വില്ലൻ 5 [Villan] 722

നോക്കി… അവൻ അത് നോക്കുന്നത് അവളും ആകാംഷയോടെ നോക്കി…അവൻ അവളുടെ മുഖത്തേക്ക് നോക്കി…അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു…അവൻ എന്താ ചിന്തിക്കുന്നെ എന്ന് അവൾക്ക് മനസ്സിലായില്ല…അവൾ ഒരു ചിരിയോടെ അവനെ തന്നെ നോക്കി നിന്നു…അവൻ പെട്ടെന്ന് ഉയർന്നിട്ട് അവളുടെ വിയർപ്പ് ഒലിച്ചുവന്ന നെറ്റിയിൽ ഉമ്മ കൊടുത്തു…അവന്റെ പ്രവൃത്തിയിൽ അവൾ അന്തംവിട്ടു…അവളുടെ മനസ്സിലേക്ക് എന്തൊക്കെയോ ഇരച്ചുകയറി…അവൾ അവനെ കെട്ടിപ്പിടിച്ചു തുരുതുരാ അവനെ ഉമ്മ വെച്ചു…അവൻ ചിരിച്ചു അവളുടെ പ്രവൃത്തിയിൽ..അവന്റെ ചിരി കണ്ടു അവളും…അവർ രണ്ടുപേരും ചിരിച്ചു…പരസ്പരം മുഖം നോക്കി അവർ രണ്ടുപേരും ചിരിച്ചുകൊണ്ടേയിരുന്നു…

 

“ഇമ്മച്ചീ….ഇമ്മച്ചീ…”…കുറുമ്പോടെ അവൻ വിളിച്ചുകൊണ്ടിരുന്നു…

 

പെട്ടെന്ന്….

 

അവൻ ഞെട്ടി ഉണർന്നു…അവൻ ഇരുന്ന് കിതച്ചു…ഇമ്മച്ചീ… ഇമ്മച്ചീ…ആ വാക്കുകൾ അവന്റെ ചെവിയിൽ അലയടിച്ചു…അവന്റെ ശ്വാസം ക്രമാതീതമായി ഉയർന്നു…അവൻ എണീറ്റ് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…

 

കരുത്തുറ്റ യുവാവ്…അവന്റെ ശരീരത്തിന്റെ പിന്നിൽ ഒരു ഫാൽക്കൻ പക്ഷിയുടെ ചിത്രം പച്ചകുത്തിയിട്ടുണ്ടായിരുന്നു…അതിനടിയിൽ എന്തോ എഴുതിയിട്ടുണ്ട് പക്ഷെ അത് വെളിവായില്ല…അവൻ ബാൽകണിയിലേക്ക് നടന്നു…അവന്റെ ചിന്തകൾക്ക് മുറിവേറ്റിരുന്നു… ഓർമ്മകൾ പലതും അവനിലേക്ക് ഇരച്ചെത്തി…അവന്റെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി…അവനിൽ ആകെ കോപവും പ്രതികാരവും നിറഞ്ഞുകഴിഞ്ഞു…അവനിലെ ഓരോ ഞരമ്പും തുടുത്തെണീറ്റു…

 

“ആആആആആആആആആ……”…അവൻ ദേഷ്യത്താൽ അലറിവിളിച്ചു….സകലചരാചരങ്ങളും നടുങ്ങിപ്പോയി ആ അലർച്ചയിൽ… ഓരോ നന്മശക്തികളും പേടിച്ചൊളിച്ചു…ദൈവം പോലും കിടുങ്ങിപ്പോയി… ഒരുത്തരം നല്കാനാവാതെ…..

 

●●●●●●●●●●●●●●●●●●●●●●●●

 

ഇതേസമയം….ദൂരെ മറ്റൊരിടത്ത്….

6 Comments

  1. *വിനോദ്കുമാർ G*

    അടിപൊളി പക്കാ മാസ് സ്റ്റോറി സൂപ്പർ

  2. Ishttapettu

  3. Kollam ishttapettu

    1. രഞ്ജിത്ത് ശ്രീനിവാസൻ

      Epozha next part

  4. തൃശ്ശൂർക്കാരൻ

    ??????

Comments are closed.