വില്ലൻ 5 [Villan] 722

എന്ന് മനസ്സിലായപ്പോൾ അവൾ തിരഞ്ഞു ബൈക്കിന്മേലേക്ക് നോക്കി…പഴയ ഒരു വിന്റേജ് മോഡൽ ബുള്ളറ്റ് ആയിരുന്നു അത്…അവൾ അതിന്മേൽ ഇരിക്കുന്ന ആളുടെ അടുത്തേക്ക് നോക്കി…വെളുത്ത് നല്ല കട്ട താടിയും വെച്ച് നല്ല മുടിയുള്ള ഒരാളായിരുന്നു ബൈക്കിന്മേൽ…അയാൾ അവളെ തന്നെ നോക്കി നിന്നു…അവളും അവനെ നോക്കി…വളരെ സുന്ദരനായിരുന്നു അവൻ…നല്ല ചൊറുക്കുള്ള മുഖം…നെറ്റിയിന്മേൽ വീണു കിടന്ന മുടിയിഴകൾ അവന്റെ സൗന്ദര്യം വർധിപ്പിച്ചു…അവന്റെ പുരികത്തിന്റെ ഇടത്തെ സൈഡിൽ ചെറിയ ഒരു പാട് ഉണ്ടായിരുന്നു പക്ഷെ അത് വരെ അവന്റെ ഭംഗിക്ക് മാറ്റേകിയതെ ഒള്ളു…അവൾ അവന്റെ കണ്ണിൽ നോക്കി…ഒരു നീലയും ഇളംപച്ചയും കറുപ്പും കൂടിയ കണ്ണ്…അവന്റെ നോട്ടത്തിന് കാന്തിക ശക്തി ഉണ്ടോ എന്ന് അവൾക്ക് തോന്നി…അവൾ അവനെ തന്നെ നോക്കിനിന്നു…

 

അവൾ അവനെ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു…അവൻ അവളെ വിരലുകൊണ്ട് ഉച്ചയുണ്ടാക്കി വിളിച്ചു…അവൾ സ്വബോധത്തിലേക്ക് വന്നു…ഷാഹി തിരിഞ്ഞു അനുവിനെയും ഗായുവിനെയും നോക്കി…അവൾ വീണ്ടും തിരിഞ്ഞു നോക്കി…

 

“തനിക്ക് എന്താ കണ്ണുകണ്ടൂടെ…”…തെറ്റ് തന്റെ ഭാഗത്ത് ആണെന്ന് അവൾക്ക് ഉത്തമബോധ്യം ഉണ്ടായിട്ടും അവളുടെ കുറുമ്പ് ആണ് അവിടെ കൂടുതൽ പ്രവർത്തിച്ചത്…അവളുടെ കൂട്ടുകാരികളും അവളുടെ ചോദ്യം കേട്ട് അന്തം വിട്ടുനിന്നു… അവൻ പക്ഷെ ഒരു മാറ്റവും ഇല്ലാതെ അവളെ നോക്കി നിന്നു…

 

“തനിക്ക് ആരാ ലൈസൻസ് തന്നത്..കണ്ണ് കാണാതെ ആണോ വണ്ടി ഓടിക്കുന്നെ…എന്റെ ശരീരത്തിൽ നിന്റെ ഈ പാട്ട വണ്ടി തട്ടാഞ്ഞത് നിന്റെ ഭാഗ്യം…”…അവൾ തുടർന്നു…അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി…

 

“എന്റെ വീട്ടുകാർ വന്ന് നിന്നെ കേറി മേഞ്ഞേനെ…പിന്നെ മോന് ആംബുലൻസിൽ വരേണ്ടി വന്നേനെ…”…എന്ന് പറഞ്ഞു അവൾ കൂട്ടുകാരികളെയും കൂട്ടി മുന്നോട്ട് നടന്നു…അവൻ അപ്പോളും അവളെ തന്നെ നോക്കി നിന്നു…സമർ ആയിരുന്നു അത്…

 

“നിനക്ക് ഞാൻ തരാമെടി കുഞ്ചുണ്ണൂലി…”…അവൻ സ്വയം മനസിൽ പറഞ്ഞു…

 

“നീ എന്തിനാ അവനോട് ചൂടാകാൻ പോയത്…”…അനു ഷാഹിയോട് ചോദിച്ചു..

 

“ചുമ്മാ…ഒരു രസം…”…അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…അത് പറഞ്ഞപ്പോൾ അവളുടെ ഭാവം കണ്ട് അവർ രണ്ടുപേരും ചിരിച്ചു…

 

“എന്നാലും നീ ചൂടാവേണ്ടി ഇല്ലായിരുന്നു…തെറ്റ് നമ്മുടെ ഭാഗത്ത് ആയിരുന്നു…പോരാത്തതിന് നല്ല ചൊറുക്കുള്ള ചെക്കനും…”..ഗായത്രി പറഞ്ഞു…

6 Comments

  1. *വിനോദ്കുമാർ G*

    അടിപൊളി പക്കാ മാസ് സ്റ്റോറി സൂപ്പർ

  2. Ishttapettu

  3. Kollam ishttapettu

    1. രഞ്ജിത്ത് ശ്രീനിവാസൻ

      Epozha next part

  4. തൃശ്ശൂർക്കാരൻ

    ??????

Comments are closed.