അവൾ ഇച്ചിരി പുച്ഛത്തോടെ തന്നെ അയ്യാളെ നോക്കി പറഞ്ഞു .
“മോളെ ഇവിടെ കേന്ദ്രമന്ത്രി വരെ വന്നിട്ട് അരമണിക്കൂർ കാത്തു നിന്ന അകത്തു കയറിയത് അപ്പോൾ ആണ് മോളുടെ ഒരു mla.
മോൾ സമയം മെനക്കെടുതാതെ പോകാൻ നോക്ക്. “
ഇതൊക്കെ കേട്ടപ്പോൾ തന്നെ കുമാറിന്റെ ചിരിച്ചു പോയിരുന്നു.
“എന്തൊക്കെ ആയിരുന്നു..” അവൻ തന്റെ ശൈലിയിൽ തന്നെ രമ്യയെ കൊട്ടി.
കുമാറിന്റെത് അല്ലാത്ത മറ്റൊരു ചിരികൂടി കേട്ടപ്പോൾ ആണ് രമ്യ തിരിഞ്ഞു നോക്കിയത്.
നേരത്തെ തന്നെ നോക്കി ചിരിച്ച ഞരമ്പ് പയ്യൻ കൂടി തന്നെ കളിയാക്കിയത് കണ്ടപ്പോൾ അവളുടെ സകല നിയന്ത്രണവും വിട്ടിരുന്നു.
പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ട് ആ പയ്യൻ ഗേറ്റ്ന്റെ അടുത്തേക്ക് പോയി അവനെ കണ്ടതും സെക്യൂരിറ്റി ഗേറ്റ് തുറന്ന് അവനെ ഉള്ളിലേക്ക് പറഞ്ഞു വിട്ടു. ഗേറ്റ് അപ്പോൾ തന്നെ അടക്കുകയും ചെയ്തു
“അതു എന്ത് കോത്തയത്തിലെ ഏർപ്പാട് ആണ് ചേട്ടാ ഇപ്പോൾ ചേട്ടന് അപ്പോയ്ന്റ്മെന്റ്ഉം വേണ്ട പരിശോധനയും ഇല്ല…. ”
അവൾ തന്റെ മുടി മാടി ഒതുക്കി കൊണ്ട് പറഞ്ഞു.
അപ്പോൾ സെക്യൂരിറ്റി അവളുടെ മുഖത്ത് നോക്കി ഒരു ചിരി ചിരിച്ചു
“ടോ നിങ്ങൾ അന്വേഷിച്ചു വന്ന ആൾ ആണ് അതു.
വിഷ്ണു സാർ… “
“ദൈവമേ.., ”
രമ്യ തന്റെ തലയിൽ കൈവച്ചു.
“അപ്പോൾ താൻ ഇത്രേം നേരം പറഞ്ഞതൊക്കെ സാർ കേട്ടോ???.
അപ്പൊ ഇന്റർവ്യൂ ന്റെ കാര്യം ഗുദ ഹവ്വ… “
അപ്പോളും കുമാറിന്റെ മുഖത്ത് ഞെട്ടൽ മാറിയിരുന്നില്ല.
“നിന്നെ പറഞ്ഞിട്ടും കാര്യമില്ല, ഞാനും എക്ഷ്പെക്ട് ചെയ്തത് ഒരു 60 വയസ്സ് ആണ്. ഹീ ഈസ് ടൂ യങ്….,, എന്തായാലും ഇന്റർവ്യൂ നടക്കാൻ പോണില്ല. നമ്മൾക്ക് നടക്കാം…., ”
അവർ രണ്ടുപേരും അങ്ങനെ നടക്കാൻ തുടങ്ങുമ്പോൾ ആണ് ഒരു പിൻ വിളി
“മോളെ സാർ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു “
സെക്യൂരിറ്റിയുടെ ആ വാക്കുകൾ രമ്യയെ വല്ലാതെ ചിന്ത കുഴപ്പത്തിൽ ആക്കിയിരുന്നു.
“എന്തിനുള്ള പുറപ്പാട് ആണോ എന്തോ ചീത്ത പറയാൻ ആണെങ്കിൽ…. ഓർക്കാൻ കൂടി വയ്യ… “
അവൾ പതിയെ ഗേറ്റ് തുറന്ന് നടന്നു.
മുറ്റത് തന്നെ ഇരിപ്പുണ്ട്.
ആവൾ പതിയെ അവന്റെ അടുത്തേക്ക് നടന്നു.
അവന്റെ മുന്നിൽ എത്തിയതും രമ്യയുടെ കാലുകൾ വിറയൽ തുടങ്ങിയോ..
“സാർ സോറി… ”
രമ്യ പതിയെ വിക്കി വിക്കി പറഞ്ഞോപ്പിച്ചു
വിഷ്ണു പതിയെ അവളുടെ മുഖത്തേക്ക് നോക്കി.
“എന്തിനു… ഇതു താൻ മാത്രം അല്ല ഒരുപാട് പേർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഈ തിക്കും തിരക്കും എന്നെ വല്ലാതെ മടുപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തി എടൊ അതോണ്ട് ആണ് ഇങ്ങനെ ഒക്കെ. അല്ലാതെ ജാഡ ആയിട്ട് ഒന്നുമല്ല…
”
രമ്യക്ക് തന്റെ വാക്ക്കളോട് തന്നെ പുച്ഛം തോന്നി.
കൊള്ളാം ബ്രോ നല്ല തുടക്കം.
അടുത്ത ഭാഗങ്ങൾ പെട്ടന്ന് തരണേ …
Submitted
♥
?
പടവീടൻ .. തുടക്കം നന്നായി … ബാക്കി കൂടി വായിക്കണ്ടേ ഒരു എയിം കിട്ടാൻ
waiting for next part. lots of hearts
?
Kollam nalla thudakkam
?
?. മത്സരക്കാര് ആരും വന്നിലേ?
തിരക്കില്‍ ആണെന്ന് തോന്നുന്നു ?