വിധു 1 [പടവീടൻ] 111


വിധു ?1

Author : പടവീടൻ

 

(വായനക്കാരെ ഇതു എന്റെ ആദ്യത്തെ കഥ ആണ്. അപ്പോൾ അതിന്റെതായ തെറ്റുകൾ സ്വാഭാവികം ക്ഷമിക്കണം. നല്ലൊരു പ്രണയകഥ തന്നെ നിങ്ങൾക്ക് തരാൻ പറ്റും എന്നാണ് വിചാരിക്കുന്നത്. പ്രണയം മാത്രം. പിന്നെ ചിലരോട് എന്നും നന്ദി മാത്രം കട്ടകലിപ്പൻ(ആദ്യമായി ഒരു കഥ വായിച്ചു കരയിപ്പിച്ച “മനപ്പൂർവമല്ലാതെ “), പ്രൊഫസർബ്രോ, akh(ഡൈഹാർഡ് ഫാൻ ഓഫ് താഴ്‌വരത്തിലെ “പനിനീർ പൂവ് “),arrow(?), ne-na(“ആരോഹി ?”),  പിന്നെ ഒടിയൻ (“തുടക്കക്കാരന്റെ കഥ “)., (മഴതുള്ളികിലുക്കം. ), നന്ദൻ ?.കാരണം ഇവരും ഈ കഥകളും ആണ് എന്നെ ഇതു എഴുതാൻ പ്രേരിപ്പിക്കുന്നത്… ?.

?കലാലയം….. അവിടെ നിന്നെ ഓർക്കാത്ത വാകയോ പിച്ചിയോ കാണില്ല . പൂക്കളും തളിർകളും ഉണ്ടാവില്ല. എങ്കിലും  എവിടെയോ വാടി കൊഴിഞ്ഞു പോകാനുള്ള പനിനീർ പുഷ്പം പോൽ  ആ കാലം ഞെട്ട് അറ്റു വീഴും…..?

ഹൂഗ്ലി നദി അന്നും ശാന്തമായി മുന്നോട്ട് ഒഴുകികൊണ്ടിരുന്നു.

“ടാ  ഇതാണ് ഇത്തവണ  കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ വിധു എഴുതിയ വിഷ്ണു സാറിന്റെ വീട്.. “

“അയിന് ?? “

“എന്തായാലും റിപ്പോർട്ട്‌ ചെയ്യാൻ വന്ന സംഭവം ഒന്നും കവർ ചെയ്യാൻ പറ്റിയില്ല എന്നാൽ പിന്നെ എഡിറ്റർന്റെ വായിൽ നിന്നും കേൾക്കുന്നതിനെക്കാൾ നല്ലത് എന്തേലും എടുത്തു മൂപ്പരുടെ അണ്ണാക്കിൽ തിരുകിവയ്ക്കുന്നത് അല്ലേ ”
രമ്യ എന്തോ ഓർത്തപോലെ കുമാറിനോട്‌ പറഞ്ഞു.

“അതിനു ഇത്രേം വല്യൊരു എഴുത്തുക്കാരനെ കാണാൻ നിന്റെ കൈയ്യിൽ അപ്പോയ്ന്റ്മെന്റ് ഉണ്ടോ അറ്റ്ലീസ്റ്റ് ചോദ്യം ചോദിക്കാൻ എങ്കിലും നീ മൂപ്പരുടെ പുസ്തകം വായിച്ചിട്ടുണ്ടോ ????.. “

“അതൊക്കെ വായിച്ചിട്ടുണ്ട് മൈ@#….., പക്ഷെ അപ്പോയ്ന്റ്മെന്റ് അതൊരു പ്രോബ്ലം ആണ് .
എന്തായാലും ആ സെക്യൂരിറ്റി ചേട്ടനോട് ഒന്ന് മുട്ടി നോക്കാം….. “

“ന്നാ വാ ”
കുമാർ ഒട്ടും താല്പര്യം ഇല്ലാത്ത പോലെ  രമ്യയുടെ ഒപ്പം നടന്നു.
കുറച്ചകലെ ഒരു ചായക്കടയിൽ നിന്നും ഒരു യുവാവ് തന്നെ നോക്കി ചിരിക്കുന്നത്  രമ്യ കാണുന്നുണ്ടായിരുന്നു. ഏതോ ഞരമ്പ് പയ്യൻസ് ആകും എന്നു കരുതി രമ്യ മൈൻഡ് ചെയ്യാതെ നേരെ ഗേറ്റ്ന്റെ അടുത്തേക്ക് നടന്നു.

“ചേട്ടാ വിഷ്ണു സാർ അകത്തുണ്ടോ… ”
അവൾ സെക്യൂരിറ്റിയോടെ ചോദിച്ചു.

“ഇല്ല സാർ പുറത്തേക്ക് പോയതാ, കാണാൻ ആണെങ്കിൽ അപ്പോയ്ന്റ്മെന്റ് മസ്റ്റ് ആണ് അല്ലാത്തവരെ ഉള്ളിലേക്ക് കടത്തി വിടണ്ട എന്നാണ് ഓഡർ “

“ചേട്ടാ ഞങ്ങൾ ന്യൂസ്‌  ഓഫ് ഇന്ത്യയുടെ ലേഖകർ ആണ്..”
രമ്യ അൽപ്പം അഹങ്കാരത്തോടെ തന്നെ തന്റെ ഐഡികാർഡ് ഉയർത്തി കാട്ടി സെക്യൂരിറ്റിയോടെ പറഞ്ഞു.

“ആരായാലും ശെരി..അപ്പോയ്ന്റ്മെന്റ് ഉണ്ടെങ്കിൽ കയറാം ഇല്ലെങ്കിൽ പുറത്ത് നിലക്കാമ് “

സെക്യൂരിറ്റിയുടെ ആ ഒരു നിലപാട് രമ്യയുടെ അഹങ്കാരതിന് ഏറ്റ വലിയൊരു അടി ആയിരുന്നു.

“ആഹാ അങ്ങനെ ആയോ ഇവിടത്തെ MLA എന്റെ അങ്കിൾ ആണ് ഒരൊറ്റ ഫോൺ കാൾ മതി അപ്പോയ്ന്റ്മെന്റ് കിട്ടാൻ.., അല്ലെങ്കിൽ തന്നെ ഒരു കഥ കേറി ക്ലിക്ക് ആയപ്പോൾ തന്നെ ഇത്രേം ജാഡ കാണിക്കാൻ ഇയാൾ ആരാ..  “

Updated: April 6, 2021 — 8:45 pm

10 Comments

  1. കൊള്ളാം ബ്രോ നല്ല തുടക്കം.
    അടുത്ത ഭാഗങ്ങൾ പെട്ടന്ന് തരണേ …

    1. പടവീടൻ

      Submitted

  2. നിധീഷ്

    1. പടവീടൻ

      ?

  3. ഏക - ദന്തി

    പടവീടൻ .. തുടക്കം നന്നായി … ബാക്കി കൂടി വായിക്കണ്ടേ ഒരു എയിം കിട്ടാൻ

    waiting for next part. lots of hearts

    1. പടവീടൻ

      ?

  4. Kollam nalla thudakkam

    1. പടവീടൻ

      ?

  5. സൂര്യൻ

    ?. മത്സരക്കാര് ആരും വന്നിലേ?

    1. തിരക്കില്‍ ആണെന്ന് തോന്നുന്നു ?

Comments are closed.