വേദ -4 103

Views : 16884

“കുളിച്ചു കേറാൻ നോക്ക് ഫ്രഡ്‌ഢി… ഇനി പർച്ചെസിങ് ഉള്ളതാ… ”

എന്നും പറഞ്ഞു അരുൺ പോന്നു അവന്മാരും പിന്നാലെ പോന്നു…

വീട്ടിൽ എത്തിയതും കതകടച്ചു കുറെ നേരം കരഞ്ഞു തീർത്തു ഞാൻ…

ചങ്ക് പൊട്ടുന്ന പോലെ തോന്നി എനിക്ക്…

“വേദു… വാതിൽ തുറക്ക്… ഒന്ന് കടയിൽ പോയിട്ട് വരൂ കുഞ്ഞോളെ.. ”

“എനിക്ക് വയ്യ ചേച്ചി… ഞാൻ ഒന്ന് കിടക്കട്ടെ.. ”

പിന്നെ മറുപടി ഒന്നും കേട്ടില്ല…

കുറച്ചു നേരം അങ്ങിനെ കിടന്നു ഞാൻ.. തല പോലും തോർത്താതെ അങ്ങനെ കിടന്നതു കൊണ്ടാകാം… പെട്ടന്ന് ഒരു പനി പോലെ തോന്നി…

“എന്റെ ദേവി.. രണ്ടു ദിവസം ഉള്ളു കല്യാണത്തിന്.. എന്റെ കുട്ടിക്ക് തീരെ വയ്യല്ലോ… ”

“ടീച്ചർ ഒന്ന് വിഷമിക്കാതെ ഇരിക്കുന്നെ… നമ്മുടെ ചട്ടമ്പി നാളേക്ക് ഉഷാർ ആകുംന്നേ… ”
എപ്പോളോ മയങ്ങി പോയ ഞാൻ കണ്ണ് തുറക്കുമ്പോൾ അച്ഛനും അമ്മേം എണ്ണിപ്പറക്കുന്നു…

“കുഞ്ഞോളെ… ഇച്ചിരി ചുക്ക് കാപ്പി എടുക്കട്ടെ.. ”

“വേണ്ട.. എനിക്ക് ഒന്ന് ഉറങ്ങണം കുഞ്ഞേച്ചി.. ”

“എങ്കിൽ അവൾ കുറച്ചു നേരം ഉറങ്ങട്ടെ അമ്മേ.. എല്ലാരും ഇങ്ങ് പോരു… ”

എല്ലാരും താഴേക്കു പോയി..

വിറച്ട്ട് കണ്ണിൽ ചൂടുള്ളൊരു ആവി അടിച്ചിട്ടു കണ്ണ് തുറക്കാൻ വയ്യ… പയ്യെ മയങ്ങി പോയി…. മയക്കത്തിൽ ആരോ എന്റെ നെറ്റിയിൽ മെല്ലെ തലോടി.. എന്റെ നെറുകയിൽ ഒരു ചുംബനവും തന്നു…

മയക്കത്തിൽ നിന്നും ഉണരുമ്പോൾ എന്റെ അടുത്ത് ആരും ഉണ്ടായിരുന്നില്ല…

എണീക്കാൻ ആകാതെ ഞാൻ പാതി മയക്കത്തിൽ കിടക്കുമ്പോൾ ഒരു നിഴൽ പോലെ ആരോ ഇറങ്ങി പോകുന്നത് ഞാൻ കണ്ടു…

തുടരും..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com