അകത്തോട്ടു കേറുമ്പോളും അരുൺ എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല…
“മീരാന്റി… ”
“ആ മോള് വന്നോ… അരുമോന്റെ ഫ്രഡ്സ് ഉള്ളോണ്ട് നല്ല തിരക്കിൽ ആയിരുന്നു കുട്ട്യേ… ചായ എടുക്കട്ടെ മോൾക്ക്.. ”
“വേണ്ട ആന്റി… ഞാൻ ഇറങ്ങുവാ… ”
“എന്തിനാ ഇത്ര തിരക്ക്… കുറച്ചു കഴിഞ്ഞു പോകാം… അവന്റെ ഫ്രഡ്സ് നു ഇവിടെ മോൾടെ കുളത്തിൽ കുളിക്കണം എന്ന് പറയണ കേട്ടു… ”
എന്റെ ദേവി ഒക്കേം കൂടി കുറ്റിയും പറിച്ചു അങ്ങോട്ട് വരാൻ പോകണോ…
“അരുണേ… ഇങ്ങോട്ട് വരൂ… ”
മീരാന്റി വിളിച്ചതും അവൻ വന്നു ആന്റിടെ അടുത്ത് നിന്നു.. എന്നിട്ടും എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല ..
“ടാ.. നീ വേദൂന്റെ കൂടെ അവരേം കൂട്ടി പോയിട്ടു വരൂ… കുളത്തിൽ ഒക്കെ ഒന്ന് ഫ്രഷ് ആകാലോ.. ”
ഒന്ന് മൂളിക്കൊണ്ട് അരുൺ അകത്തോട്ടു പോയി.. കുറച്ചു കഴിഞ്ഞു പരിവാരങ്ങൾ എല്ലാം കൂടി ഒരു ഇന്നോവ യിൽ കേറി എന്റെ പിന്നാലെ പോന്നു…
“അവർക്കുള്ള മുറി മുകളിൽ ഒരുക്കിയിട്ടുണ്ട്.. കാണിച്ചു കൊടുക്ക് വേദു… ”
അമ്മ ആ പറഞ്ഞത് എനിക്ക് ഇഷ്ടം ആയില്ല… എങ്ങനേലും എസ്‌കേപ്പ് ആകാൻ നോക്കി നിൽക്കുന്ന എനിക്ക് അതൊരു വലിയൊരു മാറാപ്പ് ആയിരുന്നു..
പിന്നലെ അരുൺ ഉണ്ടായിരുന്നു…
പരിവാരങ്ങൾ താഴെ നിൽകുമ്പോൾ… ബാഗ് ഒക്കെ കൊണ്ടു അരുൺ എന്റെ പിറകെ വന്നു…
ജനൽ എല്ലാം തുറന്നിട്ട് നിൽകുമ്പോൾ എന്റെ കയ്യെത്തും ദൂരെ അരുൺ ഉണ്ടായിട്ടും ഞങ്ങൾക്ക് മുന്നിൽ ഒരുപാട് അകലം ഉണ്ടായിരുന്നു ..
“അരുൺ… എനിക്ക് അല്പം സംസാരിക്കാൻ ഉണ്ടായിരുന്നു… ”
ഞാൻ പറഞ്ഞ വാക്കുകൾ കേട്ടഭാവം നടിക്കാതെ അവൻ മുറി വിട്ടിറങ്ങി… ഫ്രഡ്സ് നെ കൂട്ടി മുകളിലേക്ക് വന്നു…
ഒന്നും മിണ്ടാതെ ഞാൻ തിരിച്ചിറങ്ങി… കരയാതിരിക്കാൻ ഞാൻ നന്നേ പാടു പെട്ടു…
“ഏതാടാ ആ പെൺകുട്ടി.. എന്ത് ഭംഗി ആട അവളെ.. എനിക്ക് ഒന്ന് സെറ്റ് ആക്കി താടാ
.ഞാൻ കെട്ടിക്കോളാം… ”
കൂട്ടത്തിൽ ഒരുവന്റെ കമെന്റ്…