വേദ -4 103

Views : 16884

“എന്റെ പൊന്നു ബ്രോ.. കാണുന്ന പോലെ ഒന്നും അല്ലതു.. നീ വേറെ ആരേലും നോക്ക്.. ”

എല്ലാം കേട്ടിട്ടും കേൾക്കാത്ത പോലെ ഞാൻ നടിച്ചു… വയ്യ… കല്യാണം ആകുംപോളെക്കും ചങ്ക് പൊട്ടി ചാകും ഞാൻ…

“വേദു.. അവരെ കുളത്തിലോട്ട് കൊണ്ടു പോകു… ”

ഹോ വേദു… വേദു…വേദു…..മടുത്തു എനിക്ക് ..

കുളപ്പടവിൽ എത്തിയതും ചെക്കന്മാർ എല്ലാം കൂടി ഷഢി മാത്രം ഇട്ടായി നിൽപ്പ് ….ഛെ.. എന്തൊരു നാണം ഇല്ലാത്ത വർഗം.. എന്ന് ചിന്തിച്ചു നിൽകുമ്പോൾ പെണ്ണുങ്ങൾ ഒരു കുട്ടി ബനിയൻ പോലെ ഒരു സാധനോം കുഞ്ഞി ട്രൗസറും ഇട്ടു വന്നു..

എന്റെ ദേവി.. എന്തൊക്കെ കാണണം…

എല്ലാം കൂടെ ആദ്യായിട്ട് വെള്ളം കാണുന്ന പോലെ ഉണ്ട്…

“വേദു ഇറങ്ങുന്നുണ്ടോ… ”

“ഇല്ല… ”

കൂട്ടത്തിൽ ഒരു സുന്ദരികൊത ഉണ്ട്.. അവൾ ആണ് വിളിച്ചേ…

ശവം.. കണ്ടാൽ മതി.. നാണം ഇല്ലാതെ.. ഛെ… വെറുതെ അല്ല അരുൺ ഒരുമിച്ചു കുളിക്കാം എന്ന് പറഞ്ഞത്…

“കുളി കഴിഞ്ഞു അങ്ങ് വന്നാൽ മതി.. ഞാൻ നടക്കട്ടെ… ”

“അങ്ങനെ പറഞ്ഞാൽ എങ്ങനാ… ”

എന്നും പറഞ്ഞു കൂട്ടത്തിൽ ഒരുത്തി എന്നെ വെള്ളത്തിലേക്ക് വലിച്ചിട്ടു…

നനഞ്ഞൊട്ടിയ ധാവണിയിൽ ആയിരുന്നു അവന്മാരുടെ ശ്രദ്ധ എന്ന് കണ്ടപ്പോൾ ഞാൻ വെള്ളത്തിൽ തന്നെ ഇരുന്നു…

അപ്പോളേക്കും വല്ല്യേച്ചി എന്നെ അന്നെഷിച്ചു വന്നു..

“വേദു.. ഒന്നിങ്ങു വന്നേ കുഞ്ഞോളെ.. ഒരു അത്യാവശ്യം ഉണ്ട്… ”

അപ്പോളേക്കും അരുൺ അങ്ങോട്ട്‌ എത്തി… എന്റെ മുഖത്തേക്ക് നോക്കാതെ അവൻ കടന്ന് പോയി…

“ടാ അവളെ സേറ വെള്ളത്തിൽ ഉന്തിയിട്ടു.. ഹോ.. എന്നാ ഒരു ഫിഗർ ആട അത്… “

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com