വില്ലൻ 5 [Villan] 722

അഴിച്ചെടുക്കുമ്പോൾ പോലും ഒരിറ്റ് ജീവൻ ഇക്കാന്റെ നെഞ്ചിൽ കുടുങ്ങികിടക്കുന്നുണ്ടായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്…ഇക്കാനെ കൊടൂരമായി ആണ് കൊന്നത്…മരണത്തിന്റെ എല്ലാ വേദനയും അറിയിച്ചിട്ടാണ് എന്റെ ഇക്കാനെ മരണം പുൽകിയതെന്ന്…”….അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…

 

“മോളെ…എങ്ങനെയാണ് മരണം സംഭവിച്ചത്…അതായത് കൊലപാതകരീതി..മോൾക്ക് ബുദ്ധിമുട്ടാകില്ലെങ്കി പറയാമോ…..”…രണ്ടാമൻ ചോദിച്ചു…

 

“പറയാം…കത്തികൊണ്ടാണ് കൊന്നത്…കത്തികൊണ്ട് ഹൃദയത്തിന്റെ ഒരു സൈഡിൽ ചെറിയ ഒരു പോറൽ ഉണ്ടാക്കിയിട്ട് എന്നിട്ട് അതിലൂടെ ഇഞ്ചിഞ്ചായി രക്തം ഊറ്റിയെടുത്ത്…”…അവൾ കരഞ്ഞുകൊണ്ട് മുഴുമിച്ചു…

 

“പിന്നൊന്നുകൂടി പറഞ്ഞു…”…അവൾ തുടർന്നു…

 

“എന്ത്…”…രണ്ടാമൻ ചോദിച്ചു…

 

“കൊല്ലപ്പെട്ടവനെ കുറിച്ചല്ല…കൊന്നവനെക്കുറിച്ച്….”..അവൾ പറഞ്ഞു…

 

“എന്താ പറഞ്ഞത്…”..മൂന്നാമൻ പെട്ടെന്ന് ചോദിച്ചു…

 

“കൊലപാതകി…അവൻ ഒരു സാധാരണ മനുഷ്യൻ അല്ലാ…അവൻ ഒരു പോർവീരനാണ്…അവനെ കീഴ്പ്പെടുത്തുക അസാധ്യം…പക്ഷെ….”…അവൾ പറഞ്ഞുനിർത്തി..

 

“എന്താ മോളേ…”…മൂന്നാമൻ ചോദിച്ചു…

 

“എനിക്കവന്റെ മരണം കാണണം…”…അവൾ വാശിയോടെ പറഞ്ഞു…

 

“കാണിച്ചുതന്നിരിക്കും…”…എന്നുംപറഞ്ഞ് മൂന്നാമൻ ഫോൺ കട്ട് ചെയ്തു…അവരിൽ ഒരു നിശബ്ദത പടർന്നു…അസീസിനുംകൂടി വന്ന ഗതിയിൽ അവർ ശെരിക്കും ഭയന്നു…കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം…

 

“അപ്പോൾ അവൻ യുദ്ധം തുടങ്ങി…”…രണ്ടാമൻ പറഞ്ഞു…അവർ അവനെ നോക്കി…

6 Comments

  1. *വിനോദ്കുമാർ G*

    അടിപൊളി പക്കാ മാസ് സ്റ്റോറി സൂപ്പർ

  2. Ishttapettu

  3. Kollam ishttapettu

    1. രഞ്ജിത്ത് ശ്രീനിവാസൻ

      Epozha next part

  4. തൃശ്ശൂർക്കാരൻ

    ??????

Comments are closed.