽക്കൂ..”
അനിവിളിച്ചപ്പോൾ തിരിഞ്ഞുനോക്കാതെ അവൾ നിന്നു.
“ഒന്നുതിരിഞ്ഞുനോക്കൂ കുട്ടീ…”
ഗൗരി തിരിഞ്ഞുനിന്ന് അനിയെ നോക്കി.
നീലനിറമുള്ള അയാളുടെ കൃഷ്ണമണികൾ അവളെനോക്കി പുഞ്ചിരിപൊഴിച്ചു.
ഒരുനിമിഷം അയാളോടുള്ള ദേഷ്യം എങ്ങോട്ടോ ഓടിയൊളിച്ചു.
“എന്താ വിളിച്ചേ..”
“ഏയ്, വെറുതെ, തനിക്ക് ഈ ദാവണി നന്നായിച്ചേരുന്നുണ്ട്.”
“ഓ, താങ്ക്സ് ഏട്ടാ..,
അതുപറയാനാണോ എന്നെ വിളിച്ചത്.?”
അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഗൗരി ചോദിച്ചു.