വില്ലൻ 5 [Villan] 722

അവൻ നാണിച്ചു ഇമ്മാന്റെ മേലേക്ക് ചാഞ്ഞു…

 

“അപ്പോയേക്കും നാണമായോ… അയ്യേ…”…കടക്കാരന്റെ ഭാര്യ പുറത്തേക്ക് വന്ന് ചോദിച്ചു…അത് കണ്ട് അവൾ ചിരിച്ചു…കടക്കാരൻ മിട്ടായി എടുത്ത് അവന് കൊടുത്തു…അവൻ തിരിഞ്ഞു കടക്കാരനേം അയാളുടെ ഭാര്യയെയും നോക്കി…അവൻ നാണിച്ചുകൊണ്ട് മിട്ടായി വാങ്ങി പിന്നെയും അവളുടെ കഴുത്തിൽ മുഖം പൂത്തി…

 

കടക്കാരന്റെ അവന്റെ തലയിൽ തലോടി…

 

“ഇങ്ങോട്ട് നോക്കേടാ..”..കടക്കാരൻ അവനോട് പറഞ്ഞു…അവൻ തിരിഞ്ഞുനോക്കി…ഒരു കുസൃതി ചിരി അവന്റെ മുഖത്ത് ഉണ്ടായിരുന്നു…അത് അവരുടെ ഒക്കെ മനസ്സ് സന്തോഷമാക്കി…

 

“വലിയ ആളാവണം ട്ടോ…വലിയ വലിയ ആൾ…മോന്റെ ഉപ്പാനെ പോലെ…”…അവന്റെ കവിളിൽ തലോടിക്കൊണ്ട്  അയാൾ പറഞ്ഞു…അവൻ ചിരിച്ചു…

 

അവൾ മിട്ടായിയുടെ പൈസ അയാൾക്ക് കൊടുത്തു…

 

“അവൻ വലിയ ആളാവോ എന്നെനിക്കറിയില്ല ഇക്കാക്ക…പക്ഷെ അവൻ നല്ല ഒരു മനുഷ്യൻ ആകും..മനസ്സിൽ നന്മ ഉള്ളവനാകും…”…അത്രയും പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു…അവർ പോകുന്നത് കടക്കാരൻ നോക്കി നിന്നു…

 

“എന്താ ഇക്ക ഇങ്ങനെ നോക്കി നിക്കുന്നെ…”..ഭാര്യ അയാളോട് ചോദിച്ചു…

 

“പെണ്ണിനെ സഹനത്തിന്റെയും ക്ഷമയുടെയും പ്രതീകമായാണ് നമ്മൾ എല്ലാവരും കണ്ടുപോന്നിട്ടുള്ളത്….എന്നെങ്കിലും ഒരിക്കൽ ഒരാൾ ഒരു പെണ്ണിനെ അഭിമാനത്തിന്റെയും ചങ്കൂറ്റത്തിന്റെയും പ്രതീകമായി കാണിക്കാൻ പറയുക ആണെങ്കിൽ അന്ന് എന്റെ കൈ ദാ ആ പോകുന്നവളുടെ നേരെയെ ചൂണ്ടൂ… പെണ്ണ് എന്ന രണ്ട് വാക്കിന്റെ അർഥം പടച്ചോൻ ഏതെങ്കിലും പെണ്ണിനെ സൃഷ്ടിച്ചപ്പോൾ മുഴുവനായി കൊടുത്തിട്ടുണ്ടെങ്കിൽ അവളെ സൃഷ്ടിച്ചപ്പോൾ ആകും…”…കടക്കാരൻ അവളുടെ നേരെ കൈ ചൂണ്ടി…

 

ഒരു സഞ്ചിയും കയ്യിൽ പിടിച്ചു ഒക്കത്ത് തന്റെ പൊന്നോമനയെയും ഇരുത്തി അവൾ നടന്നു…ആ മൺപാതയിലൂടെ…അവൾ അവനെ നോക്കി…മിട്ടായി കിട്ടിയതിന്റെ സന്തോഷം അവന്റെ മുഖത്ത് ഉണ്ടായിരുന്നു…അവൻ അവളുടെ മുഖത്തുനോക്കി ചിരിച്ചു…അവളുടെ ക്ഷീണമൊക്കെ ഇല്ലാതായി ആ ചിരിയിൽ…അവനെ കെട്ടിപിടിച്ചു അവന്റെ കവിളിൽ തന്റെ മുഖം ചേർത്തു അവൾ…അവൻ ഇക്കിളികൊണ്ട് ഇളകി ചിരിച്ചു…അവളും ഒപ്പം ചിരിച്ചു…കുറച്ചുകഴിഞ്ഞു അവൾ അവന്റെ മുഖത്തുനിന്ന് മാറി..അവൻ അവളെ നോക്കി..അവളുടെ നെറ്റിയിൽ നിന്ന് ഒലിച്ചുവന്ന ഒരു വിയർപ്പുതുള്ളി അവൻ തന്റെ കുഞ്ഞുവിരലുകൾ കൊണ്ട് തോണ്ടി എടുത്തു…എന്നിട്ട് അതിൽ

6 Comments

  1. *വിനോദ്കുമാർ G*

    അടിപൊളി പക്കാ മാസ് സ്റ്റോറി സൂപ്പർ

  2. Ishttapettu

  3. Kollam ishttapettu

    1. രഞ്ജിത്ത് ശ്രീനിവാസൻ

      Epozha next part

  4. തൃശ്ശൂർക്കാരൻ

    ??????

Comments are closed.