?? യാത്രകൾ ?⛰ [ഖുറേഷി അബ്രഹാം] 60

,നാട്ടിലേക്കു നീ വന്നാലും പോയാലും എനിക് എന്താ. വരുന്നതും പോകുന്നതും നീ എന്നോട് എന്തിനാ ചോതിക്കുന്നെ. വരുകയോ പോവുകയോ എന്ത് വേണമെങ്കിലും ചെയ്തോ എന്നോട് അതൊന്നും ചോദിക്കണ്ട ആവശ്യമില്ല “. ഇത്രയും കാലം ഞാൻ കൊണ്ട് നടന്ന അവനോടുള്ള ദേഷ്യം തീർത്തത് വായിൽ വന്നതൊക്കെ പറഞ്ഞു കൊണ്ടാണ്.

“ ഹഹ ഹഹ ഹഹ…. ഞാൻ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചതാ ഹ ഹ “.
അവൻ ഞാൻ പറയുന്നത് കേട്ട് പൊട്ടി ചിരികുകയാ.

“ നിർത്തട പട്ടി നിന്റെ കൊല ചിരി. മേലാൽ ഇനി എന്റെ ഈ ഫോണിലേക്കു വിളിച്ചു പോകരുത് കേട്ടോടാ____ “. അവസാനം പച്ച മലയാളം ഞാനവന് കുറച്ചു ഓതി കൊടുത്തു. അവന്റെ ചിരിയും കൂടി കേട്ടതോടെ ആകെ കലിപ്പായി ഞാൻ.

“ എങ്കിൽ ശെരി ഞാൻ ഇനി നിന്നെ വിളിക്കുന്നില്ല. പക്ഷെ ഒരു കാര്യം നീ എനിക് ലൊക്കേഷൻ ഈ നമ്പറിൽ അയച്ചാൽ മാത്രമേ ഞാൻ നിന്നെ കാണാൻ വരിക ഉള്ളു. അതല്ല എങ്കിൽ പിന്നെ നമുക് ഇടയിൽ നോ കോൺടാക്ട്സ് “. അവൻ അതു പറയുമ്പോഴും ചിരി ആയിരുന്നു. അത് പറഞ്ഞു കഴിഞ്ഞതും അവന് ഫോൺ കട്ട് ചെയ്തു.

അവൻ ഫോൺ കട്ട് ചെയ്യുമ്പോളും ഞാൻ നല്ല കലിപ്പിൽ ആയിരുന്നു. അവൻ ഇപ്പോളാണ് എന്നെ ഒന്ന് വിളിക്കാൻ തോന്നിയത് അതും ഒമ്പത് വർഷങ്ങൾക് ശേഷം. അവന്റെ അടുത്ത കൂട്ടുകാരൻ ആയിരുന്നത്രേ ഞാൻ. സ്വന്തം കൂടപിറപ്പിനെ പോലെ സ്നേഹിച്ച എന്നോട് പോലും ഒന്നും പറയാതെ പോയതാണ് അവൻ. ഇത്രയും കാലം എവിടെ ആയിരുന്നെന്നു എന്ത് ചെയ്യുക ആണെന്നോ അറിയില്ലായിരുന്നു. എന്നിട്ട് ഇപ്പോൾ ഒരു സുപ്രഭാതത്തിൽ വിളിച്ചു പറയുകയാ എന്നെ കാണണമെന്നും ലൊകേഷൻ അയച്ചു തരണമെന്നും. അങ്ങനെ എങ്കിൽ നീ വരേണ്ട ഇത്രയും കാലമായും ഒരു കോണ്ടാക്ട് ഇല്ലാത്തത് അല്ലെ ഇനി അങ്ങോട്ടും അത് മതി. എനിക് മനസില്ല ലൊകേഷൻ അയച്ചു തരാൻ.
ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഞാൻ ദേഷ്യത്തോടെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോളാണ് പൊണ്ടാട്ടി എന്റെ തോളിൽ പിടിച്ചു കുലുക്കിയത്.

“ എന്താ ഏട്ടാ പ്രെശ്നം, ആരോടോ ചൂടാവുന്നത് കേട്ടല്ലോ “.

“ ഹേയ് അതൊന്നുമില്ല “. ഞാനവളെ ഒഴിവാക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.
“ അല്ല എന്തോ ഒരു പ്രശ്നമുണ്ട്, അല്ലെങ്കിൽ ഏട്ടൻ ഇങ്ങനെ ചൂടാവാത്തത് ആണല്ലോ “. അവൾ വീണ്ടും ചോദിച്ചു.

“ നിന്നോടല്ലേ ഒന്നും ഇല്ലാന്ന് പറഞ്ഞെ, കാര്യം പറഞ്ഞാ നിനക്കു മനസിലാവില്ലേ, എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ ഇവിടുന്ന് പോ “. ഞാൻ പറഞ്ഞത് നല്ല ഒച്ചയിലും ദേഷ്യത്തോടും കൂടി ആയിരുന്നു. അവനോടുള്ള ദേഷ്യം മൊത്തം ഞാൻ ചിന്നുവിനോട് തീർത്തു.

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം മാറി. അപ്പോൾ തന്നെ അവൾ അവിടെ നിന്നും പോയി. ആ പൊക്കിൽ അവൾ കരയുന്നുണ്ടായിരുന്നു.
ഞാൻ ഇതു വരെ ഇങ്ങനെ അവളോട് ദേഷ്യ പെട്ട്‌ സംസാരിച്ചിട്ടില്ല.

അവനോടുള്ള ദേഷ്യവും അവന്റെ മറുപടിയും എല്ലാം കൂടെ തലക്ക് പ്രഷർ കൂടി നിക്കുമ്പോളാണ് അവളുടെ ചോത്യം വന്നത്. അപ്പൊ എന്റെ കയ്യിൽ നിന്നും പോയതാണ്. കുറച്ചു നേരം എടുത്തു ദേഷ്യം ഒന്ന് കുറയാൻ. ഒന്ന് റിലാക്സ് ആകുമ്പോളാണ് അമ്മ എന്റെ അടുത്തേക് വന്നത്.

“ എന്തിനാടാ നീ അവളോട് ചൂടായെ “.

“ അമ്മേ അത്, അപ്പൊ ഞാൻ വേറെ ചിന്തയിൽ ആയിരുന്നു എന്റെ മൈന്റ് ശെരി ആല്ലാതിരിക്കുമ്പോളാണ് അവൾ വന്നത്. അപ്പോത്തെ ദേഷ്യത്തിൽ പറഞ്ഞതാ “.

24 Comments

  1. നല്ല തുടക്കം.. നന്നായി തന്നെ അവതരിപ്പിച്ചു.. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. ആശംസകൾ സഹോ?

  2. Support undaayalum illelum ezhuthithudangiyaal complete akkanam bro..
    ividuthe avastha anusarich finest stories polum kure kalam kazhinjaa aalukal thirichariyunnath 😀
    pinne ithinte adutha bhagam dhairyaaytt itto.. nalla suspenseil anu nirthiyath.. all the best !

  3. നന്നായിട്ടുണ്ട് ❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് കൽബെ

  4. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.. ♥️

    1. ഖുറേഷി അബ്രഹാം

      ബാക്കി ഏഴുതാം കുറച്ചു ദിവസം ആകും

  5. തുടർന്ന് എഴുതിക്കോളൂ

    1. ഖുറേഷി അബ്രഹാം

      മ്മ്മ് ഏഴുതാം,

  6. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഖുറേഷി അബ്രഹാം

      ഇഷ്ട്പെട്ടത്തിൽ താങ്ക്സ്. മ്മ്മ് തുടരാം

  7. തുടക്കം കൊള്ളാം…?????

    1. ഖുറേഷി അബ്രഹാം

      ഇഷ്ട്പെട്ടത്തിൽ സന്തോഷം.

  8. എഴുത്ത് തുടരുക നല്ലൊരു തീം, ഗംഭീര എഴുത്തും അടുത്ത ഭാഗം വേഗമാകട്ടെ. അക്ഷരതെറ്റുകൾ ഒന്ന് ശരിയാക്കുക…
    ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      ഈ അക്ഷര തെറ്റുകളാണ് എന്റെ കുഴപ്പം, ഞാൻ എത്ര സ്രെധിച്ചാലും പിന്നേം ഉണ്ടാകും. അടുത്ത ഭാഗം നന്നാകാം

  9. വിരഹ കാമുകൻ???

    ❤️❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ,

  10. thudaruuu………

    1. ഖുറേഷി അബ്രഹാം

      മ്മ്മ് തുടരാം, സമയം പിടിക്കും

  11. ഫ്രൻഷിപ് എന്നും എന്റെ ഒരു വീക്നസ് ആയിരുന്നു…

    ഖുറേസി തുടരൂ…

    വൈറ്റിംഗ് മുജീബിന്റെ യും രാഹുലിന്റെയും കണ്ട് മുട്ടലിനായി… ??

    1. ഖുറേഷി അബ്രഹാം

      അതെല്ലങ്കിലും ഫ്രണ്ട്ഷിപ്പ് ഇഷ്ടമില്ലാത്തയാവർ ആരാ ഉള്ളെ.
      എന്തായാലും അവരുടെ കണ്ടുമുട്ടലുകൾ അടുത്ത ഭാഗത്ത് കാണാം.

  12. നന്നായിട്ടുണ്ട് ❤️

    തുടർന്ന് എഴുതുക…

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, തുടരാം

  13. M.N. കാർത്തികേയൻ

    തുടർന്നോ?

    1. ഖുറേഷി അബ്രഹാം

      മ്മ്മ് തുടരാം, പക്ഷെ കുറച്ചു താമസിക്കും.

Comments are closed.