“യുദ്ധം അല്ലാ… വേട്ട എന്ന് പറയുന്നതാകും ശെരി…”…മൂന്നാമൻ രണ്ടാമനെ തിരുത്തി…രണ്ടാമൻ ചോദ്യഭാവത്തിൽ മൂന്നാമനെ നോക്കി…
“യുദ്ധത്തിൽ തിരഞ്ഞെടുത്തു കൊല്ലുന്ന പതിവില്ല…എതിരുനിൽക്കുന്നവർ ഓരോരുത്തരുടെയും തല കൊയ്യാനുള്ളതാണ്…പക്ഷെ ഇവിടെ അവൻ ഓരോരുത്തരെയും തിരഞ്ഞെടുത്ത് ഫിൽറ്റർ ചെയ്താണ് കൊല്ലുന്നത്…”…മൂന്നാമൻ അമർഷത്തോടെ തുടർന്നു…
“ഇത് യുദ്ധം അല്ലാ…അവന്റെ വേട്ടയാണ്…അല്ലെങ്കി ഇവനെ കണ്മുന്നിൽ കിട്ടിയിട്ടും അവൻ ഒഴിവാക്കിയത് എന്തിനാണ്…”…അജയനെ ചൂണ്ടിക്കൊണ്ട് മൂന്നാമൻ പറഞ്ഞു…
“ഇത് വേട്ടയാണ്…സമർ അലി ഖുറേഷിയുടെ മരണവേട്ട…വേട്ടയിൽ അവൻ അഗ്രഗണ്യനാണ്… അതുകൊണ്ട് അവന്റെ കത്തിയുടെ മുന്നിൽ ചെന്ന് പെടേണ്ട എന്ന് അറിയിച്ചോ അറിയിക്കേണ്ടവരെ എല്ലാം…”…മൂന്നാമൻ അജയന് നിർദ്ദേശം നൽകി…
“അവൻ അങ്ങനെ കൊല്ലാനായി തുനിഞ്ഞിറങ്ങിയിട്ടുണ്ടെങ്കിൽ ചിലപ്പോ ദൈവം പോലും നമ്മുടെ കൂടെയുണ്ടെങ്കിലും മതിയാകാതെ വരും…”..അജയൻ പറഞ്ഞു…അവർ അതിനെ എതിർത്ത് ഒന്നും പറഞ്ഞില്ല…അവരിൽ എല്ലാവരിലും പേടി നിറഞ്ഞുനിൽക്കുകയായിരുന്നു…അവരിലെ ആ പേടിയുടെ പുതിയ നാമം…
സമർ അലി ഖുറേഷി☠️?☠️
■■■■■■■■■■■■■■■
ഷാഹിയും ഗായത്രിയും അനുവും രാവിലെ കോളേജിലേക്ക് കവാടത്തിൽ നിന്നും നടക്കുകയായിരുന്നു…ഓരോ സൊറകൾ പറഞ്ഞുചിരിച്ചു അവർ മുന്നോട്ട് നീങ്ങി…റോഡിന് സൈഡിൽ ഉള്ള കോൺക്രീറ്റ് റോഡിലൂടെ ആയിരുന്നു അവരുടെ നടത്തം…ഓരോ തമാശകളിൽ മുഴുകി അവർ മുന്നോട്ട് നടന്നു…പെട്ടെന്ന് അവർ മൂന്നുപേരും റോഡിലേക്ക് കടന്നു…ഷാഹിയായിരുന്നു റോഡിൻറെ സൈഡിൽ…അവർ റോഡിലേക്ക് ഇറങ്ങിയതും ഒരു ബൈക്ക് ബ്രേക്കും പിടിച്ചു ഷാഹിയുടെ മുന്നിൽ ഞരങ്ങി നിന്നതും ഒരുമിച്ചായിരുന്നു…അവർ മൂന്നുപേരും പേടിച്ചു…ഷാഹി പേടിച്ച് തല താഴ്ത്തി…ഒന്നും പറ്റിയില്ല
??
അടിപൊളി പക്കാ മാസ് സ്റ്റോറി സൂപ്പർ
Ishttapettu
Kollam ishttapettu
Epozha next part
??????