Vrindavanam by Jayaraj Parappanangadi
സബിതാമേഢത്തിന്റെ എഴുത്തുകളോടുള്ള പ്രിയം കാരണം ഞാൻ തന്നെയാണവരോട് സൗഹൃദം ചോദിച്ചു വാങ്ങിയത്….
വാക്കുകളില്‍ സംസ്കാരത്തനിമയും സഹോദര്യവും നിലനിർത്തിയ അവരുടെ കവിതകളും ലേഖനങ്ങളും വായനക്കാർ സഹൃദയം സ്വീകരിച്ചിരുന്നു.
ചാറ്റിങ്ങിനോടെനിയ്ക്ക് താൽപ്പര്യമില്ലെന്നും പറ്റുമ്പോള്‍ വിളിയ്ക്കണമെന്നും പറഞ്ഞൊരു സന്ദേശമയച്ചപ്പോൾ ആ നിമിഷം തന്നെ അവരെന്നെ വിളിയ്ക്കുകയുണ്ടായി…
പിന്നെ എന്റെ കഥകളും അവരുടെ കവിതകളും തമ്മിലായി ചർച്ച…
ബിസിനസ് മേനായ ഭർത്താവും അഞ്ചിൽപഠിയ്ക്കുന്നൊരു മകനുമായിരുന്നു അവരുടെ കുടുംബം…
ഏതാണ്ടൊരേക്കറോളം തോന്നിയ്ക്കുന്ന സ്ഥലത്ത് അപ്പെക്സിന്റെ പരസ്യത്തിലെ വർണ്ണമണിമാളിക കണക്കേയുള്ള അവരുടെ വസതിയും സന്തോഷത്തോടെ എനിയ്ക്ക് ചിത്രീകരിച്ചു തന്നു..
മാന്യതാബോധമുളള അവരുടെയിടപെടലുകൾ എന്നിലൊരു പാട് മാറ്റങ്ങളും നൻമയുടെ പാഠങ്ങളും തുറന്നു വച്ചു..
ഒരു കമ്പനിയിൽ സെക്ഷൻമാനേജരായി വെറും നാല് മണിക്കുർ ജോലി ചെയ്തിരുന്ന അവർക്ക് മുപ്പതിനായിരം രൂപ ശമ്പളമുണ്ടായിരന്നു…
വളരെയധികം അടുത്തിട്ടും ഞാനവരെ സബിതാമേഢം എന്നുതന്നെയായിരുന്നു വിളിച്ചിരുന്നത്…
അവരതിന് പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും
ആരുമായും ബന്ധം നിലനിർത്താൻ ചെറിയൊരകൽച്ച എപ്പൊഴും നല്ലതാണെന്ന് പലപ്പോഴായി ഞാൻ മനസിലാക്കിയിരുന്നു….
അങ്ങിനെയിരിയ്ക്കെ താന്തോന്നിയായ എന്റെ
നഗരപ്രദക്ഷിണത്തിൽ ഒരു ദിവസം അവരുടെ നാട്ടിലുമുണ്ടെന്നറിയിച്ചപ്പോള് എന്നെ ഹൃദ്യമായി വീട്ടിലേയ്ക്ക് ക്ഷണിച്ചു….
വെറും അക്ഷരപരിചയത്തിലൂടെ ഒരാളുടെ വീട്ടിലേയ്ക്ക് കയറിച്ചെല്ലുന്നതിലെ ജാള്യത മറച്ചുവച്ച് ഞാനവിടെ സുധീരനായി അഭിനയിച്ചു…
വിശാലഹൃദയനായ വിജയൻസാറിനൊപ്പം വീടും പരിസരവും ചുറ്റിക്കാണുന്നതിനിടയിൽ എന്റെ കണ്ണുകൾ സബിതാമേഢത്തെ തിരഞ്ഞു….
അതു മനസിലാക്കിയ അദ്ദേഹം എന്നെ വീടിന് പിന്നാമ്പുറത്തേയ്ക്ക് കൊണ്ടുപോയി…
അവിടെനിന്നും അൽപ്പം ദൂരേയ്ക്ക് കെെനീട്ടി സാറിങ്ങിനെ പറഞ്ഞു….
നിങ്ങളുദ്ധേശിച്ച കവി അതു തന്നെയല്ലേയെന്ന് സാക്ഷ്യപ്പെടുത്തൂ….
പച്ചപ്പുനിറഞ്ഞ പറമ്പിലൂടെ ഞാനതിവേഗം നടന്നടുത്തപ്പോൾ കണ്ടത്, കോട്ടൻ സാരിയുടുത്ത ഏതാണ്ടൊരു നാൽപ്പതുവയസ്സിന് താഴെ പ്രായം തോന്നുന്ന കമലാദാസിനെപ്പോലൊരു സ്ത്രീ നിറഞ്ഞുനിൽക്കുന്ന ആടുകൾക്ക് വെള്ളം കൊടുക്കുന്നു ….