?? യാത്രകൾ ?⛰ [ഖുറേഷി അബ്രഹാം] 60

“ എന്താടാ എന്ത് പറ്റി വല്ല പ്രശ്നവും ഉണ്ടോ “.
“ ഹേയ്‌ ഒന്നും ഇല്ല അമ്മേ “. അമ്മയിൽ നിന്നും ഞാൻ അവൻ വിളിച്ച കാര്യം മറച്ചു വച്ചു.

“ നിന്റെ മുഖം കണ്ടാൽ അറിയാം നീ എന്നിൽ നിന്നും എന്തോ മാറാകുന്നുണ്ട് എന്ന്, എന്താണ് എന്ന് അമ്മ ചോദിക്കുന്നില്ല “. അമ്മയുടെ എന്നെ കൊണ്ട് പറയിപ്പിക്കാനുള്ള സയ്ക്ലൊജികൽ മൂവ്മെന്റ്. അതിൽ ഞാൻ വീഴുകയും ചെയ്തു.

“ ഞാൻ പറയാം അമ്മേ. ഇപ്പൊ അല്ല “.

“ നിനക്‌ പറയാൻ ബുദ്ധിമുട്ടാണെ നീ പറയണ്ട “. അടുത്ത സ്റ്റെപ്.
“ ഞാൻ പിന്നെ പറയാം “.
“ ആ,, ഞാൻ വന്നത് നീ ദേഷ്യ പെട്ടത് മുതൽ ആ പെണ്ണ് വിഷമിച്ചു ഇരിക്ക. അതിനെ പോയി സമാധാനിപ്പിക്ക് “. അമ്മ അതിനാണ് അപ്പോൾ വന്നത്. എന്റെ പൊണ്ടാട്ടി അമ്മ മരുമകൾ അല്ല സ്വന്തം മകളായിട്ടാണ് കാണുന്നെ. രണ്ടാളും തമ്മിൽ ഭയങ്കര അടുപ്പമാണ്.

ഞാൻ ചിന്നുവിനെ സമാധാനിപ്പിക്കാൻ റൂമിലേക്കു നടന്നു. മിക്കവാറും അവൾ അവിടെ ഉണ്ടാകും.

“ എന്തിനാടാ അവളോട് നീ ചൂടായെ “. പോകുന്ന വഴിയിൽ അച്ഛന്റെ ചോത്യം.

“ ഒന്നുമില്ല അച്ഛാ “. ഞാൻ ബഹുമാനത്തോടെ പറഞ്ഞു.
“ മ്മ്മ് “ അച്ഛൻ ഒന്ന് എന്നെ നോക്കി മൂളി. ഞാൻ പിന്നെ അവിടെ നിക്കാതെ അവളുടെ അടുത്തക് ചെന്നു.

അവൾ റൂമിൽ എനിക് പുറം തിരിഞ്ഞ് ബെഡിൽ കിടക്കുകയാണ്. ഞാൻ അവളുടെ അടുത്ത് ഇരുന്നു. ഞാൻ അടുത്ത് ഇരുന്നതും അവൾ തിരിഞ്ഞ് എന്നെ നോക്കി. കണ്ണൊക്കെ ആകെ ചുവന്നിട്ടുണ്ട് കരഞ്ഞതിന്റെ ആകും മുഖത്തിൻറെ വോൾട്ടേജും കുറഞ്ഞിട്ടുണ്ട്. എന്നെ കണ്ടതും ഒരു ചെറിയ മങ്ങിയ ചിരി ചിരിച്ചു.

ഇതാണ് എന്റെ പൊണ്ടാട്ടി എത്ര സങ്കടപെടുത്തിയാലും ചങ്ക് പറിച്ചു സ്നേഹിക്കും. അവളുടെ ആ സങ്കടം കണ്ടപ്പോൾ എന്റെ മാനസാണ് നീറിയത്.

“ സോറി, ഞാനപ്പോയത്തെ ദേഷ്യത്തിൽ നിന്നോട് കുറച്ചു ദേഷ്യപ്പെട്ടു അറിയാതെ പറ്റിയതാ “.

“ എന്തായിരുന്നു “. ഞാൻ പറഞ്ഞതിന് ക്ഷിമിച്ചു എന്നുള്ള ഉത്തരമായി അവൾ ആ ചോത്യം കൊണ്ട് എനിക് മനസിലാക്കി തന്നു.

ഞാൻ നടന്നത് എല്ലാം പറഞ്ഞു. അവൾക് മുജീബിനെ പറ്റി എല്ലാം അറിയാം. ഞാനവളോട് എല്ലാം പറഞ്ഞിട്ടുണ്ട്.

എല്ലാം കേട്ട് കഴിഞ്ഞതും കുറച്ചു നേരം അവൾ ആലോചിച്ചു നിന്നിട്ട് ചോദിച്ചു.

“ എന്നിട്ട് ഏട്ടൻ ലൊകേഷൻ അയച്ചു കൊടുത്തോ “.

“ ഇല്ല, ഞാൻ എന്തിന് അയച്ചു കൊടുക്കണം ഇത്ര നാളും അവൻ എന്നോട് ഒന്നു സംസാരിക്കൻ പോലും തോന്നിയില്ലല്ലോ പിന്നെ ഞാൻ എന്തിന് അയച്ചു കൊടുക്കണം “.

“ എനിക് എന്റെ ഏട്ടനെ നന്നായിട്ടറിയാം ഈ മനസ്സിൽ ഇപ്പോഴും ആ പഴയ സുഹൃത്തിനോട് പഴയ സ്നേഹം കിടപ്പുണ്ട്. പക്ഷെ അത് അന്ന് പറയാതെ പോയതിന്റ്‌ ദേഷ്യം മൂലം അറിയാത്തത് ആണ്. ഏട്ടൻ ഇപ്പോ ലൊകേഷൻ അയച്ചു കൊടുത്തില്ലെങ്കി ചിലപ്പോ ഇനി ഇത് പോലെ ഏട്ടന്റെ ചങ്ങാതി വന്നോളാണമെന്നില്ല. എന്നെനിക്കുമായി വീണ്ടും നിങ്ങടെ സൗഹൃദം പിരിയും. ഏട്ടൻ ഇത്ര നാൾ ആഗ്രഹിച്ച പോലെ ദെയ്‌വം ചിലപ്പോ അവരുടെ മനസ്സിൽ ചേട്ടനെ വിളിക്കണം എന്നും കാണണം എന്നും തോന്നിച്ചതാകാം. ഈ ചാൻസ് മിസ്സാക്കിയ പിന്നെ തിരിച്ചു കിട്ടിയില്ലെന്ന് വരും. “. ആവൾ പറഞ്ഞതിൽ കാര്യമുണ്ട്. ഇത്രയും നാൾ അവനെ ഒന്നു കാണണം എന്നു കുറെ ആഗ്രഹിച്ചതാണ്. ലൊകേഷൻ അയച്ചില്ലെങ്കി ഇനി ചിലപ്പോ അവൻ വന്നില്ലെങ്കിലോ.

24 Comments

  1. നല്ല തുടക്കം.. നന്നായി തന്നെ അവതരിപ്പിച്ചു.. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. ആശംസകൾ സഹോ?

  2. Support undaayalum illelum ezhuthithudangiyaal complete akkanam bro..
    ividuthe avastha anusarich finest stories polum kure kalam kazhinjaa aalukal thirichariyunnath 😀
    pinne ithinte adutha bhagam dhairyaaytt itto.. nalla suspenseil anu nirthiyath.. all the best !

  3. നന്നായിട്ടുണ്ട് ❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് കൽബെ

  4. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.. ♥️

    1. ഖുറേഷി അബ്രഹാം

      ബാക്കി ഏഴുതാം കുറച്ചു ദിവസം ആകും

  5. തുടർന്ന് എഴുതിക്കോളൂ

    1. ഖുറേഷി അബ്രഹാം

      മ്മ്മ് ഏഴുതാം,

  6. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഖുറേഷി അബ്രഹാം

      ഇഷ്ട്പെട്ടത്തിൽ താങ്ക്സ്. മ്മ്മ് തുടരാം

  7. തുടക്കം കൊള്ളാം…?????

    1. ഖുറേഷി അബ്രഹാം

      ഇഷ്ട്പെട്ടത്തിൽ സന്തോഷം.

  8. എഴുത്ത് തുടരുക നല്ലൊരു തീം, ഗംഭീര എഴുത്തും അടുത്ത ഭാഗം വേഗമാകട്ടെ. അക്ഷരതെറ്റുകൾ ഒന്ന് ശരിയാക്കുക…
    ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      ഈ അക്ഷര തെറ്റുകളാണ് എന്റെ കുഴപ്പം, ഞാൻ എത്ര സ്രെധിച്ചാലും പിന്നേം ഉണ്ടാകും. അടുത്ത ഭാഗം നന്നാകാം

  9. വിരഹ കാമുകൻ???

    ❤️❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ,

  10. thudaruuu………

    1. ഖുറേഷി അബ്രഹാം

      മ്മ്മ് തുടരാം, സമയം പിടിക്കും

  11. ഫ്രൻഷിപ് എന്നും എന്റെ ഒരു വീക്നസ് ആയിരുന്നു…

    ഖുറേസി തുടരൂ…

    വൈറ്റിംഗ് മുജീബിന്റെ യും രാഹുലിന്റെയും കണ്ട് മുട്ടലിനായി… ??

    1. ഖുറേഷി അബ്രഹാം

      അതെല്ലങ്കിലും ഫ്രണ്ട്ഷിപ്പ് ഇഷ്ടമില്ലാത്തയാവർ ആരാ ഉള്ളെ.
      എന്തായാലും അവരുടെ കണ്ടുമുട്ടലുകൾ അടുത്ത ഭാഗത്ത് കാണാം.

  12. നന്നായിട്ടുണ്ട് ❤️

    തുടർന്ന് എഴുതുക…

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, തുടരാം

  13. M.N. കാർത്തികേയൻ

    തുടർന്നോ?

    1. ഖുറേഷി അബ്രഹാം

      മ്മ്മ് തുടരാം, പക്ഷെ കുറച്ചു താമസിക്കും.

Comments are closed.