വിടരും മുന്നെ
Vidarum Munne | Author : Shana
പത്തിൽ പഠിക്കുന്ന പെൺകുട്ടി മണ്ണെണ്ണ കുടിച്ചിട്ട് തല വഴി ഒഴിച്ച് സ്വയം എരിഞ്ഞു , അവളുടെ വയറ്റിൽ മൂന്ന് മാസം പ്രായമായ കുരുന്ന് ജീവനുണ്ടായിരുന്നു , കാരണക്കാരൻ അയൽവാസിയായ രണ്ട് പെൺമക്കളുടെ അച്ഛൻ . കേട്ടപ്പോൾ തന്നെ നെഞ്ചിലൊരു വീർപ്പുമുട്ടൽ , സൂസൻ അവളുടെ കഥ പറയാൻ തുടങ്ങി .
അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന ഒരു കൊച്ചു വീട് , അതും പുറംപോക്ക് ഭൂമിയിൽ . അച്ഛൻ ശരീരം തളർന്ന് കിടപ്പിലാണ് , അമ്മ പല വീടുകൾ കയറിയിറങ്ങി അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശിൽ നിന്നു വേണം എല്ലാ ചെലവും നടക്കാൻ . ഇവൾ പത്തിലും അനിയത്തി ആറിലും പഠിക്കുന്നു , കാശിനു ബുദ്ധിമുട്ടാണങ്കിലും എല്ലാം സാധിച്ചു കൊടുക്കാൻ ആ അമ്മ ശ്രമിച്ചു , മക്കളെ അത്രമേൽ വിശ്വാസമായിരുന്നു അവർക്ക് പക്ഷേ അത് ഇങ്ങനൊരവസ്ഥയിൽ എത്തപ്പെടുമെന്ന് അവർ കരുതിയില്ല .
ഹിമ അതായിരുന്നു അവളുടെ പേര് , പേരുപോലെ തന്നെ ഒരു കുഞ്ഞു സുന്ദരി , അനിയത്തി ശ്യാമ .രണ്ടു പേരും പഠിക്കാൻ മിടുക്കികൾ ആയിരുന്നു , എല്ലാ കലാ പരുപാടിക്കും മുന്നിൽ , കാശിന്റെ ഒരൊറ്റ കുറവു മാത്രം . ഹിമ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ചേട്ടനുമായി അടുക്കുന്നത് ഹരീന്ദ്രൻ എന്ന ഹരി .പുറമേ മാന്യനായ അയാളെ കുറിച്ച് എല്ലാർക്കും നല്ല അഭിപ്രായമാണ് ,അയാളുടെ അച്ഛൻ നല്ലൊരു സാമൂഹിക പ്രവർത്തകനായിരുന്നു . അച്ഛന്റെ കാലം കഴിഞ്ഞപ്പോൾ മകൻ ആ സ്ഥാനം ഏറ്റെടുത്തു അച്ഛനെപ്പോലെ തന്നെ മകനും എല്ലാവരുടെയും പ്രീയപ്പെട്ടതായി മാറി . ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബമായിരുന്നു അയാളുടേത് . ഹരിയുമായുള്ള സൗഹൃദം എപ്പഴോ പ്രണയമായി വളർന്നു പക്ഷേ ആരും അറിഞ്ഞില്ലന്ന് മാത്രം , പ്രായത്തിൽ തന്നെ അന്തരമുണ്ടല്ലോ പിന്നെ പല പകൽ മാന്യൻമാരും പ്രത്യക്ഷത്തിൽ വളരെ നല്ല സ്വഭാവമായിരിക്കും . എട്ടിലും ഒൻപതിലും പത്തിലുമായി ആ പ്രണയം വളർന്നപ്പോൾ ഇടക്കെപ്പോഴോ പ്രണയത്തിന്റെ ഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചു . പക്ഷേ ആരും അറിഞ്ഞില്ലെന്ന് മാത്രം , ചേച്ചിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്യാമക്ക് പെട്ടന്ന് മനസിലായി അവളത് അമ്മയോടും പറഞ്ഞു , പക്ഷേ മകളെ അന്ധമായി വിശ്വസിച്ച ആ അമ്മ അതു കാര്യമാക്കിയില്ല . എവിടെയോ ഒരു വീഴ്ച പറ്റിയപ്പോൾ ഹിമയുടെ ഉദരത്തിൽ ഒരു കുഞ്ഞു മെട്ടിട്ടു , അതറിഞ്ഞ നിമിഷം അവൾ ഹരിയെ വിളിച്ചു . അവിടം മുതലാണ് താൻ വഞ്ചിക്കപെട്ടു എന്നുള്ള കാര്യം ഹിമ അറിയുന്നതു തന്നെ .
വിടരും munne- ഇന്നിൻ്റെ നേർ കാഴ്ച ആണെടോ. വളരെ നന്നായിട്ടുണ്ട്. ❤️❤️❤️
നിറഞ്ഞ സ്നേഹം കൂട്ടെ ♥️♥️
ഇന്നത്തെ സമൂഹത്തിലെ ചില നേർക്കാഴ്ചകൾ കുറഞ്ഞ വാക്കുകളിൽ വ്യക്തമാക്കി.. കുട്ടികളുടെ മാനസികമായ വളർച്ചയിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്..കുട്ടികളുടെ ആദ്യത്തെ ഗുരുക്കന്മാർ അവർ തന്നെയാണ്..ഇനിയും മികച്ച ആശയങ്ങളുമായി വരിക.. ആശംസകൾ പ്രിയ ഷാന?
പെരുത്തിഷ്ടം കൂട്ടെ ??
സാമൂഹ്യ പ്രതിബദ്ധതയുള്ള മനോഹരമായ സൃഷ്ടി
നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
പ്രണയ കഥകൾ ആണ് ഇഷ്ടം എങ്കിലും ഇതുപോലെ വായനക്കാർക്ക് ഒരു മെസ്സേജ് കൊടുക്കുന്ന കഥകളോട് ഒരു പ്രത്യേക ഇഷ്ടമാണ്♥️
ഒരുപാട് ഇഷ്ടമായി..ഇതുപോലെ മറ്റു കഥകൾ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❣️
മെസ്സേജ് കൊടുക്കുന്നതിനെക്കാൾ ഉപരി കേട്ടതും അറിഞ്ഞതുമായ അനുഭവങ്ങളെ എഴുതാൻ തോന്നി.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം??
നമ്മുടെ കുട്ടികൾ ഇപ്പോൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്റർനെറ്റും, സിനിമയും കാണുന്നുണ്ട്… ലൈംഗികതയുള്ള രംഗങ്ങൾ അവർ അവിടെ കണ്ടെന്നിരിക്കും, വീട്ടിൽ മാതാപിതാക്കൾ തമ്മിൽ ചേർന്നിടപഴകുന്നതും അവർ കണ്ടേക്കാം… ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും, അങ്ങനെ കുട്ടികൾ കാണുന്ന സാഹചര്യമുണ്ടായാൽ അതൊരു വലിയ പ്രശ്നമായെടുക്കേണ്ടതില്ല….. സ്നേഹമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും സ്വാഭാവികവും ആരോഗ്യകരവുമാണെന്ന സന്ദേശമാണ് അവർക്ക് കൊടുക്കേണ്ടത്…. അതവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്…..!!
സമകാലിക പ്രസക്തിയുള്ള വിഷയത്തെ വളരെ മനോഹരമായി അവതരിപ്പിച്ചു…..
ചെറിയ ചുറ്റുപാടിൽ കഴിയുന്ന മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സ്വകാര്യ നിമിഷങ്ങളിൽ ഒരുപാടൊന്നും ഒഴിവാക്കാൻ പറ്റിയെന്നു വരില്ല… പക്ഷേ തെറ്റായ ചിന്തകളിൽ നിന്നും നേർവഴിയിലേക്ക് നയിക്കാൻ എല്ലാ മാതാപിതാക്കൾക്കും കഴിയേണ്ടിയിരിക്കുന്നു… വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം…. ❤️❤️
ഒരുപാട് പെൺകുട്ടികൾ ഇതുപോലെ ചതിക്ക പെട്ടിരിക്കുന്നു…
മക്കളുടെ മേൽ അമിതമായ വിശ്വാസം അരുത്..അവരെ നിയന്ത്രിക്കണം എന്നാൽ അത് കൂടാനും പാടില്ല…
ആദ്യ കഥയാണ് എന്ന് തോന്നുന്നില്ല അടിപൊളിയായി എഴുതി…??❤
നമ്മുടെ ചുറ്റുപാടും നടന്ന അല്ലെങ്കിൽ നടക്കുന്ന ചില കാഴ്ചകളെ അക്ഷരങ്ങളായി പകർത്തിയെന്നു മാത്രം…
ആദ്യ കഥ തന്നെ ആണ്?… എഴുത്തിലെ പോരായ്മ കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല… അതുകൊണ്ട് ഇവിടെ പോസ്റ്റാനും മടി ആയിരുന്നു.. അതിന് ശേഷം എഴുതിയതാണ് ചിങ്കാരി ഒക്കെ..
നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Ethinoru abhiprayam parayan ariyilla..
Vaakkukal Kittunnilla…
Sneham maathram….
♥️♥️♥️
പെരുത്തിഷ്ടം കൂട്ടെ ❤️❤️
നല്ല ഒന്നിലധികം സന്ദേശം തരാൻ കഴിയുന്ന നല്ലൊരു കഥ അല്ലെങ്കിൽ ഒരു ജീവിത പാഠം ആയിരുന്നു ഇത്
സത്യം പറഞ്ഞാല് ഹിമയുടെ കാര്യത്തിൽ അവളുടെ അമ്മ കുറച്ച് കൂടെ ശ്രദ്ധിക്കേണ്ടത് ആവശ്യം ആയിരുന്നു കുടുംബം പോറ്റാൻ വേണ്ടി അവർ ജോലിക്ക് പോകുന്നുണ്ട് നല്ലതാണ് പക്ഷേ വളർന്ന് വരുന്നത് ഒരു പെൺകുട്ടി ആണ് അവൾക്ക് നന്മയും തിന്മയും എന്തെന്ന് പഠിപ്പിച്ച് കൊടുക്കാൻ അവളുടെ അമ്മ തന്നെ വേണം ഇടയ്ക്ക് അവളുടെ തെറ്റ് അമ്മ പറഞ്ഞ് കൊടുത്തിട്ടും ആ അമ്മ മകളെ അവിശ്വസിച്ചില്ല മക്കളെ വിശ്വസിക്കാതെ ഇരിക്കണം എന്നല്ല പറയുന്നത് വിശ്വസിക്കുക മാത്രമല്ല അവരുടെ ദൈനംദിന കാര്യങ്ങള് എന്തൊക്കെ എന്ന് ചോദിച്ച് മനസ്സിലാക്കുക കൗമാര പ്രായത്തിൽ എതിർ വിഭാഗത്തോട് ഒരു ആകർഷണം തോന്നുന്നത് സ്വാഭാവികം ആണ് അപ്പോ അവൾക്ക് അതിൻ്റെ തെറ്റും ശരിയും മനസിലാകില്ല എന്നാല് മക്കളുടെ ഓരോ ചലനവും അമ്മമാർക്ക് മനസ്സിലാക്കാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത് അപ്പോ ആദ്യം തന്നെ മകളുടെ മാറ്റം ആ അമ്മ തിരിച്ചറിയേണ്ടത് ആയിരുന്നു പക്ഷേ ആ അമ്മയ്ക്ക് അതിനു കഴിഞ്ഞില്ല പിന്നെ പണം മാത്രം കൊടുത്താലും സ്നേഹം ആവില്ല സ്നേഹം എന്നത് പണം കൊണ്ട് അളക്കാൻ പറ്റുന്നത് അല്ല അവർക്ക് വേണ്ടത് സംരക്ഷണം ആണ് കാര്യങ്ങൾ പങ്ക് വയ്ക്കാൻ ഒരാൾ ആണ് വേണ്ടത് അതൊക്കെ ഒരു അമ്മയ്ക്കും അച്ഛനും മാത്രമേ സാധിക്കൂ
പിന്നെ കൗമാര പ്രായത്തിലെ ഫോൺ ഉപയോഗം നല്ലതുമാണ് മോശവുമാണ് അറിയാത്ത കാര്യങ്ങളെ കുറിച്ച് കൂട്ടുകാരിൽ നിന്ന് കേട്ട് അറിയുമ്പോൾ അതിനെ കുറിച്ച് കൂടുതൽ അറിയാൻ അവരിൽ ഒരു ടെൻ്റെൻസി ഉണ്ടാകുന്നത് സ്വാഭാവികമാണ് അത് അവരെ ഇൻ്റർനെറ്റിൻ്റെ പടുകുഴിയിൽ കൊണ്ട് എത്തിക്കുന്നു ഒരിക്കൽ വീണു പോയാൽ പിന്നെ അതിൽ നിന്ന് കര കയറാൻ പ്രയാസമാണ് അങ്ങനെ അവരുടെ മനസ്സിൽ ഇൻ്റർനെറ്റ് വിഷം കുത്തി വയ്ക്കുന്നു അതിൻ്റെ ഫലം അനുഭവിക്കുന്നത് വീട്ടുകാരോ കൂട്ടുകാരോ ഒക്കെയാകാം ഫോൺ നല്ലതാണ് അത് നല്ലത് പോലെ ഉപയോഗിച്ചാൽ മാത്രം മാതാപിതാക്കളുടെ സാനിധ്യത്തിൽ മാത്രം ഫോൺ ഉപയോഗം അനുവദിക്കുക,അവർക്ക് മാത്രമായ് ഒരു ഫോൺ വാങ്കിക്കരുത്,വാങ്ങിച്ചാൽ ലോക്ക് ഇടീക്കരുത് ഇടയ്ക്ക് ഇടയ്ക്ക് ഫോൺ പരിശോധിക്കാൻ നോക്കണം ഇതൊക്കെ അവർക്ക് വേദന ഉണ്ടാക്കും എങ്കിലും അവരെ പിടിച്ച് ഇരുത്തി കാര്യങ്ങളുടെ കിടപ്പ് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം എന്തെങ്കിലും തെറ്റായ വഴിയിലൂടെ പോയാൽ അതൊക്കെ മിത്യാലോകം ആണെന്ന് അവരെ പറഞ്ഞ് മനസിലാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം എതിർ വിഭാഗത്തോട് ആദ്യം ആകർഷണവും പിന്നെ പ്രണയവും തോന്നും എങ്കിലും തിരിച്ച് അങ്ങനെ ആവണം എന്നില്ല അവരെ അതൊക്കെ വീട്ടിൽ നിന്ന് പഠിപ്പിക്കാൻ കഴിയണം പക്ഷേ അതിനെ കുറിച്ച് പറയാൻ വീട്ടുകാർക്ക് മടിയാണ് ഫലമോ മക്കൾക്ക് യാഥാർത്ഥ്യം ഏതാണ് മിഥ്യ ഏതാണ് എന്ന് മനസ്സിലാകാതെ വരുന്നു
ഏതായാലും ആദ്യമായ് വന്ന കുഞ്ഞിക്കഥ നന്നായിട്ടുണ്ട് ???
ഒരു കുഞ്ഞുകഥയിലൂടെ ഞാൻ പറയാൻ ഉദ്ദേശിച്ചത് അതേ അർത്ഥതലത്തിൽ ഉൾക്കൊണ്ടെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… മാതാപിതാക്കളുടെ കരുതലിന്റെ കരസ്പർശം ഏതൊരു കുട്ടിയുടെ ചുറ്റിലും ഒരു കവചമായി ഉണ്ടേകേണ്ടതുണ്ട്… ഇന്റെനെറ്റ് യുഗം നമുക്ക് ഒരുപാട് ഗുണങ്ങൾ തന്നിട്ടുണ്ടെങ്കിലും അതുപോലെ ഒത്തിരി ദോഷങ്ങളും ഉണ്ട്… അറിഞ്ഞോ അറിയാതെയോ നമ്മുടെ കുട്ടികൾ ആ ചതിക്കുഴിയിൽ വീഴുന്നു… അവരോടുള്ള സ്നേഹത്താൽ നാം അതിന് കരണക്കാരാവുന്നു..എല്ലാത്തിനും മാറ്റങ്ങൾ ഉണ്ടാവട്ടെ… എന്റെ ഈ ചെറിയ കഥക്ക് കിട്ടിയ ഈ വലിയ കമെന്റിന് ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️
പോരായിമ ഇണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് എന്റെ മറുപടി.3പേജ് മാത്രം ഉള്ള കഥയിലൂടെ വളരെ നല്ല ഒരു സന്ദേശം കൈമാറാൻ പറ്റുമെങ്കിൽ അത് ചെറിയ കാര്യം ഒന്നും അല്ല. ഇനിയും ഇത് പോലത്തെ നല്ല കഥൾക്കായി കാത്തിരിക്കുന്നു….❤❤❤❤
നിറഞ്ഞ വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
എന്ത് പറയണം എന്നറിയില്ല….
ഒരു കൊച്ചു കഥയിലൂടെ വലിയ സന്ദേശം നൽകി… ഒരുപാട് പറയുന്നില്ല മനസ്സ് നിറഞ്ഞു
സ്നേഹത്തോടെ അഖിൽ ♥️
ഈ നല്ല വാക്കുകൾ എന്റെ മനസ്സിനെയും നിറച്ചു സ്നേഹം കൂട്ടെ ❤️❤️
ഇതിന് റിവ്യൂ എഴുതാനും കമന്റ് എഴുതാനും ഉള്ള കഴിവ് എനിക്കില്ല.,.,.,
ഈ വരികൾ എന്റെ ഹൃദയത്തിൽ അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞിരിക്കുന്നു..,,.,
സ്‌നേഹം മാത്രം.,.,.,
നമ്മുടെ സമൂഹത്തിൽ ഇന്ന് കാണുന്ന വിഷയത്തെ വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.,.
കുട്ടികൾക്ക് അവരുടെ പ്രായത്തിൽ ആഗ്രഹങ്ങൾ സ്വാഭാവികമാണ്.,.,., അവ എല്ലാം തന്നെ സ്നേഹത്തിന്റെ പുറത്ത് സാധിച്ചു കൊടുക്കാൻ നിന്നാൽ ചിലപ്പോൾ അത് അവരുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കും.,.,.,
ഒരു കുട്ടിക്ക് എന്തിനാണ് ലാപ്പ്.,.,., അവർക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ ആണെങ്കിൽ.,., ഒരു സിസ്റ്റം വാങ്ങി എല്ലാവർക്കും കാണാവുന്ന രീതിയിൽ ഹാളിലോ മറ്റോ ആണ് വയ്ക്കേണ്ടത്.,..എല്ലാ ഗാഡ്ജെറ്റ്സും ഇങ്ങനെ തന്നെയാണ്.,.,. നല്ല രീതിയിൽ ഉപയോഗിക്കാനും അതിന്റെ തന്നെ പത്തിരട്ടി മോശമായ രീതിയിൽ ഉപയോഗിക്കാനും സാധിക്കും.,.
ഇന്നത്തെ സമൂഹത്തിൽ ശരിയായ പാതയിൽ സഞ്ചരിക്കാനാണ് ബുദ്ധിമുട്ട് തെറ്റിലേക്ക് വീഴാൻ ഒരായിരം വഴികളുണ്ട്.,.,., പക്ഷേ പലപ്പോഴും അത് തെറ്റാണെന്ന് അറിയുമ്പോൾ ഒരുപാട് വൈകി പോകും.,.,
മാതാപിതാക്കൾ കുട്ടികളുടെ അടുത്ത് നല്ലൊരു സുഹൃത്തായി ഇടപെടുകയാണ് എങ്കിൽ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും എന്നാണ് എൻറെ വിശ്വാസം.,..,
കുട്ടികൾ മാതാപിതാക്കളെ ഭയപ്പെടുകയല്ല വേണ്ടത്.,.,അതിലും ഉപരി അവരോട് എന്തും തുറന്നു പറയാനുള്ള ഉള്ള വിശ്വാസം ഉണ്ടാക്കിയെടുക്കാൻ പറ്റണം.,,.
ഷാന എഴുതിയ വരികൾ പറഞ്ഞ പ്രമേയത്തിൽ നിന്നും ഞാൻ വ്യതിചലിച്ചു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.,.,., മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂ.,.,.,
പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് ഇതിൽ ഞാൻ പിഡിഎഫ് ആക്കി സൂക്ഷിച്ചോട്ടെ.,.കുറച്ചു പേർക്ക് അയച്ചു കൊടുക്കാല്ലോ.,,. ഇതു വായിച്ചാൽ ഇപ്പോഴും ഇങ്ങനെ മക്കളുടെ ആഗ്രഹങ്ങൾ എന്തിനാണ് എന്ന് പോലും ചോദിക്കാതെ നടത്തിക്കൊടുക്കാൻ വേണ്ടി തത്രപ്പാട് പെടുന്ന കുറച്ചുപേർക്കെങ്കിലും അതിൽ ഉണ്ടാകാൻ ചാൻസ് ഉള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും എങ്കിൽ അത് നല്ലതല്ലേ.,.,.,
സ്നേഹപൂർവ്വം.,.,.
തമ്പുരാൻ.,.,??
ഞാൻ എഴുതിയ കാര്യങ്ങൾ അതെ തലത്തിൽ ഉള്ളിൽ തട്ടിയെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… താങ്കൾ പറഞ്ഞതൊക്കെയും വളരെ വളരെ ശെരിയാണ്… നല്ലൊരു മാറ്റത്തിന്റെ തുടക്കം നമ്മില്നിന്നുതന്നെ ആവട്ടെ… നമ്മുടെ കുട്ടികൾക്ക് നാം തന്നെ ആവേണ്ടതുണ്ട്… ശെരിയും തെറ്റും അവർക്ക് വേർതിരിച്ചുകൊടുത്ത് നേർവഴിയുടെ പാത ഒരുക്കികൊടുക്കേണ്ടത് ആദ്യം മാതാപിതാക്കൾ തന്നെ ആണ്… പുത്രവാത്സല്യത്തിന്റെ ചാപല്യത്തിൽ വീണു അവരുടെ ചാപല്യത്തിൽ വീഴുമ്പോൾ നാം തന്നെ അവർക്ക് ചതിക്കുഴി ഒരുക്കുകയാണെന്ന്…
//പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് ഇതിൽ ഞാൻ പിഡിഎഫ് ആക്കി സൂക്ഷിച്ചോട്ടെ.,.//
ചെയ്തോളു… ഇതുവായിച്ചു ഒരാളുടെ ജീവിതത്തിൽ എങ്കിലും മാറ്റം സംഭവിച്ചാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും… ?❤️
ഹൃദയം നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Shana betti nice story & good message…keep going ..?❤️???
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ട്ടം ❣️❣️
ചെറിയ കഥ…
പക്ഷേ പറഞ്ഞത് പറയേണ്ട ഒരു കാര്യം തന്നെ ആണ്…
നല്ല തുടക്കം… ഇനിയും ഇതുപോലുള്ള കഥകളുമായി വരിക❤️?♥️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
ഇന്നത്തെ സമൂഹത്തിന്റെ ഒരു അപചയമാണ് വരച്ചു കാട്ടിയത്, കുട്ടികളിൽ ഉണ്ടാവുന്ന ഇത്തരം വൈകൃതങ്ങൾ മാതാപിതാക്കൾ മാത്രം ആണ് ഉത്തരാവാദി. ഒരു മൊബൈൽ ഫോണോ, ടെലിവിഷനോ മാത്രമല്ല ഇതിനു ഉത്തരാവാദി.
ആണായാലും, പെണ്ണായാലും മാതാപിതാക്കൾ അമിത സ്വാതന്ത്ര്യം കൊടുക്കാതെ വളർത്തുക, ഒരു കൂട്ടുകാരെ പോലെ അവരോട് ഇടപെടുക.
നല്ല എഴുത്തിന് ആശംസകൾ…
ചുറ്റുപാടിൽ നിന്നു കേട്ടറിഞ്ഞതും നേരിട്ടു കണ്ടറിഞ്ഞ അനുഭവങ്ങളെയും കോർത്തിണക്കിയതാണ് ഈ രചന…ജീവിതത്തെ കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും കുട്ടികളുടെ മനസ്സറിയാൻ ശ്രമിക്കാതെ പോകുന്നു… അറിഞ്ഞോ അറിയാതയോ മാതാപിതാക്കളും സമൂഹവും അവരുടെ തെറ്റുകൾക്ക് ഉത്തരവാദി ആകുന്നു… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
പോരായ്മകളോ ഇതിലോ? ഇത് എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വലിയ കഥയായിട്ടാണ് എനിക്ക് തോന്നിയത്…. ആ ഡാഷ് മോൻ ആ കുട്ടിയെ തൊഴിച്ചത് തൊട്ട് നെഞ്ചിൽ ഒരു പിടച്ചിലായിരുന്നു…
ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് പകരം നൽക്കാൻ സ്‌നേഹം മാത്രം???
തീമിൽ വിശ്വാസമുണ്ടായിരുന്നെങ്കിലും എന്റെ എഴുത്തിലെ പരിചയമില്ലായ്മ ആശയത്തിന്റെ അതേ തീവ്രതയോടെ വായനക്കാരിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന് സംശയം ഉണ്ടായിരുന്നു… താങ്കളുടെ നല്ല വാക്കുകൾ കേൾക്കുമ്പോൾ എന്റെ ശ്രമം ഒരുപരിധി വരെ വിജയിച്ചുവെന്ന് മനസ്സിലായി…. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
സമകാലിക പ്രസക്തിയുള്ള വിഷയം. മൊബൈൽ ലാപ് ഒക്കെ തെറ്റുകളിലേക്ക് നയിക്കുമ്പോളും അതിന്റെ നല്ല വശങ്ങൾ covid കാലത്തും പ്രളയം വന്നപ്പോലും നമ്മൾ കണ്ടു.
ഈ കഥക്ക് രണ്ടു വശം und. കുട്ടികളുടെ ഒപ്പം കിടപ്പറ രംഗങ്ങൾ കാണുന്ന മാതാ പിതാക്കൾ ഉണ്ടാകുമോ ?. അതെ പോലെ ആണും പെണ്ണും തമ്മിലുള്ള സൗഹൃദം, അതിൽ തെറ്റുണ്ടോ.
നമ്മുടെ മക്കൾ നമ്മുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയാൽ നല്ല ഒരു ശതമാനം തെറ്റും തീരില്ലേ ?. അതെ പോലെ തന്നെ sexual എഡ്യൂക്കേഷൻ നന്നായി കൊടുക്കാൻ നമുക്ക് ആകുന്നുണ്ടോ ? ഒരു ഫോമിൽ പോലും sex എന്ന കോളം കണ്ടാൽ മുഖം തിരിക്കുന്ന ജനതയല്ലേ നമ്മുടെ. അവിടെ അല്ലേ പ്രശ്നങ്ങളുടെ തുടക്കം ?
എഴുത്തിന്റെ കാര്യം മനോഹരം, ഒരുപാടു chindikkenda വിഷയം ❤️
//കുട്ടികളുടെ ഒപ്പം കിടപ്പറ രംഗങ്ങൾ കാണുന്ന മാതാ പിതാക്കൾ ഉണ്ടാകുമോ ?//
അതെങ്ങനെയെന്നോ ജീവ പണ്ട് ഒരു സിനിമയിൽ ഒരു പാട്ട് രംഗം പോലും മോശമായി വന്നാൽ നമ്മൾ ചാനൽ അപ്പൊ തന്നെ മാറ്റും… അത് പോലെ ഒരു അതിർവരമ്പ് എന്തിനും ഉണ്ടായിരുന്നു…ഇന്ന് പല സിനിമകളും തീയേറ്ററിൽ മക്കളുമായി പോയി കാണുന്നു.. അതിൽ ചില സീൻ ഒക്കെ മക്കൾക്ക് ഒപ്പം കാണാൻ പറ്റിയതാണോ?
ഇന്ന് സിനിമ എന്തിനാ പ്രീ വെഡിങ് ഷൂട്ട് എന്ന് പറഞ്ഞു പലരും കാട്ടിക്കൂട്ടുന്നതെന്താണ്… പിന്നെ ചോദിക്കാം കാലം മാറുമ്പോൾ നമ്മളും മാറണ്ടേ എന്ന്… ശെരിയാണ് പക്ഷേ കുട്ടികളുടെ മുന്നിൽ പലതും അവർക്ക് അറിവില്ലാത്ത കാര്യങ്ങളാണ്… നമ്മോടൊപ്പം അവരിരുന്നു കാണുമ്പോൾ (എല്ലാ മാതാ പിതാക്കളും അല്ല ) അവർക്ക് തെറ്റേത് ശേരിയേതെന്ന് തിരിച്ചറിയാൻ പറ്റാതെ വരുന്നുണ്ട്… അതാണ് ഇവിടെ ഉദ്ദേശിച്ചത്…
പൊതുവെ എല്ലാ മാതാപിതാക്കളെയും അല്ല പറയുന്നത് പിന്നെ മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന എത്ര പേർ ഉണ്ടാവും രാവിലെ മുതൽ ജോലിക്കായുള്ള നെട്ടോട്ടത്തിൽ ആയമാരുടെ കൈകളിൽ അവരെ ഏല്പിച്ചുപോകുന്ന എത്ര മാതാ പിതാക്കളാണ് ഇന്നുള്ളത്..
സെക്സ് എന്നുള്ളത് തെറ്റായ രീതിയിൽ അവരുടെ മനസ്സിൽ പതിയുന്നതാണ് കുഴപ്പം… അവർക്ക് തിരുത്തിക്കൊടുക്കാൻ ആരുമില്ലാതെ വരുമ്പോൾ അവർ വീണ്ടും തെറ്റിലേക്ക് പോയിക്കൊണ്ടിരിക്കുന്നു…
ഇതിൽ ചില കുട്ടികളുടെ കാര്യങ്ങൾ പറഞ്ഞത് സത്യം ആണ്… നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളത്..
അപ്പോൾ മനസ്സിൽ തോന്നിയ ആശയത്തിൽ എഴുതിയ കഥ ആണിത്..
ഇതിൽ എല്ലാ മാതാപിതാക്കളെയും അല്ല ഞാൻ പറയുന്നത്… നമുക്ക് ചുറ്റിലും ഇതുപോലെ ഒട്ടേറെ പേരുണ്ട്… തുറന്നു കാണിക്കാൻ ശ്രമിച്ചുവെന്ന് മാത്രം… ?
വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ❤️❤️
Good story.. Described a lot of things with a short plot…
മക്കളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം അമിതമാവാതെയും കുറയാതെയും നോക്കേണ്ടെതുണ്ട് എന്ന് തുറന്ന് കാണിച്ചു….
വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ❤️❤️
❣️❣️❣️
സ്നേഹം കൂട്ടെ ❤️❤️
ആദ്യം ലൈക് comment ആൻഡ് വ്യൂ ❤️
❤️❤️❤️