ഈശ്വര ഞാൻ ഒന്നു കോളേജ് വരെ പോയി വന്നപ്പോളേക്കും വീടൊരു കല്യാണവീടായി…
കല്യാണം വരെ ചെക്കനും വീട്ടുകാരും ഒരു വീട്ടിൽ പാടില്ലത്രേ … അതാ മീരാന്റി ഒക്കെ പോയെ…
ഹോ ഇപ്പൊ ആണ് മനസിന് സമാധാനം ആയെ…
***
നിശ്ചയം ഭംഗി ആയി നടന്നു…. ചേച്ചിമാർ രണ്ടും ഫുൾ ടൈം ഫോൺ വിളി ആയി നടപ്പായി…
അരുണിന് ഓസ്ട്രേലിയ പോകേണ്ടതുള്ളതു കൊണ്ടു കല്യാണം ദീർഘിപ്പിക്കാൻ പറ്റില്ല.. ഇനി രണ്ടാഴ്ച കഴിഞ്ഞാൽ ഈ വീടുറങ്ങും…
എല്ലാം ഭംഗി ആയി നടക്കാൻ ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു ഞാൻ….
***
കല്യാണത്തിന്റെ തിരക്കിൽ വീട് മൊത്തം ഓടുമ്പോൾ ഞാൻ മാത്രം ഒരു മുറിയിൽ എന്റെ ലോകം തീർത്തു…
കുറ്റബോധം കൊണ്ടു നീറി നീറി കഴിച്ചു കൂട്ടി… അരുണേ ഒന്ന് കണ്ടിരുന്നു എങ്കിൽ എന്ന് കൊതിച്ചു…
പക്ഷെ കല്യാണത്തിന് നാല് ദിവസം മുന്നേ അവൻ എത്തും എന്ന് പറഞ്ഞിരുന്നു.. എത്തുകയും ചെയ്തു പക്ഷെ എനിക്ക് മാത്രം ഒന്ന് കാണാൻ കഴിഞ്ഞില്ല…
ഞാൻ ഇവിടെ ഇല്ലാത്ത നേരം നോക്കി വരും… വന്നാലും വേഗം പോകും…
ഇത്തവണ വരവിൽ ഒരു പട തന്നെ കൂടെ പോന്നിട്ടുണ്ട് ബാംഗ്ലൂരിൽ നിന്നു…
അതിൽ മൂന്ന് പെണ്ണുങ്ങളും ഉണ്ടെന്നു അമ്മ പറയുന്നത് കേട്ടു…
“വേദു… നീ മീരാന്റിടെ വീട്ടിൽ പോയി ഈ ബ്ലൗസ് ഒന്ന് കൊണ്ടു കൊടുക്ക്… കല്യാണസാരിടെ ബ്ലൗസ് നുള്ള അളവാണ്.. വേഗം പോയിട്ട് വരൂ .. ”
വല്യേച്ചീടെ വാക്കുകൾ എന്നിൽ ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടിച്ചു…
ഇവിടെ അടുത്ത് ഒരു വീടെടുത്താണ് മീരാന്റി ഒക്കെ താമസിക്കുന്നത്…
അലമാരയിൽ നിന്നും നല്ലൊരു ദാവണി നോക്കി എടുത്തു ഉടുത്തു … കണ്ണാടിയിൽ നോക്കി.. സുന്ദരി ആയെന്നു ഉറപ്പ് വരുത്തി ഇറങ്ങി ഞാൻ…
വണ്ടിയെടുത്തു മീരാന്റിടെ വീടിന്റെ മുറ്റത്തു എത്തിയപ്പോൾ അരുൻറെ ഫ്രഡ്സ് എല്ലാം അവിടെ നിൽപ്പുണ്ടായിരുന്നു….
ഗാർഡനിൽ ചാരു കസേരയിൽ ഇരിക്കുന്ന അരുൻറെ ചുമലിൽ കൈ കുത്തി ഒരു പെണ്ണ്.. ഈശ്വര വരേണ്ടിയിരുന്നില്ല…
“ഹോ.. ഏതാടാ ഈ തൃഷ… ”
കൂട്ടത്തിൽ ഒരുത്തൻ എന്നെ കമെന്റ് അടിച്ചത് ഞാൻ കേട്ടില്ല എന്ന് നടിച്ചു…